1. Health & Herbs

ചെറിപ്പഴം കഴിച്ചാൽ ഈ ആരോഗ്യഗുണങ്ങൾ!!!

പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ചെറിപ്പഴം ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല എന്നുതന്നെ പറയാം. ചെറിപ്പഴത്തിൽ വിറ്റാമിനുകളും ധാതുക്കളും സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവ ധാരാളം അടങ്ങിയ ചെറിപ്പഴത്തിന് ശക്തമായ ആരോഗ്യ ഫലങ്ങളാണുള്ളത്.

Meera Sandeep
Cherries
Cherries

പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ചെറിപ്പഴം ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല എന്നുതന്നെ പറയാം. ചെറിപ്പഴത്തിൽ വിറ്റാമിനുകളും ധാതുക്കളും സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവ ധാരാളം അടങ്ങിയ ചെറിപ്പഴത്തിന് ശക്തമായ ആരോഗ്യ ഫലങ്ങളാണുള്ളത്.

- ചെറികൾ നാരുകളുടെ നല്ല ഉറവിടമായതുകൊണ്ട്, ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നു.

- പൊട്ടാസ്യം ധാരാളം അടങ്ങിയ ചെറിപ്പഴങ്ങൾ കഴിച്ചാൽ ശരീരത്തിൽ അധികമുള്ള സോഡിയം പൊട്ടാസ്യം അളവുകൾ നിയന്ത്രണവിധേയമാകൂം. ഇതിൻറെ ഫലമായി ബ്ലഡ് പ്രഷർ ഉയരാതിരിക്കും.

- ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ചെറിപ്പഴങ്ങൾ ഉൾപ്പെടുത്തണം. കലോറി വളരെ കുറഞ്ഞ ചെറിപ്പഴങ്ങളിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. 

- രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നു

- ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സഹായിക്കുന്നു. 

- പേശികളുടെ സങ്കോചത്തിനും നാഡികളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചെറിസംസ്കരിക്കാം വളരെ എളുപ്പത്തിൽ

- ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ചെറി സ്ട്രോക്ക്, ഹൃദ്രോഗം, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പോളിഫെനോൾ അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗം, പ്രമേഹം, മാനസിക തകർച്ച, ചില അർബുദങ്ങൾ  എന്നിവയുൾപ്പെടെ പല വിട്ടുമാറാത്ത അവസ്ഥകളിൽ നിന്നും സംരക്ഷിക്കും.

- സന്ധിവാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന കോശജ്വലന പ്രോട്ടീനുകളെ അടിച്ചമർത്തുന്നതിലൂടെ ഓക്സിഡേറ്റീവ് സ്ട്രെസ് തടയാനും വീക്കം കുറയ്ക്കാനും ചെറി സഹായിക്കുമെന്ന് പല പഠനങ്ങളും കാണിക്കുന്നു.

English Summary: These health benefits can be received by eating cherries

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds