1. Health & Herbs

പാത്രത്തിനടിയിൽ പിടിച്ച ഏത് കരിയും ഇളക്കാൻ 5 മിനിട്ട്

വിനാഗിരി സാധാരണ അച്ചാറും മറ്റും കേടുകൂടാതെയിരിക്കാനാണ് ഉപയോഗിക്കാറ്. എന്നാൽ വിനാഗിരി ഇനി പാചകത്തിന് മാത്രമല്ല നമുക്ക് പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നതിനും ഉപയോഗിക്കാം. അതിനായി കരിഞ്ഞ പാത്രത്തിൽ അൽപം വെള്ളം എടുത്ത്, അതിലേക്ക് മൂന്ന് സ്പൂൺ വിനാഗീരി ഒഴിക്കുക. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് അടുപ്പത്ത് വെച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കണം. ഇത് അടിയിൽ പറ്റിയിരിക്കുന്ന ഏത് ഇളകാത്ത കറയേയും ഇളക്കി പാത്രത്തിന് നല്ല തിളക്കം നൽകും. സോപ്പ് പൊടി: സോപ്പ് പൊടി തുണി അലക്കുന്നതിന് വേണ്ടി മാത്രമല്ല പാത്രത്തിലെ കരിഞ്ഞ കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കരിഞ്ഞ പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് അൽപം സോപ്പ് പൊടി മിക്സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കുക. ഇത് തിളക്കുമ്പോൾ തന്നെ നിങ്ങൾക്ക് അടിയിലെ കരി ഇളകി വരുന്നതായി കാണാം.

Meera Sandeep
dish
കുറേ നേരം വെള്ളത്തിൽ കുതിർത്തി ഇട്ടാല്‍ പാത്രത്തിലെ കരി ഇളകും എന്ന് വിചാരിക്കുന്നവരാണ് പലരും.

വീട്ടമ്മമാർക്ക് എപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് കരിഞ്ഞ പാത്രങ്ങൾ. ഇതിനെ എങ്ങനെയെല്ലാം ഇല്ലാതാക്കുന്നതിന് ശ്രമിക്കണം എന്നുള്ളത് പലർക്കും അറിയുകയില്ല. പാചകത്തിനിടെ അടിയില്‍ പിടിച്ച ചില പാത്രങ്ങളെങ്കിലും ഇളക്കാൻ സാധിക്കാതെ വരുമ്പോൾ കളയുന്നവരടക്കമുണ്ട് നമ്മുടെ ഇടയിൽ. കുറേ നേരം വെള്ളത്തിൽ കുതിർത്തി ഇട്ടാല്‍ പാത്രത്തിലെ കരി ഇളകും എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാൽ ഇത് കൊണ്ട് പലപ്പോഴും കരി പൂർണമായും ഇളകിപ്പോവില്ല എന്നുള്ളതാണ് വിഷമിപ്പിക്കുന്ന കാര്യം.

ഇത്തരം പ്രശ്നങ്ങൾ തലവേദന ഉണ്ടാക്കുന്നതിലൂടെ പലപ്പോഴും പലർക്കും പാചകം തന്നെ മടുപ്പ് തോന്നിത്തുടങ്ങുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്.. പാത്രത്തിലെ ഇളകാത്ത കരിയെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങളുണ്ടെന്ന് നമുക്ക് നോക്കാം. ഒട്ടും പ്രയാസപ്പെടാതെ തന്നെ ഈ പ്രശ്നത്തെ അഞ്ച് മിനിട്ടിനുള്ളിൽ ഇല്ലാതാക്കാവുന്നതാണ്.

dish
ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് അടുപ്പത്ത് വെച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കണം.

വിനാഗിരി:

വിനാഗിരി സാധാരണ അച്ചാറും മറ്റും കേടുകൂടാതെയിരിക്കാനാണ് ഉപയോഗിക്കാറ്. എന്നാൽ വിനാഗിരി ഇനി പാചകത്തിന് മാത്രമല്ല നമുക്ക് പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നതിനും ഉപയോഗിക്കാം. അതിനായി കരിഞ്ഞ പാത്രത്തിൽ അൽപം വെള്ളം എടുത്ത്, അതിലേക്ക് മൂന്ന് സ്പൂൺ വിനാഗീരി ഒഴിക്കുക. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് അടുപ്പത്ത് വെച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കണം. ഇത് അടിയിൽ പറ്റിയിരിക്കുന്ന ഏത് ഇളകാത്ത കറയേയും ഇളക്കി പാത്രത്തിന് നല്ല തിളക്കം നൽകും.

സോപ്പ് പൊടി:

സോപ്പ് പൊടി തുണി അലക്കുന്നതിന് വേണ്ടി മാത്രമല്ല പാത്രത്തിലെ കരിഞ്ഞ കറയെ ഇല്ലാതാക്കുന്നതിനും  സഹായിക്കുന്നു.  കരിഞ്ഞ പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് അൽപം സോപ്പ് പൊടി മിക്സ് ചെയ്ത്  നല്ലതുപോലെ തിളപ്പിക്കുക. ഇത് തിളക്കുമ്പോൾ തന്നെ നിങ്ങൾക്ക് അടിയിലെ കരി ഇളകി വരുന്നതായി കാണാം. 

കരിഞ്ഞ പാടുകളെ ഇല്ലാതാക്കുന്നതിനും പാത്രം നല്ലതുപോലെ വെട്ടിത്തിളങ്ങുന്നതിനും സഹായിക്കും.
കരിഞ്ഞ പാടുകളെ ഇല്ലാതാക്കുന്നതിനും പാത്രം നല്ലതുപോലെ വെട്ടിത്തിളങ്ങുന്നതിനും സഹായിക്കും.

നാരങ്ങ നീര്

നാരങ്ങ നീര് ഉപയോഗിച്ചും പാത്രത്തിൻറെ അടിയിൽ പിടിച്ച കരി ഇല്ലാതാക്കി തിളങ്ങുന്നതാക്കാം. നാരങ്ങ നീരിൽ അൽപം ഉപ്പ് മിക്സ് ചെയ്ത് വെള്ളം ചേർക്കാതെ കരിഞ്ഞ പാത്രം ഉരച്ച് കഴുകിയ ശേഷം അഞ്ച് മിനിട്ട് വെക്കുക. ഇത് കഴുകി എടുത്ത ശേഷം അൽപം കൂടി നാരങ്ങ നീര് തേക്കുക. ഇത് കരിഞ്ഞ പാടുകളെ ഇല്ലാതാക്കുന്നതിനും പാത്രം നല്ലതുപോലെ വെട്ടിത്തിളങ്ങുന്നതിനും സഹായിക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം അവസ്ഥകൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അൽപം വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് മൂന്ന് സ്പൂൺ ബേക്കിംഗ് സോഡയും കുറച്ച് നാരങ്ങ നീര് മിക്സ് ചെയ്യണം. ഇതുകൊണ്ട് നല്ലതുപോലെ കഴുകിക്കളഞ്ഞാൽ  പാത്രത്തിലെ കരിയെ പൂർണമായും ഇല്ലാതാക്കാം .

ചൂടുവെള്ളം

കരിഞ്ഞ പാത്രത്തിൽ അൽപം വെള്ളമെടുത്ത് ഉപ്പിട്ട് തിളപ്പിച്ചശേഷം നല്ലതുപോലെ കഴുകി കളഞ്ഞാലും  ഇളകാത്ത കറ ഇളകി പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നതാണ്.

തയ്യാറാക്കിയത്: മീരാ സന്ദീപ്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെറുനാരങ്ങത്തൊലിയുടെ ഗുണങ്ങള്‍

#Health#Krishi#Organic#Kerala#krishijagran

English Summary: How to remove black stains from the dishes?-kjmnoct820

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds