1. Health & Herbs

പുഷ്ടിയും ബലവും നൽകുന്ന പഴുത്ത ചക്ക

സംശയവിനാ ചക്കയാണ് ഫലങ്ങളിൽ വച്ച് ഏറ്റവും വലുത്. ചക്കയുടെ ജന്മദേശം പശ്ചിമഘട്ടത്തിന് അപ്പുറം ആണെന്നാണ് കരുതിവരുന്നത്. തെക്കേഇന്ത്യക്ക് പുറമേ ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലും ഇത് കണ്ടുവരുന്നു. പിലാവിൽ പ്രധാനമായും രണ്ട് ഇനങ്ങളുണ്ട്. വരികയും കൂഴയും. കൂഴച്ചക്കയുടെ ചുളകൾ അയഞ്ഞതും നീളം കുറഞ്ഞതുമാണ്. ഇവയുടെ കുരു പ്രായേണയ വലുതായിരിക്കും. താമരപ്ലാവ് എന്ന ഒരു തരം ചില പ്രദേശങ്ങളിൽ കാണാറുണ്ട്. ഇതിൻറെ ചക്ക വരിക്കയെകാൾ ചെറുതായിരിക്കും. മുള്ളുകൾ കുറവാണെങ്കിലും സ്വാദിൽ വരിക്കയുടെ പിന്നിലേ നിൽക്കൂ.

Arun T
dfg

സംശയവിനാ ചക്കയാണ് ഫലങ്ങളിൽ വച്ച് ഏറ്റവും വലുത്.

ചക്കയുടെ ജന്മദേശം പശ്ചിമഘട്ടത്തിന് അപ്പുറം ആണെന്നാണ് കരുതിവരുന്നത്. തെക്കേഇന്ത്യക്ക് പുറമേ ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലും ഇത് കണ്ടുവരുന്നു.
പിലാവിൽ പ്രധാനമായും രണ്ട് ഇനങ്ങളുണ്ട്. വരികയും കൂഴയും. കൂഴച്ചക്കയുടെ ചുളകൾ അയഞ്ഞതും നീളം കുറഞ്ഞതുമാണ്. ഇവയുടെ കുരു പ്രായേണയ വലുതായിരിക്കും. താമരപ്ലാവ് എന്ന ഒരു തരം ചില പ്രദേശങ്ങളിൽ കാണാറുണ്ട്. ഇതിൻറെ ചക്ക വരിക്കയെകാൾ ചെറുതായിരിക്കും. മുള്ളുകൾ കുറവാണെങ്കിലും സ്വാദിൽ വരിക്കയുടെ പിന്നിലേ നിൽക്കൂ.

തേങ്ങാപ്പാലും ശർക്കരയും ചേർത്തുണ്ടാക്കുന്ന ചക്കപ്രഥമൻ ആരെയും സ്വീകരിക്കുന്നതാണ്.

ചക്കവരട്ടി, ചക്കച്ചുള വറുത്ത ഉപ്പേരി എന്നിവ ആരുടെ നാവിലും വെള്ളംമൂറിക്കുന്നതാണ്.

പുഷ്ടിയും ബലവും നൽകുന്ന പഴുത്ത ചക്കയിൽ വിറ്റാമിൻ എയും സിയും ധാരാളമുണ്ട്.

ഇത് നല്ല ശോധന ഉണ്ടാകും. അമിതമായാൽ അമൃതും വിഷം ആണല്ലോ. ചക്ക അധികമായാൽ ദഹനക്കേടും വയറുവേദനയും ചിലപ്പോൾ വയറിളക്കവും ഉണ്ടായേക്കാം.

പച്ചച്ചക്ക കറിവെക്കാൻ ഉപയോഗിക്കും.

ഇതിൽ 2.6 ശതമാനം മാംസ്യം, 30% കാൽസ്യവും, 1.7 ശതമാനം ഇരുമ്പ്, 0.05 ശതമാനം തയാമിനും 0.04 ശതമാനം വിറ്റമിൻ ബിയും 14% സി, 0.2% നിയാസിനും അടങ്ങുന്നു.

പച്ചച്ചക്ക അധികമായി ഉപയോഗിച്ചാൽ അഗ്നിമാന്ദ്യം ഉണ്ടാകും. മൂത്തത് ദഹിക്കുവാൻ പ്രയാസവുമാണ്.

