1. Health & Herbs

കറുക അഥവാ ദര്‍ഭ പുല്ല്

സംസ്‌കൃതത്തില്‍ ശതവീര്യ എന്നും ഇംഗ്ലീഷില്‍ ബെര്‍മുഡാ ഗ്രാസ് എന്നും വിളിക്കുന്ന കറുകയുടെ ശാസ്ത്രീയ നാമം സൈനോഡോണ്‍ ഡാക്ടൈലോണ്‍(Cynodon dactylon) എന്നാണ്. നിലം പറ്റി വളരുന്ന കറുക സമൂലം ഔഷധയോഗ്യമാണ്. കഫ-പിത്ത രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, മൂത്ര സംബ്ബന്ധമായ രോഗങ്ങള്‍, മലശോധനയിലെ തകരാറുകള്‍ എന്നിവയ്ക്ക് കറുക ഉത്തമമാണ്. കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനും കറുക നീര് ഫലപ്രദമാണ്. പോവേസി(Poaceae) കുടുംബത്തില്‍പെട്ട കറുക വളരെവേഗം മണ്ണില്‍ പടര്‍ന്നു പിടിക്കുന്ന ഇനമാണ്.

Ajith Kumar V R
Burmuda grass

Cynodon
Cynodon
വലിയ നേരിയ തണ്ടുകളും നീണ്ട ഇലകളുമുള്ള പുല്‍സസ്യമാണിത്. തണ്ടുകളില്‍ ഇടവിട്ടുള്ള പര്‍വ്വസന്ധികളില്‍ നിന്നും താഴേക്ക് വേരുകളും മുകളിലേക്ക് ഇലയും ഉണ്ടാകും. 3 മുതല്‍ 5 സെന്റീമീറ്റര്‍ വരെ നീളമുള്ള 6 മുതല്‍ 10 ഇലകള്‍ വരെയാണുണ്ടാവുക. പച്ച നിറമോ ഇളം പച്ച നിറമോ ആയ പൂക്കളുണ്ടാകുന്ന തണ്ടിന് 5 മുതല്‍ 10 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. വിത്തുകള്‍ തീരെ ചെറുതായിരിക്കും.
Family-Poaceae
Family-Poaceae
ഔഷധ ഗുണം
ബുദ്ധി വികാസമുണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് ഫലപ്രദമാണ്.
നട്ടെല്ലിനും തലച്ചോറിനും ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും കറുകയ്ക്കുണ്ട്.
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിക്കും ഉത്തമ ഔഷധമാണ് കറുക.
അമിത രക്തപ്രവാഹം തടയാനും കഫ-പിത്ത രോഗങ്ങള്‍ക്കും കറുക ഔഷധമാണ്.
ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുക്കി കഴിച്ചാല്‍ ഏത് വൃണവും മാറുമെന്നും വൈദ്യന്മാര്‍ പറയുന്നു.
താരന്‍,ചൊറി,ചിരങ്ങ് എന്നിവ മാറാന്‍ അകത്തു കഴിക്കാനും പുറമെ പുരട്ടാനും കറുക ഉത്തമമാണ്.
കറുകപുല്ല് ഇടിച്ചു പിഴിഞ്ഞ നീര് അര ഗ്ലാസ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും.
മുറിവില്‍ അരച്ചു പുരട്ടിയാല്‍ രക്തസ്രാവം നില്‍ക്കും.
രക്താര്‍ശ്ശസ് ശമിക്കാന്‍ കറുക ചതച്ചിട്ട് പാലുകാച്ചി കുടിച്ചാല്‍ മതിയാകും.
കറുക നീര് 10 മില്ലിലിറ്റര്‍ സമം പാലില്‍ ചേര്‍ത്ത് രാവിലെയും രാത്രിയും കഴിക്കുന്നത് നാഢീക്ഷീണമകറ്റാം
കരപ്പന്‍ മാറ്റാന്‍- കറുകനാമ്പ് വെള്ളംതൊട്ട് ചതച്ച് സമം തേങ്ങാപ്പാലും ചേര്‍ത്ത് നാല് ദിവസം വെയിലത്ത് ഉണക്കണം. നാലാം ദിവസം എണ്ണ തെളിയും. ഈ എണ്ണ കുട്ടികളുടെ കരപ്പന്‍ മാറ്റാന്‍ ഉത്തമമാണ്.
Bhama grass
Bhama grass
ദര്‍ഭയും ആചാരവും
ഗണേശപൂജയിലും ബലി തര്‍പ്പണത്തിലും വളരെ പ്രധാന സ്ഥനമാണ് കറുകയ്ക്കുള്ളത്.
English Summary: Burmuda grass- a rich medicinal palnt

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds