1. Health & Herbs

വെണ്ടയ്ക്കയ്ക്ക് ഇത്രയും ഗുണങ്ങളോ?

നമ്മളെല്ലാവരും പൊതുവെ ഇഷ്‌ടപ്പെടുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് സാമ്പാറും തോരനുമെല്ലാം ഉണ്ടാക്കാറുണ്ട്. സ്വാദിഷ്ടമായ ഈ പച്ചക്കറിയ്ക്ക് ഗുണങ്ങളും ഏറെയാണ്. വെണ്ടയ്ക്കയിൽ ഫോളേറ്റ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ഒട്ടനവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

Meera Sandeep
Health benefits of Ladies finger
Health benefits of Ladies finger

നമ്മളെല്ലാവരും പൊതുവെ ഇഷ്‌ടപ്പെടുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് സാമ്പാറും തോരനുമെല്ലാം ഉണ്ടാക്കാറുണ്ട്.  സ്വാദിഷ്ടമായ ഈ പച്ചക്കറിയ്ക്ക് ഗുണങ്ങളും ഏറെയാണ്. വെണ്ടയ്ക്കയിൽ  ഫോളേറ്റ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ഒട്ടനവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ ഇത്  പല രോഗ നിയന്ത്രണങ്ങൾക്കും ഉപയോഗിക്കാം. തുടർച്ചയായ മരുന്നുകളുടെ ഉപയോഗം പാർശ്വഫലങ്ങൾക്ക് കരണമാകുന്നതിനാൽ പ്രമേഹം തുടങ്ങി പല ജീവിതശൈലി രോഗങ്ങളും നിയന്ത്രിക്കാൻ ഇതുപോലുള്ള പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുകയാണ് നല്ലത്.

വെണ്ടയ്ക്ക ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പല നേട്ടങ്ങളും ലഭ്യമാക്കാവുന്നതാണ്. പോഷകങ്ങൾ ഏറെയുള്ള വെണ്ടയ്ക്കയുടെ ആരോഗ്യഗുണത്തെ കുറിച്ച് വിശദമായി അറിയാം.

- പ്രമേഹത്തിന്

വെണ്ടയ്ക്ക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന മൈറിസെറ്റിൻ എന്ന രാസപദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്.  വെണ്ടയ്ക്കയിൽ  ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കണമെങ്കിൽ വെണ്ടയ്ക്ക കഴിച്ചാൽ മതി.

- ശരീരഭാരം കുറയ്ക്കുന്നതിന്

വെണ്ടയ്ക്കയിൽ നല്ല അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്.  ഇത് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ആസക്തി കുറയ്ക്കുന്നു. കൂടാതെ ഇവയ്ക്ക് കലോറി കുറവാണ്. അതുകൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള  ഭക്ഷണമാണ്.

- ഹൃദയരോഗങ്ങൾ കുറയ്ക്കുന്നതിന്

വെണ്ടയ്ക്കയിൽ  അടങ്ങിയിരിക്കുന്ന പെക്റ്റിൻ പോഷകങ്ങൾ, ലയിക്കുന്ന നാരുകൾ എന്നിവ കുടലിലെ പിത്തരസത്തിൻ്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഭക്ഷണങ്ങളിലൂടെ ശരീരത്തിലേക്ക് എത്തുന്ന മോശം കൊളസ്ട്രോളുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ പോളിഫെനോൾസ് പോലുള്ള സംയുക്തങ്ങൾ ധമനികളിലെ കൊളസ്ട്രോൾ തടസ്സങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതെല്ലാം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായകമാകുന്ന ചില ടിപ്പുകൾ

- പ്രതിരോധശേഷിയ്ക്ക്

പ്രതിരോധശേഷി ഉയർന്നതാണെങ്കിൽ മാത്രമേ എതു രോഗങ്ങളുടെയും സാധ്യതകളെ കുറയ്ക്കാൻ കഴിയുകയുള്ളൂ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ സി അടക്കമുള്ള നിരവധി പോഷകങ്ങൾ വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിച്ചു നിർത്താൻ ഇതിലെ പോഷകങ്ങൾക്ക് സാധിക്കും.

- ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന്

വെണ്ടയ്ക്കയ്ക്ക് ക്യാൻസർ സാധ്യത കുറയ്ക്കാനുള്ള കഴിവുണ്ട്.  ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ലെക്റ്റിനുകൾക്ക് സ്തനാർബുദ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് വഴി വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്ന ലയിക്കാത്ത നാരുകളും വെണ്ടയ്ക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ  ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ ഒരുപരിധിവരെ തടഞ്ഞു നിർത്തുന്നു.

- ദഹന പ്രശ്‌നത്തിന്

വെണ്ടക്കയിലെ ഡയറ്ററി ഫൈബർ ദഹനത്തെ സഹായിക്കുകയും, മെറ്റബോളിസം വർധിപ്പിച്ചുകൊണ്ട് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെണ്ടയ്ക്കയിലെ ലയിക്കുന്ന നാരുകൾ പ്രകൃതിദത്തമായ പോഷകമാണ്. ഇത് മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയവയുടെ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കും.

- ചർമ്മപ്രശ്‌നത്തിന്

ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൻ്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കിക്കൊണ്ട് യുവത്വമാർന്ന ചർമ്മസ്ഥിതി നൽകും. ചർമ്മ കോശങ്ങളുടെ വളർച്ചയ്ക്കും കേടുപാടുകൾ നന്നാക്കുന്നതിനാവശ്യമായ ഘടകമാണ് വെണ്ടക്കയിൽ നിറഞ്ഞിരിക്കുന്ന കരോട്ടിനോയിഡുകൾ. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന മുഴുവൻ കേടുപാടുകളെല്ലാം ഒഴിവാക്കാൻ സഹായിക്കും.

English Summary: Health benefits of Ladies finger

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds