1. Health & Herbs

കണിക്കൊന്ന - ചർമ്മ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധി

ദ്വാപുര യുഗത്തിൽ ശ്രീകൃഷ്ണന്റെ പ്രിയ പുഷ്പമാകയാൽ കണിവക്കാൻ ഉപയോഗിക്കുകയും അതിനാൽ കണികൊന്ന എന്ന പേര് വരുകയും , ഏവരാലും ആദരിക്കപെട്ടു എന്നും വിശ്വസിച്ചു വരുന്നു.

Arun T

കണി കൊന്ന അഥവാ കൊന്നമരം

കുടുംബം : സിസാൻ പിനിയേസി

ശാസ്ത്ര നാമം : കാഷിയ ഫിസ്റ്റുല
സംസൃത നാമം : ആരഗ്വധ,തൃപേന്ദ്രം, കൃതമാല,രാജവിക്ഷ,ശ്യാമാ,ചതുരംഗംല, ദീർഘ ഫല
രസം : തിക്തം - മധുരം
ഗുണം : ഗുരു മൃദു സിഘ്നം
വീര്യം : ശീതം
വിവാകം : മധുരം

ഔഷധ യോഗ്യഭാഗങ്ങൾ

ഇല, വേര്,തൊലി,എണ്ണ.

((കൊന്നക്കായുടെ മജ്ജയും തൊലിയും വാതത്തെ ശമിപ്പിക്കുന്നതാണ്. രക്ത ദൃഷ്യങ്ങൾ ശമിപ്പിക്കുന്നതാണ്. കൊന്നയുടെ എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യ മാണ് . ))
ഐതീഹ്യം
ശ്രീരാമൻ ബാലിയെ വധിച്ചത് കൊന്ന മരത്തിന് മറഞ്ഞു നിന്നിട്ടാണ് .
അതുകൊണ്ട് കൊന്നമരം എന്ന പേരുണ്ടായി എന്ന് ഐതിഹ്യം.
ഈ ദുഷ്പേരിന് പരിഹാരമായി ദ്വാപുര യുഗത്തിൽ ആദരിക്കപെടും എന്ന് ശ്രീരാമൻ വരം കൊടുത്തു എന്നും.
ദ്വാപുര യുഗത്തിൽ ശ്രീകൃഷ്ണന്റെ പ്രിയ പുഷ്പമാകയാൽ കണിവക്കാൻ ഉപയോഗിക്കുകയും അതിനാൽ കണികൊന്ന എന്ന പേര് വരുകയും , ഏവരാലും ആദരിക്കപെട്ടു എന്നും വിശ്വസിച്ചു വരുന്നു.

കണിക്കൊന്ന - ഗൃഹവൈദ്യ-രീതിയില്.

1. കൊന്നപ്പൂവിന്‍റെ നീരില്‍ രക്തചന്ദനം അരച്ച് പുരട്ടിയാല്‍ വെള്ളപ്പാണ്ട് (VITILIGO) ശമിക്കും.

2. കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില് തേച്ചു ഒരു മണിക്കൂര് കഴിഞ്ഞ് കുളിപ്പിച്ചാല് ചൊറി, ചിരങ്ങ്, കരപ്പന് മുതലായവ വേഗം ശമിക്കും.

3. കണിക്കൊന്നയുടെ തളിരിലയും ഉള്ളിയും തേന് ചേര്ത്തരച്ചു പുരട്ടിയാല് ചുണങ്ങ് ( തേമൽ -TINEA VERSICOLOR) ശമിക്കും.

4. കണിക്കൊന്നയുടെ തളിരിലയും നാളികേരവും ഉള്ളിയും മറ്റും ചേര്ത്തു തോരന് (ഉപ്പേരി) ഉണ്ടാക്കി ഊണിനൊപ്പം കഴിച്ചാല് മൃദുവിരേചനത്തിന് ഉത്തമമാണ്.

5. കൊന്നയുടെ തൊലി ചന്ദനം നെല്ലിക്ക താണിക്ക കടുക്ക മുന്തിരിങ്ങ എന്നിവ കഷായം വച്ച് സേവിച്ചാൽ മൂത്ര ദുർഗന്ധവും മൂത്രം പതയുന്നതും ശമിക്കും.

6. കൊന്ന തൊലി കഷായം വച്ച് സേവിക്കുന്നതും എണ്ണ കാച്ചി പുരട്ടുന്നതും ത്വക് രോഗങ്ങളെ ശമിപ്പിക്കും.

7. കൊന്നതളിൽ അരച്ചുരുട്ടി നെല്ലിക്ക അളവ് പ്രഭാതത്തിൽ സേവിച്ച് ചൂടുവെള്ളം കുടിച്ചാൽ നല്ല ശോധന ഉണ്ടാകും.

8. കയ്യോന്നിയും നീലയമരിയും വള്ളിയുഴിഞ്ഞയും മയിലാഞ്ചിയും ചെമ്പരത്തിയും കൊന്നപ്പൂവും ചേർത് എണ്ണ കാച്ചി തേച്ചാൽ മുടി മുറിയുന്നതും താരനും നിശേഷം മാറും

9. ഉങ്ങിന്റെ തളിരിലയും കണികൊന്നയുടെ തളിരിലയും ചുവന്ന ഉള്ളിയും ചേർത് നെയ് കാച്ചി സേവിച്ചാൽ നല്ല ശോധന ഉണ്ടാകും.

10. ഇത് അർശോ രോഗത്തിന്റെ ആരംഭത്തിൽ സേവിക്കുവാൻ വളരെ നല്ലതാണ്.

11. കണികൊന്നയുടെ വേരരച്ച് നെല്ലിക്ക അളവ് പാലിൽ കലക്കി കുടിച്ചാൽ നല്ല ശോധന ഉണ്ടാകും .

12. കൊന്ന തളിരും വെള്ളിലയും കൂടി അരച്ച് പുരട്ടിയാൽ ചൊറിഞ്ഞു തടിക്കുന്നത് ശമിക്കും.

13. കണിക്കൊന്നയുടെ തൊലി കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകുന്നേരവും മുടങ്ങാതെ കഴിച്ചാല് ത്വക്ക് രോഗങ്ങള് മാറും.

14. മലബന്ധം, വയറുവേദന ഇവയ്ക്ക് കണിക്കൊന്നയുടെ ഫലമജ്ജ കുരു കളഞ്ഞു പാലില് കാച്ചി പഞ്ചസാര ചേര്ത്ത് കഴിച്ചാല് ശമനം ലഭിക്കും.

15. കണിക്കൊന്ന തൊലി, ചന്ദനം, ത്രിഫലതോട്, മുന്തിരിപഴം ഇവ സമം ചേര്ത്ത് കഷായം വെച്ച് സേവിച്ചാല് നുരയും പതയുമായി ദുര്ഗന്ധത്തോടെ മൂത്രം പോകുന്ന അസുഖം ശമിക്കും.

16.കണിക്കൊന്ന തൊലി കഷായം വച്ച് സേവിച്ചാൽ രക്തം ശുദ്ധീകരിക്കും.

കണിക്കൊന്ന തൊലിയും ഫലമജ്ജ കുരുകളഞ്ഞതും ചേര്ത്ത് അരച്ച് മുറിവില് പുരട്ടുന്നത് മുറിവ് ഉണങ്ങാന് സഹായകരമാണ്.

17. കണിക്കൊന്നയുടെ തളിരിലകള് തൈരില് അരച്ച് പുരട്ടുന്നത് ചുണങ്ങു മാറുന്നതിന് ഫലപ്രദമാണ്.

18. കണിക്കൊന്ന പൂവ് ഉണക്കി പൊടിച്ച് പാലില് സേവിക്കുന്നത് ശരീരശക്തി വര്ദ്ധിപ്പിക്കും.

19. കണിക്കൊന്നയുടെ തളിരിലകള് തോരനാക്കി കഴിക്കുന്നത് കുട്ടികളുടെ മലബന്ധം മാറ്റും.

20. കണിക്കൊന്നയുടെ ഇലകള് കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്.

21. കണിക്കൊന്നയുടെ വേര് കഷായം വച്ച് കുടിക്കുന്നത് മൂത്രതടസം ഇല്ലാതാക്കും.

22. കണിക്കൊന്നവേരും ചെറുനാരങ്ങാ നീരും അല്പം കര്പ്പൂരം ചേര്ത്ത് ശരീരത്തില് പുരട്ടുന്നത് ത്വക്ക് രോഗങ്ങള്ക്ക് ഫലപ്രദമാണ്.

23. കുട്ടികള്ക്കുണ്ടാകുന്ന മലബന്ധത്തില് ഫലമജ്ജ കുരുകളഞ്ഞ് 5-10 ഗ്രാം വരെ പാലില് കാച്ചി നല്കാവുന്നതാണ്.

24. ഫലമജ്ജ പുറമെ ലേപനം ചെയ്യുന്നത് വാതസംബന്ധമായ നീര്ക്കെട്ട്, വേദന തുടങ്ങിയവയില് അത്യന്തം പ്രയോജനപ്രദമാണ്.

25.കണിക്കൊന്നയുടെ കണിക്കൊന്ന വേര്, മരപ്പട്ട എന്നിവയുടെ കഷായം 50-100 മി.ലി. വീതം രാവിലെയും വൈകിട്ടും കഴിച്ചാല് ത്വഗ്രോഗങ്ങള് ശമിക്കും.

ലഗിമിനേസിയ കുടുംബത്തിൽ പെട്ട കാഷിയ ഫിസ്റ്റുലലിൽ എന്ന് ശാസ്ത്രനാമമുള്ള സസ്യമാണ്.

ആരഗ്വധം,നൃപേന്ദ്രം,കൃതമാലക, രാജവൃക്ഷ,ശ്യാമ, ചതുരംഗുല

എന്നെല്ലാം കണികൊന്നക്ക് പേരുകളുണ്ട്.

കാട്ടുകൊന്ന ചരകൊന്ന ചാട്ടു കൊന്ന എന്നെല്ലാം കണികൊന്ന തമിഴ്നാട്ടിൽ അറിയപെടുന്നു.

പല ശിവക്ഷേത്രങ്ങളിലും എധാന വൃക്ഷമായി കണി കൊന്ന കാണാം.

മൂവായിരം വർഷം മുൻപ് എഴുതിയ പല ഗ്രന്ഥങ്ങളിലും സംഘ കാല കൃതികളിലും കൊന്നയെ പറ്റി പറഞ്ഞിട്ടുണ്ട്.

വള്ളിയിൽ തൂങ്ങി പൂവുണ്ടാക്കുന്നതിന് ചരം എന്നാണ് തമിഴിൽ പറയുന്നത്.

അങ്ങിനെ പൂവുണ്ടാക്കുന്നതു കൊണ്ടാണ് ചരകൊന്ന എന്ന പേരു വന്നത്.

ശിവൻ തലയിൽ ചൂടിയിരിക്കുനത് കൊന്നപ്പൂവാണ് എന്ന് വിശ്വസിച്ചുവരുന്നു.

സാന്തൽ എന്ന വനവാസി വിഭാഗവും മറ്റു പല ഗ്രാമീണരും കൊന്നയില ഭക്ഷണത്തിൽ ഉൾപെടുത്തുന്നുണ്ട്.

കൊന്ന പൂക്കുന്നത് ചൂട് അധികരിക്കുമ്പോൾ ആണ്.

ചൂട് അധികമുള്ള സ്ഥലങ്ങളിൽ കൊന്ന ധാരാളമായി പൂക്കും.

ചൂടു കൊടുത്ത് കൊന്നയെ പൂക്കാൻ പ്രേരിപ്പിക്കാമെന്ന ചില വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.

കണികൊന്നയുടെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്.

കൊന്നക്കായുടെ മജ്ജ തമിഴ് നാട്ടിൽ ശരകൊന്ന ചുളി എന്നാണ് അറിയപെടുന്നത് .

ഇത് പുളിക്കു പകരമായി ഉപയോഗിക്കുന്നുണ്ട്.

കണികൊന്നക്ക് തിക്ത മധുര രസവും വിപാകത്തിൽ മധുര രസവും ആണ് .

എത്തനോൾ മെന്തോൾ എന്നിവക്ക് സമാനമായ ബാഷ് ശീലമുള്ള ഒരു എണ്ണ ഇതിന്റെ ഇലയിലും തൊലിയിലും അടങ്ങിയിരിക്കുന്നു.

കൊന്നയുടെ വിത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു ദിവസം വച്ചിരുന്ന ശേഷം കഞ്ഞി വെള്ളത്തിലിട്ട് ഒരു ദിവസം വക്കുക. പിന്നീട് അത് നട്ടാൽ മുളവരാൻ സാദ്ധ്യത ഉണ്ട്.

എന്നാലും ഒരു പത്തു ശതമാനമേ മുളക്കുകയുള്ളു.

ഇപ്പോൾ ചില ഗ്രോത്ത് ഹോർമോണുകളുടെ സഹായത്തോടെ ഇതിന്റെ കമ്പുക തട്ട് വളർതന്നുണ്ട്. അങ്ങിനെ ഉള്ള മരത്തിന് മേൻമകുറവാണ് എന്ന് പറയപെടുന്നു .

ഔഷധ ഉപയോഗങ്ങൾ

1)കണികൊന്ന തൊലി കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും സേവിച്ചാൽ ചർമ രോഗങ്ങൾ ശമിക്കുന്നതാണ് . ഇതു തന്നെ എണ്ണ കാച്ചി പുരട്ടുകയും ചെയ്യാം.

2)കുടങ്ങലും കയ്യുണ്യത്തിന്റെ അരിയും കൂട്ടി അരച്ച് വടികയാക്കി വച്ചിട്ട് കൊന്നയില ചാർ ചേർത്ത നാലോ അഞ്ചോ പ്രാവശ്യം ഭാവന ചെയ്ത് ഉണക്കുക.

ഈ ചൂർണം ലേപനം ചെയ്താൽ ചർമ രോഗങ്ങൾ ശമിക്കും മഞ്ഞൾ പൊടി ലേപനം ചെയ്ത ശേഷം മേൽപറഞ്ഞ പൊടി വെള്ളത്തിൽ കലക്കി പുരട്ടുന്നതും വിശേഷമാണ്. (നീറ്റലുണ്ടാകും.)

3)കൊന്നയിലയുടെ നീര് പുരട്ടിയാൽ ചൊറി ചിരങ്ങുകൾ ശമിക്കുന്നതാണ്.

4)കൊന്നയുടെ ഇല ആന്റി ഫംഗലായും ആന്റി ബാക്റ്റീരിയൽ ആയും പ്രവർതിക്കുന്നു.

5)മഞ്ഞളും കൊന്നയിലയും കൂടി അരച്ച്‌ തേച്ചാൽ ചൊറി ചിരങ്ങുകളും തേമൽ മേഹ പൊള്ളൽ മുതലായവയും മറ്റു ത്വക് രോഗങ്ങളും ശമിക്കും.

കൊന്നയില ലേചനത്തിന് ഉയോഗിക്കുമ്പോൾ സോപ്പ് ഉപയോഗിക്കരുത് പയറുപൊടിയോ ശീവക്ക പൊടിയോ ഇലിപ്പ പിണ്ണാക്കോ ഉയോഗിക്കാം..

6)കൊന്നപ്പൂവ് ആവിയിൽ വേവിച്ച് പിഴിഞ്ഞെടുത്ത രസം പത്തു മില്ലി വീതം അഞ്ചു ദിവസം സേവിച്ചാൽ ഉദരകൃമികൾ ശമിക്കും.

7)കൊന്നക്കായുടെ പരിപ്പ് കൽക്കനായി എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവി പഴുപ്പ് ചെവി മൂളൽ കേഴ്വി കുറവ് മുതലായ കർണ രോഗങ്ങൾ ശമിക്കും.

8)കൊന്ന പൂവിൻറ ഇതൾ മാത്രം എടുത്ത് കണ്ണിന് പുറമേ വച്ചുകെട്ടി കിടന്നുറങ്ങിയാൽ ചെങ്കണ്ണ് കണ്ണ് ചെറിച്ചിൽ കണ്ണിൽ നിന്നും എവള്ളം വരിക മുതലായ നേത്രരോഗങ്ങൾ ശമിക്കും.

ഫോണും കമ്പ്യൂട്ടറും കൂടുതലായി ഉപയോഗിക്കുന്നവർക്ക് റേഡിയേഷൻ മുമുണ്ടാക്കുന്ന പ്രശ്നങ്ങൾ മാറി കാഴ്ച വർദ്ധിക്കും.

9)കൊന്നപ്പൂവ് വെള്ളത്തിലിട്ടു വച്ചിരുന് രാവിലെ അത് കഴിച്ച് ആ വെള്ളവും കുടിച്ചാൽ ഷുഗർ ലവൽ താഴും .

ദേഹ ചൂടും എരിച്ചിലും പാദദാഹവും ശമിക്കും.

10)കൊന്നപ്പൂവ് തൈരിൽ അരച്ച് കാലിൽ പൂശിയാലും പാദദാഹം ശമിക്കും.

11)കൊന്നപ്പൂവ് കഷായം വച്ച് സേവിച്ചാൽ കരൾ രോഗങ്ങളും ഹൃദ്രോഗവും മേഹ രോഗങ്ങളും ദേഹം പുകച്ചിലും മഞ്ഞ രോഗങ്ങളും ശമിക്കും വെട്ട രോഗങ്ങളും ഗൊണോറിയ മുതലായവയും ശമിക്കും .

12)വീടിനടുത്ത് പുളിമരം നിന്നാൽ എരിച്ചിൽ മുതലായ ചൈത്തിക വികാരങ്ങൾ വർദ്ധിക്കാം. അങ്ങിനെ വന്നാൽ വേപ്പുമരത്തിന്റെ ചുവട്ടിലോ ഉങ്ങു മരത്തിന്റെ ചുവട്ടിലോ കുറേ സമയം ഇരുന്നാൽ ഉഷ്ണം ശമിക്കുകയും.

മനസ്സ് സ്വസ്ത മാവുകയും ചെയ്യും അതുപോലെ കൊന്നയുടെ ചുവട്ടിൽ വിശ്രമിക്കുന്നതും ഉറങ്ങുന്നതും ധ്യാനിക്കുന്നതും ഉഷ്ണം ശമിക്കാനും മനസ് സ്വസ്ഥമാകാനും ഉത്തമം.

13)മലബന്ധമകറ്റാനും പൊണ്ണത്തടി കുറക്കാനും നീർകെട്ടുകളെ ശമിപ്പിക്കാനും കൊളസ്ട്രോളിനും ക്രിമിക്കും അർസറിനും ആഹാരമായും ഔഷധമായും കൊന്ന ഉപയോഗിക്കാം.

14)കണികൊന്നയുടെ വേര് തൊലി തടി ഇല പൂവ് ഫലമജ്ജ എന്നിവ എല്ലാം ചേർത് ആണ് ആരഗ്വധാരിഷ്ടം നിർമിക്കുന്നത്. ആരധ്യഗാരിഷ്ടവും ഖദിരാരിഷ്ടവും കൂടി കൊടുത്താൽ സാമാന്യം എല്ലാ ത്വക് രോഗങ്ങളും ശമിക്കുന്നതാണ്

15)കണികൊന്നയുടെ തൊലി ചെത്തിയിട്ട് വെന്ത വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിച്ചാൽ കരപ്പൻ മുതലായ ത്വക് രോഗങ്ങൾ ശമിക്കുന്നതാണ്.

16)കണികൊന്നയുടെ ഫലമജ്ജ വിരേചന കാരിയും ഹൃദയത്തിലെ ബ്ളോക്കുകളെ ഇല്ലാതാക്കാൻ കഴിവുള്ളതും ആണ് .

17)കണികൊന്നയുടെ തൊലി പുറം ചുരണ്ടി കളഞ്ഞ് തുടച്ച്‌ വൃത്തിയാക്കിയ ശേഷം ചെത്തി എടുക്കുക. (എടുത്ത ശേഷം കഴുകരുത് ) ഇത് കഷായം വച്ച് കുടിച്ചിൽ കൃമികൾ നിശേഷം ശമിക്കും.

18)കണികൊന്ന തൊലിയും ചെന്നാ മുക്കി. യും ചുക്കും കൂടി കായം വച്ച് സേവിച്ചാൽ നല്ല വിരേചനമുണ്ടാകും .

19)കണികൊന്നതൊലിയും കണ്ടകാരിചുണ്ട യുടെ വേരും കൂടി പൊടിച്ച് പാലിൽ കഴിച്ചാൽ ആസ്മ വർദ്ധിച്ച് ശ്വാസമെടുക്കാൻ കഷ്ടപെടുന്നവർക്ക് പെട്ടെന്ന് ആശ്വാസം നൽകും

20)കണികൊന്നയുടെ പൂവ് കൽകനായി നല്ലെണ്ണ കാച്ചി തേച്ചാൽ ജര (തൊലിയിലെ ചുളിവുകൾ) ശമിക്കും

21)കണികൊന്നയുടെ തെലിയും നാൽപാമരത്തിന്റെ തൊലിയും മഞ്ചട്ടിയും ആടലോടകത്തിന്റെ വേരും ചേർത് കഷായം വച്ച് കഴിച്ചാൽ സോറിയാസിസ് ശമിക്കും.

21)മുക്കുറ്റിയും കൊന്ന പൂവും തുമ്പയും തൊട്ടാവാടിയും കൽകനായി കാച്ചുന്ന എണ്ണ സോറിയാസിസ് രോഗികൾക്ക് ലേഖനം ചെയ്യാൻ ഉത്തമം.

22)കണി കൊന്നയുടെ വേര് ഉണക്കിപൊടിച്ച് തേൻ ചേർത് സേവിച്ചാൽ കുരുക്കൾ ശമിക്കും. ഇതിൽ ആന തവരയുടെ നീര് ചേർത് ലേപനം ചെയ്താൽ പൊടുതല എന്ന രോഗം ശമിക്കും

23)കൊന്ന തൊലിക്ക് അപാനന്റെ ദോഷങ്ങളെ പരിഹരിക്കാൻ കഴിവുണ്ട്.

24)ചെന്നിനായകവും കൊന്നക്കായുടെ മജ്ജയും കൂടി സേവിച്ചാൽ ആർതവം ഉണ്ടാക്കും . ഗർഭാശയത്തിലെ സിസ്റ്റുകൾ നശിക്കും. സ്തനത്തിലുണ്ടാക്കുന്ന വേദനക്കും ഫല പ്രദം

25)കൊന്ന തൊലിയും ചന്ദനവും ഞെരിഞ്ഞിലും കൂടി കഷായം വച്ച് സേവിച്ചാൽ മൂത്രതടസം മാറും.

കറുത്ത നിറത്തിൽ കുരുക്കളോടു കൂടി തൊലിയിൽ കാണപ്പെടുന്ന പാടുകൾ മലബന്ധം മൂലം ഉണ്ടാക്കുന്നതാണ്.

വൻകുടലിനെ പ്രതിനിധീകരിക്കുന ചില സ്ഥലങ്ങൾ ശരീരത്തിലുണ്ട്.

അവിടെയാണ് ഇത്തരം നിറഭേദങ്ളും കുരുക്കളും ഉണ്ടാക്കുന്നത്. ഇതിന് കൊന്നതൊലികഷായം ഫലപ്രദമാണ്.

വെളുത്ത നിറത്തിലുള്ള ത്വക് രോഗമാണ് എങ്കിൽ അതിന് ഹേതു ശ്വാസ കോശം ആയിരിക്കും. അതിന് ശീതള ഔഷധങ്ങളോടു കൂടി കൊന്ന തൊലി കഷായം സേവിക്കണം.

പപ്പായ ചിരവയിൽ ചുരണ്ടി എടുത്ത് . കൊന്നയുടെ തളിരിലയും തേങ്ങ ചുരണ്ടിയതും ചേർത് സേവിച്ചാൽ ക്രിമികൾ നശിക്കും.

മൂത്രത്തിൽ നുരയും ചതയും ഊറലും കാണുന്നു എങ്കിൽ അത് പ്രമേഹത്തിന്റെ ആരംഭമാണ്. ഇതും വൃക്കയുമായി ബന്ധപെട്ടിരക്കുന്നു.

മഞ്ഞ നിറം സ്വർണനിറം ആണ് മഞ്ഞ നിറമുള്ള കൊന്ന പൂവിൽ സ്വർണം അടങ്ങിയിരിക്കുന്നു. ഇത് വാർദ്ധക്യത്തെ കളയും സ്വർണം തേജസും നിറവും ബീജ ശേഷി യും വർദ്ധിപ്പിക്കും.

വാക്കിന് സ്ഫുടതയും ഓർമയും വാക്ചാതുരിയും ഉണ്ടാക്കും.

തേജസ് നഷ്ടപെട്ട് ഉണ്ടാകുന്ന വിക്കലോടു കൂടിയ അവസ്മാരം ഓർമകുറവ് വിറയൽ എന്നിവയിലെല്ലാം വിശ്വാസത്തോടും സങ്കൽപത്തോടും കൂടി കൊന്നപ്പൂവ് കൊടുത്താൽ ഗുണം കിട്ടുന്നതാണ്.

ഔഷധ ഉപയോഗങ്ങൾ

1) കണിക്കൊന്നപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങള് കഴുകുന്നത് അവ ശുദ്ധമാകുന്നതിനും ഉണങ്ങുന്നതിനും സഹായകമാകും.

2) വാതരോഗങ്ങളില് മരപ്പട്ടയും ഇലകളും എള്ളെണ്ണയും ചേര്ത്തരച്ച് പുറമെ പുരട്ടുന്നത് ഏറെ ഫലം നല്കും.

3) ഇലകൾ അരച്ച് ലേപനം ചെയ്യുന്നത് പുഴുക്കടിക്ക് വളരെ ഉത്തമമാണ്.

4) ഇലകളരച്ച് കണ്ണിന്റെ ഇമകളില് പുരട്ടിയാലും വെച്ചുകെട്ടിയാലും കണ്ണിനുണ്ടാകുന്ന ചുവപ്പ്, എരിച്ചില് എന്നിവ അടങ്ങും.

5) 5-10 ഗ്രാം പൂക്കളരച്ച് കഴിക്കുന്നത് ത്വഗ്രോഗനാശകമാണ്. ശരീരത്തില് അത്യധികമായ ചുടിച്ചില് അനുഭവ പ്പെടുന്ന അവസരങ്ങളിലും ഇത് ഗുണം ചെയ്യും.

6) പൂക്കള് കഷായംവെച്ച് സേവിച്ചാല് ഉദരസംബന്ധമായ അസ്വസ്ഥതകള് അകറ്റാം.

7)കണിക്കൊന്നയുടെ മജജ അരച്ച് വെള്ളത്തിൽ കലക്കി തിളപ്പിച്ച്‌ വെച്ച് ഒരു രാത്രി കഴിഞ്ഞു അതിനു മുകളിൽ പൊങ്ങി കാണുന്ന എണ്ണ വടിച്ചു വെള്ളം വറ്റിച് ത്വക്ക് രോഗങ്ങൾക്ക് ലേപനo ചെയ്യാം.

8)കണിക്കൊന്ന അരിയും കടുകും കൂട്ടി അരച്ച് വെളിച്ചെണ്ണയും മാരോട്ടി എണ്ണയും സമമായി ചേർത്ത് കാച്ചി മണൽ പാകത്തിൽ അരിച്ചു ദേഹത്ത് പുരട്ടടുന്നത് അതിവിശേഷം ആണ്.

9) കണികൊന്നയുടെ തോല് പൂവ്, മജ്ജ, മഞ്ഞൾ എന്നിവ കഷായം ആക്കി അരിച്ചു എടുത്തു തണുത്തതിനു ശേഷം പഴയ വ്രണങ്ങൾക്ക് ധാര ചെയുന്നത് നല്ലതാണ്.

10) കണിക്കൊന്ന കരൾ പ്ലീഹ കുടൽ സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം

തൊണ്ട വേദന ടോണ്സിലാറ്റിസ് ആസ്തമ എന്നിവക്കും യൂനാനിയിൽ ഉപയോഗിക്കുന്നു ശരീര പുഷ്ടി ക്കും വെള്ളപോക്കിനും മജ്ജ പാലിൽ ഉപയോഗിക്കാം 5 g മുതൽ 10g വരെ യാണ് ഡോസ്

11) കൊന്നക്കായുടെ മജ്ജ കണ്ഡമാല കഴുത്തിനു ചുറ്റും ഉള്ള മുഴ ഗർഭാശയ മുഴകൾ എന്നിവ ശമിപ്പിക്കും.

12) കണി കൊന്നയുടെ ഇലയും കുടങ്ങലും കൂടി തോരൻ വച്ച് കഴിച്ചാൽ ഗൗട്ടിനും യൂറിക്കാ സിഡിനും ശമനം കിട്ടും.

13) പ്രമേഹം മൂലമോ ക്രിയാറ്റിൻ വർദ്ധിച്ചിട്ടോ. യൂറിക്കാ സിസ് മൂലമോ മൂത്രം നുരയും പതയുമായി പോവുകയോ ദുർഗന്ധമുണ്ടാവുകയോ ചെയ്താൽ കൊന്ന തൊലിയും ചന്ദനവും തൃഫല തോടും മുന്തിരിങ്ങയും കൂടി കഷായം വച്ച് 20 മില്ലി വീതം സേവിക്കുക. മൂത്ര ദോഷങ്ങൾക്ക് ശമനമുണ്ടാക്കുന്നതാണ്.

14) കൊന്ന തൊലിയും വിഴാലരിയും 30 ഗ്രാം വീതം എടുത്ത് കഷായം വച്ച് പ്രഭാതത്തിൽ (4 മണിക്ക് ) സേവിച്ചാൽ മലം ഇളകി പോവുകയും കൃമിരോഗം നശിക്കുകയും ചെയ്യുന്നതാണ്.

കടപ്പാട് : പാരമ്പര്യ ആയുർവേദ ചികിത്സരീതികൾ. System Of Traditional Treatment

English Summary: KANNIKONNA FOR SKIN DISEASES

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds