1. News

നവര അരി ഔഷധഗുണങ്ങൾ

ഭക്ഷണാവശ്യത്തിന് പുറമേ ഒട്ടേറെ ഔഷധ കൂട്ടുകളിലും നവര അരി പ്രയോഗിക്കുന്നു നവര അരിയുടെ ചില ഔഷധ പ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .നവര നെല്ല് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് .നവര അരി വെന്ത ശേഷം ഒരു കിഴിയാക്കി വാതം ഉള്ള ഭാഗത്ത് ഉഴിയുന്നത് വേദനയ്ക്ക് ശമനം നൽകും .പ്രസവ രക്ഷ മുതൽ എല്ലാതരം ലേഹ്യങ്ങളുടെ നിർമ്മാണത്തിനും നവര അരി ഉപയോഗിക്കുന്നു. കർക്കിടക മാസ ഔഷധ കഞ്ഞിയിലെ പ്രധാന ചേരുവയാണ് നരവ അരി .നവര അരി യൗവനം

Saritha Bijoy

ഭക്ഷണാവശ്യത്തിന് പുറമേ ഒട്ടേറെ ഔഷധ കൂട്ടുകളിലും നവര അരി പ്രയോഗിക്കുന്നു നവര അരിയുടെ ചില ഔഷധ പ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .നവര നെല്ല് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് .നവര അരി വെന്ത ശേഷം ഒരു കിഴിയാക്കി വാതം ഉള്ള ഭാഗത്ത് ഉഴിയുന്നത്  വേദനയ്ക്ക് ശമനം നൽകും .പ്രസവ രക്ഷ മുതൽ എല്ലാതരം ലേഹ്യങ്ങളുടെ നിർമ്മാണത്തിനും നവര അരി ഉപയോഗിക്കുന്നു. കർക്കിടക മാസ ഔഷധ കഞ്ഞിയിലെ പ്രധാന ചേരുവയാണ് നരവ അരി .നവര അരി യൗവനം നിലനിർത്താൻ സഹായിക്കുന്നതാണെന്ന് നമ്മുടെ പുരാണങ്ങളിൽ പറയുന്നുണ്ട് .നവര ,ന മര ,നകര  ,നകരപുഞ്ച എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു .നാട്ടു വൈദ്യത്തിൽ പ്രായഭേദ മ ന്യ നവര അരി ഉത്തമമാണ് .ക്ഷീണം ബലക്ഷയം ഉദരരോഗം പനി എന്നിവയ്ക്ക്  പ്രതിവിധിയാണ് നവര. 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് നവരയുടെ ഉമി വറുത്ത് പൊടിച്ചതും ഏലക്ക യും കുന്നൽ കായയും കൂട്ടിയ  കുറുക്ക് നൽകാറുണ്ട് .നവരയുടെ കഞ്ഞി വെള്ളം തലയിൽ ധാര കോരുന്നത് മുടി കൊഴിച്ചിൽ ശമിപ്പിക്കും .നവര ചക്കരയും നെയ്യും ചേർത്ത് പായസം ഉണ്ടാക്കി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും .ഞ വര അരിയുടെ മലര് വെള്ളത്തിലോ മോരിലോ ചേർത്ത് കഴിക്കുന്നത് വയറിളക്കം ശമിപ്പിക്കും .ഞവര ചോരും കരിവേപ്പിലയും പുളിച്ച മോരും കൂട്ടി കഴിക്കുന്നത് മൂലക്കുരുവിന് ഉത്തമമാണ് .

പഞ്ചകർമ്മ ചികിത്സക്ക് ഞവരക്കിഴി ഒഴിച്ച് കൂടാനാവാത്തതാണ് പച്ചനെല്ല് കുത്തിയ അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത് .പാമ്പ് കടിയേറ്റവർക്ക് ഞവര കഞ്ഞി  സുരക്ഷിതമായ ഭക്ഷണമാണ് .പണ്ട് നമ്മുടെ വയലുകളിൽ ജൈവകൃഷിയാണ് പിൻതുടർന്ന് പോന്നിരിന്നതല്ലോ .ജൈവ കൃഷിയാണെങ്കിൽ അരിക്കും നെല്ലിനും ഒട്ടും വിഷമയമുണ്ടാവില്ല . എന്നാൽ ഇന്ന് രാസ വളങ്ങൾ പ്രയോഗിക്കുന്ന കാരണം ഞവര അരിയുടെ ഗുണം കുറഞ്ഞ് വന്നിരിക്കുകയാണ് .

English Summary: Health benefits of njavara rice

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds