1. Health & Herbs

ഓണപ്പൊട്ടനും മണിയൊച്ചയുമില്ലാത്ത കാർഷികോത്സവം !

കാർഷിക സംസ്‌കൃതിയുടെ ഗൃഹാതുരത്വ സമരണകളുണർത്തുന്ന ഓണാഘോഷം ! കാലാന്തരത്തിൽ വ്യാപാരോത്സവമായി ഓണം മാറിവരുന്നു എന്നത് മറ്റൊരു സത്യം മലയാളിയുടെ മനസ്സിൽ സമഭാവനയുടെയും സമത്വത്തിൻറെയും സ്വപ്‌നപുഷ്‌പങ്ങൾ വിരിയിക്കുന്ന കാർഷികോത്സവമായ ഓണം ജാതിമതഭേദമില്ലാതെ എല്ലാവരും ആഘോഷപൂർവ്വം കൊണ്ടാടുന്നു. തെയ്യം തിറകളുടെ നാടായ വടക്കൻ കേരളത്തിൽ ഓണാഘോഷത്തിൻറെ ഭാഗമായി പാരമ്പരാഗതരീതി അവലംഭിച്ചുകൊണ്ട് അവതരിപ്പിച്ചുവരാറുള്ള തെയ്യക്കാഴ്‌ചയാണ്‌ ഓണപ്പൊട്ടൻ.

ദിവാകരൻ ചോമ്പാല
div
ദിവാകരൻ ചോമ്പാല
agri

കാർഷിക സംസ്‌കൃതിയുടെ ഗൃഹാതുരത്വ സമരണകളുണർത്തുന്ന ഓണാഘോഷം ! കാലാന്തരത്തിൽ വ്യാപാരോത്സവമായി ഓണം മാറിവരുന്നു എന്നത് മറ്റൊരു സത്യം
മലയാളിയുടെ മനസ്സിൽ സമഭാവനയുടെയും സമത്വത്തിൻറെയും സ്വപ്‌നപുഷ്‌പങ്ങൾ വിരിയിക്കുന്ന കാർഷികോത്സവമായ ഓണം ജാതിമതഭേദമില്ലാതെ എല്ലാവരും ആഘോഷപൂർവ്വം കൊണ്ടാടുന്നു.

തെയ്യം തിറകളുടെ നാടായ വടക്കൻ കേരളത്തിൽ ഓണാഘോഷത്തിൻറെ ഭാഗമായി പാരമ്പരാഗതരീതി അവലംഭിച്ചുകൊണ്ട് അവതരിപ്പിച്ചുവരാറുള്ള തെയ്യക്കാഴ്‌ചയാണ്‌ ഓണപ്പൊട്ടൻ.

ചിലയിടങ്ങളിൽ ഓണേശ്വരൻ എന്നപേരിലാവും അറിയപ്പെടുക .
എന്റെ ഓർമ്മയിൽ വീട്ടുമുറ്റത്ത് ഓണപ്പൊട്ടനും മണിക്കിലുക്കവുമില്ലാത്ത ആദ്യത്തെ ഓണം .മുഖാവരണത്തിൻറെ കാര്യത്തിലെങ്കിലും മാനുഷരെല്ലാരുമൊന്നുപോലെ .മഹാബലിക്കു സന്തോഷം കാണാതിരിക്കില്ല .

മഹാബലിയുടെ പ്രതിപുരുഷനായാണ് ഓണപ്പൊട്ടനെ വിശ്വാസികൾ നോക്കി കാണുന്നത് .
എഴുപത് വർഷങ്ങൾക്ക് മുൻപ് ചോമ്പാല എന്ന ഉൾനാടൻഗ്രാമത്തിൻറെ ഇടുങ്ങിയ ഇടവഴികളിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ ഓട്ടുമണിയുടെ കിലുക്കം കേട്ടാൽ നാട്ടുകാർക്കൊപ്പം കുട്ടികളായ ഞങ്ങൾ ഉത്സാഹത്തിമിർപ്പിൽ ഓടിയടുക്കും .
ഓണമറിയിച്ചുകൊണ്ടുള്ള ഓണപ്പൊട്ടൻറെ വരവറിയിപ്പായിരുന്നു ആ മണിക്കിലുക്കവും ചെണ്ടക്കൊട്ടും .

ചുറ്റുപാടുമുള്ള വീടുകളിലെ കുട്ടികൾക്കൊപ്പം മഹാബലിയെ കാണാൻ വള്ളിനിക്കറുമിട്ട് ഇടവഴിയിലേക്കോടിയ കുഞ്ഞുമനസ്സിൽ അമ്മ കോറിയിട്ടചിത്രം ഇന്നും മറന്നിട്ടില്ല .
ഇതാണ് മഹാബലി .കള്ളവും ചതിയുമില്ലാത്ത , പൊള്ളയായ വാചകങ്ങൾ പറയാനറിയാത്ത ,ദാനശീലനും ധാർമ്മിഷ്ഠനും അഹങ്കാരമില്ലാത്തവനുമായ മഹാബലി മഹാരാജാവ് .
വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയെന്നും തത്സമയത്ത് അനുവദിച്ച അനുമതിയുടെ പിൻബലത്തിൽ വർഷത്തിലൊരിക്കൽ പ്രജകളായ നമ്മളെയൊക്കെ കാണാൻ മഹാബലി ഓണപ്പൊട്ടനായെത്തുന്നുമെന്നായിരുന്നു അന്നത്തെ അറിവുകൾ.

agri

പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന് കുഞ്ഞുപ്രായത്തിൽ കേട്ടപ്പോൾ തോന്നിയ അമ്പരപ്പ് ഇന്നും നിലനിൽക്കുന്നുണ്ട് .
മാങ്ങക്ക് വേണ്ടി മാവിലേക്ക് കല്ലെറിഞ്ഞാൽ കല്ലുപോകുന്ന ദൂരമായിരുന്നു അന്ന് മനസ്സിൽ തോന്നിയ വലിയ ദൂരം .

പരശുരാമൻ മഴുവെറിയുന്നതിന് മുൻപ് കേരളമമുണ്ടായിരുന്നോ ?
മുതിർന്നപ്പോൾ ചിലനേരങ്ങളിൽചില തോന്നലുകൾ അങ്ങിനെയും ഇല്ലാതല്ല
തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറിവരുന്നതും ഏതെങ്കിലുമൊരു കാലഘട്ടത്തിൽ നടന്നതായിരിക്കുമെന്ന് വിശ്വാസമുള്ളതും ചരിത്രവുമായി ഇഴചേർത്ത് നെയ്തെടുത്തതുമായ കഥകളെയാണ് നമ്മൾ ഐതീഹ്യങ്ങൾ എന്ന് വിളിക്കുന്നത് .
പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞുമുള്ള ഇത്തരം കഥകളിൽ വിസ്‌മയങ്ങളും അതിഭാവുകങ്ങളും വേണ്ടതിലധികം മേമ്പൊടി ചേർത്ത് പരസ്പരം പങ്കുവെക്കുന്ന ഐതീഹ്യപ്പെരുമയുടെ വിളനിലമാണ്‌ നമ്മുടെ നാട് .