പഴുത്ത ചക്ക ശീതവീര്യവും, സ്നിഗ്‌ദ്ധവും , പിത്തഹരവും, ബലപ്രദവും, ശുക്ലവൃദ്ധിപരവും, രക്തപിത്തം , ക്ഷതം, ക്ഷയം എന്നിവയെ ശമിപ്പിക്കുന്നതാണ്. ദേഹം തടിപ്പിക്കും എങ്കിലും കൃമി വർദ്ധിപ്പിക്കും.

ചക്ക അധികം തിന്നാൽ ഉണ്ടാകുന്ന അസുഖം ചക്കയുടെ മടൽ ശമിപ്പിക്കുന്നതാണ്.

fg

ചക്കക്കുരു കറി വയ്ക്കാൻ നല്ലതാണ്.

ചുട്ടു തിന്നാനും മോശമില്ല. മലബന്ധം വരുത്തും. മൂത്രവർദ്ധിനി ആണിത്.

പ്ലാവില കൊണ്ട് കഞ്ഞി കുടിച്ചിരുന്ന സമ്പ്രദായം കേരളീയരുടെ ഒരു പ്രത്യേകതയായിരുന്നു.

മഹോദരം, ഗുന്മം, വയറുവേദന എന്നിവ മാറ്റാൻ ഉള്ള ശക്തിയുണ്ടെന്ന് മനസ്സിലാക്കിയ ഗുരുവര്യന്മാർ ആയിരിക്കണം ഈ മുൻകരുതൽ മുൻതലമുറയെ ഉപദേശിച്ചത്. കഞ്ഞി കുടിക്കാത്ത തമിഴർ അതിനുപകരം പ്ലാവില കൊണ്ട് തുന്നിച്ചേർത്തതിലാണ് ഊണ് കഴിക്കാറ്.


വയർ സംബന്ധമായ അസുഖങ്ങളിൽ പ്ലാവിലഞെട്ട് ചേർത്ത് കഷായം വിധിക്കാറുണ്ട്.


കുരുവോ പരുവോ കാണുമ്പോൾ പ്ലാവിലയിൽ കാഞ്ഞിരകൂമ്പ് പൊതിഞ്ഞു വാട്ടി അരച്ചു നെയ്യ് ചേർത്ത് പുരട്ടാം.
നിലങ്കാരി ചുമ ഉള്ളപ്പോൾ പഴുത്ത ചക്ക കൊടുത്താൽ ചുമയുടെ ഭയങ്കരത കുറയുമെന്ന് സിദ്ധർ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ കഫത്തിന്റെ ഉപദ്രവം അധികം ആയിരിക്കുമ്പോൾ ഇത് നന്നല്ല.

ചക്കപ്പഴം അജീർണ്ണം ഉണ്ടാക്കും എന്ന് പറഞ്ഞല്ലോ. ഭക്ഷണത്തോടു കൂടിയ നെയ്യ്, തേൻ എന്നിവയോടു ചേർത്ത് കഴിക്കുകയാണെങ്കിൽ ജീർണ്ണശക്തിക്ക് മാന്ദ്യം സംഭവിക്കുകയില്ല.
സിദ്ധർ മുകനികളിൽ ഒന്നായാണ് ചക്കയെ പരിഗണിച്ചിട്ടുള്ളത്. മറ്റുള്ളവ മാങ്ങയും വാഴപ്പഴവും ആണ്.
മഞ്ഞപിത്തത്തിന് പഴുത്ത പ്ലാവില ഞെട്ടും ജീരകവും കൂട്ടി കഷായംവെച്ച് സേവിക്കാൻ വൈദ്യന്മാർ കുറിക്കാറുണ്ട്.


ചക്കയ്ക്ക് ചുക്ക് ആണ് പ്രതിവിധി.

ചക്ക അധികം കഴിച്ച് അജീർണ്ണം സംഭവിച്ചാൽ തേകിടവേരോ , ചുക്കോ കഷായമാക്കി കഴിക്കാം. ജീരക വെള്ളവും നന്ന്. ചക്ക കൊണ്ട് ജാമും ജെല്ലിയും ഉണ്ടാക്കാം.

df
English Summary: Jackfruit Is Super Healthy! - Why Is Jackfruit Good for You? Nutrition, Benefits and How To Eat It ?

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds