മുള്ളൻ കയമ
(രാജാന്നം)
സ്വാദും ഔഷധ ഗുണവും ഒന്നിച്ചടങ്ങിയ മുള്ളൻ കയമ പണ്ടു കാലത്ത് ഉയർന്ന ജീവിത നിലവാരം പുലർത്തിയ ആളുകൾ മാത്രമായിരുന്നു അധികവും ഉപയോഗിച്ചിരുന്നത്.
ഇതിൻ്റെ സ്വാദിനെ പറ്റി പറയുകയാണെങ്കിൽ;
▪️ തവിടോടു കൂടിയ പല അരികളും നമ്മൾ ആഹരിക്കുമ്പോൾ തവിടിൻ്റെ ഒരവും(rough) ചെറിയ രുചിക്കുറവും (ഇന്ന് പലതിൻ്റെയും രുചികൾ നമ്മുടെ നാവിനെയും മനസ്സിനേയും ബന്ധനസ്ഥരാക്കിയിരുത്തിയ അവസ്ഥയിൽ) ഇന്നത്തെ തലമുറക്ക് അത്രയ്ക്കങ്ങട് ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്നാൽ മുള്ളൻ കയമ തവിടോടുകൂടി കഴിക്കുമ്പോൾ പോലും രുചിക്കുറവ് അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. കുടാതെ ഗുണങ്ങൾ ഒരുപാടുണ്ട് താനും.
മുള്ളൻ കയമയെ കുറിച്ച് കേരളത്തിലെ ജൈവ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ അതിൻ്റെ Nutritional Analysis നെക്കുറിച്ചുള്ള പഠനം നടത്തുകയുണ്ടായി. ആ report താഴെ കൊടുക്കുന്നു.
ഈ റിപ്പോർട്ട് എടുത്തു നോക്കുമ്പോൾ നമുക്ക് കാണാൻ പറ്റും ഇതിൽ Vitamin-B6 ന്റെ അളവ് 0.386 mg/g ഉണ്ടെന്ന്.
Vitamin-B6 അഥവാ പിരിഡോക്സിൻ ന്റെ പ്രത്യേകതകൾ
▪️ നമ്മുടെ ശരീരത്തിന് Vitamin B6 ഉത്പാദിപ്പിക്കാൻ കഴിയില്ല. അതിനാൽ നമ്മളത് ഭക്ഷണങ്ങളിൽ നിന്നോ മറ്റ് അനുബന്ധങ്ങളിൽ നിന്നോ നേടണം.
▪️ Vitamin B6 മതിയായ അളവിൽ കഴിക്കേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. മാത്രമല്ല വിട്ടുമാറാത്ത പല രോഗങ്ങളെ തടയുവാനും ചികിത്സിയ്ക്കുവാനും കഴിയും.
അങ്ങനെയെങ്കിൽ വിറ്റാമിൻ B6 ആഹാരമാക്കുമ്പോൾ ( മുള്ളൻ കയമ കഴിക്കുമ്പോൾ ) നമുക്ക് എന്തെല്ലാം ഗുണങ്ങൾ ലഭിയ്ക്കുന്നുവെന്ന് നോക്കാം.
1. മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
2. മസ്തിഷ്കത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും അൽഷിമേഴ്‌സ് ന്റെ അപകടസാധ്യതകൾ കുറയ്ക്കുകയും ചെയ്യാം.
3. ഹീമോഗ്ലോബിൻ ന്റെ ഉൽപാദനത്തെ സഹായിക്കുന്നതിലൂടെ വിളർച്ച തടയുവാനും ചികിത്സിക്കാനും കഴിയുന്നു.
4. പ്രീ മെൻസ്ട്രൽ സിൻഡ്രോം (PMS) ലക്ഷണങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
5. ധമനികളുടെ രക്തപ്രവാഹത്തിലുള്ള വ്യതിയാനം തടഞ്ഞുനിർത്തുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
6. കാൻസർ നെ തടയാൻ സഹായിച്ചേക്കാം.
7. റുമറ്റോയ്ഡ് ആർത്രൈറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കാൻ വിറ്റാമിൻ ബി 6 സഹായിച്ചേക്കാം.
മണല്‍ വയലില്‍ കൃഷി ചെയ്യുന്ന ഈ ഇനത്തിന് 5 മാസം മൂപ്പുണ്ട്.
ജീവകം എ അടങ്ങിയിട്ടുള്ള ഏക നെല്ലിനം.
പേര് പോലെ തന്നെ ഈ നെല്ലിനത്തിന്‍റെ അറ്റത്ത് നീളന്‍ മുള്ളുകള്‍ ഉണ്ട്. ആയതുകൊണ്ട് പക്ഷിമൃഗാദികളുടെ ശല്യം ഈ വിളയ്ക്ക് നേരിടേണ്ടി വരുന്നില്ല.
സുഗന്ധ നെല്ലിനങ്ങളില്‍ ഒന്നായ മുള്ളന്‍ കയമ പ്രധാനമായും പലഹാരം, ഉപ്പ്മാവ്, ചോറ് എന്നിവ ഉണ്ടാക്കാന്‍ അനുയോജ്യമാണ്.
കൂടാതെ അമ്പലങ്ങളില്‍ മലര്‍ ഉണ്ടാക്കുവാനും, പായസം ഉണ്ടാക്കുവാനും ഉപയോഗിച്ചു വരുന്നു.
കുറച്ചു മുൻപ് പറയപ്പെട്ടതായ, വെളിച്ചെണ്ണയുടെ ഉപയോഗം കൊളസ്ട്രോൾ ഉണ്ടാക്കുന്നു എന്ന പ്രയോഗം പോലെ; അരിയിലെ carbohydrate - ഷുഗർ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നു എന്ന ധാരണ ഇപ്പോഴും ആളുകളുടെ ഇടയിൽ നിലനിൽക്കുന്നു.
അതിന് കാരണം അരിയെന്തെന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയല്ലെ?
തവിട് നീക്കാത്ത പരിപ്പും, തൊലി കളയാത്ത ഉരുളക്കിഴങ്ങും കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടാവില്ല എന്നതു പോലെ തവിട് നീക്കം ചെയ്യാത്ത അരി (യഥാർത്ഥ അരി) കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ല എന്നു മാത്രമല്ല ഗുണങ്ങൾ ഒരുപാടുണ്ട് താനും.
#TeamPROJECTEARTHWORM
നാടൻ വിത്ത് സംരക്ഷകരുടെ കൂട്ടായ്മ
9447638034
9544329811