ഇത്രയൊക്കെയാണെങ്കിലും ഓണവും ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും ഓണപ്പൊട്ടനും ഓണപ്പാട്ടും എല്ലാമെല്ലാം അന്നും ഇന്നും മനസ്സിൽ ആഹ്ളാദം പകരുന്ന ഗൃഹാതുരയുടെ നാട്ടിൻ പുറക്കാഴ്ചകൾ തന്നെ .
മലയസമുദായത്തിൽ പെട്ടവർ അഥവാ മുന്നൂറ്റൻ സമുദായത്തിൽ പെട്ടവരിൽപെട്ട ചിലരാണ് ഓണപ്പൊട്ടനായി കോലം കെട്ടി വരുന്നത് .
അത്തം മുതൽ തിരുവോണം വരെ വ്രതമനുഷ്ഠിച്ചവരായിരിക്കും ഓണപ്പൊട്ടനായി കോലം കെട്ടുക .വേഷപ്പകർച്ചയുടെ തലേദിവസം ഒരു നേരം മാത്രമേ ഇവർ അരിയാഹാരം കഴിക്കൂ .
ഏതെങ്കിലും കുടുംബക്ഷേത്രങ്ങളിൽ പോയി പ്രതിഷ്ഠയെ നമസ്‌കരിച്ച് ശാന്തിക്കാരൻ നൽകുന്ന ദക്ഷിണയും ഓണക്കോടിയും സ്വീകരിച്ചതിന് ശേഷമാവും ഓണപ്പൊട്ടന്മാർ ചെണ്ടവാദ്യത്തിൻറെ അകമ്പടിയോടെ ഗൃഹസന്ദർശനത്തിന് ശുഭാരംഭം കുറിക്കുക .
ചായില്യം മനയോല ചുണ്ണാമ്പ് വെളിച്ചെണ്ണക്കരി മഞ്ഞൾ തുടങ്ങിയ പ്രകൃതിദത്തവും പാരമ്പരാഗതവുമായ ചായക്കൂട്ടുകൾ ഉപയോഗിച്ചാവും ഓണപ്പൊട്ടന്മാർ മുഖമെഴുത്ത് നടത്തുക.

കഥകളിക്കാരെപ്പോലെ കടക്കണ്ണിൽ നീട്ടി വാലിട്ടെഴുതുകയും ചെയ്യും .
നന്നേ ഭാരക്കുറവുള്ള ഉണങ്ങിയ മുരിക്കുമരത്തിൽ തീർത്ത കിരീടത്തിൽ തെച്ചിപ്പൂക്കൾകൊണ്ടുള്ള അലങ്കാരം .
മുളന്തണ്ടിൻറെ നീളൻ കാലുള്ള പനയോലക്കുട .കുടയുടെ ചുറ്റിലും കുരുത്തോലകൊണ്ടുള്ള തോരണം .കൈവള .കൈയ്യിൽ ചെറിയ ഓട്ടുമണി .തെയ്യക്കാഴ്ചകളുടെ തനിമ ചോർന്നുപോകാത്ത ഉടയാടകളോടെയുള്ള വേഷപ്പൊലിമ.
ഓണപ്പൊട്ടൻറെ സഞ്ചാര പഥമാകട്ടെ ഒരിക്കലും കാൽ നിലത്തുറപ്പിക്കാതെയുള്ള പ്രത്യേകതരം ചടുലതാള ക്രമത്തിൽ .
മുറ്റത്തും കോലായിയിലും പൂക്കളമിട്ടും നിലവിളക്കിൽ തിരിതെളിയിച്ച് ആരതിയുഴിഞ്ഞുമാണ് ഇവിടങ്ങളിലെ പല വീട്ടുകാരും ഓണപ്പൊട്ടനെ വരവേൽക്കുക .
ദക്ഷിണയെന്നപോലെ അരിയും പണവം ഓണപ്പൊട്ടന് സമ്മാനിക്കുന്നതും ഇവിടുത്തുകാരുടെ പതിവ് രീതി .ചടങ്ങുതീരുന്നവരെ ഓണപ്പൊട്ടൻ സംസാരിക്കുകയുമില്ല.ഓണപ്പൊട്ടനെന്ന വിളിപ്പേരുണ്ടായതും അങ്ങിനെയെന്നുവേണം കരുതാൻ .

English Summary: Onam festival kerala

Like this article?

Hey! I am ദിവാകരൻ ചോമ്പാല. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds