1. Livestock and Aqua

വളർത്തുമൃഗങ്ങളുടെ രോമം കൊഴിയാതിരിക്കാൻ ഈ പൊടികൈകൾ പരീക്ഷിച്ചു നോക്കൂ

രോമം കൊഴിയുന്നത് പേടിച്ച് പലരും വളർത്തുമൃഗങ്ങളെ വീട്ടിൽ വളർത്താൻ മടിക്കുന്നു. ഓമനമൃഗങ്ങളുടെ രോമം കൊഴിയുന്നതിന്‌ പല കാരണങ്ങളുമുണ്ട്. അണുബാധ, അലര്‍ജിയും ചുവപ്പും, കാലാവസ്ഥാ മാറ്റങ്ങള്‍, ഭക്ഷണത്തിന്റെ അലര്‍ജി, വരണ്ട ചര്‍മ്മം എന്നിവയെല്ലാം നായകുട്ടികളുടെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഇതിനുള്ള പരിഹാരത്തെ കുറിച്ചാണ് വിശദമാക്കുന്നത്.

Meera Sandeep
Try these tips to keep pets from shedding
Try these tips to keep pets from shedding

രോമം കൊഴിയുന്നത് പേടിച്ച് പലരും വളർത്തുമൃഗങ്ങളെ വീട്ടിൽ വളർത്താൻ മടിക്കുന്നു. ഓമനമൃഗങ്ങളുടെ രോമം കൊഴിയുന്നതിന്‌ പല കാരണങ്ങളുമുണ്ട്.  അണുബാധ, അലര്‍ജിയും ചുവപ്പും, കാലാവസ്ഥാ മാറ്റങ്ങള്‍, ഭക്ഷണത്തിന്റെ അലര്‍ജി,  വരണ്ട ചര്‍മ്മം എന്നിവയെല്ലാം  നായകുട്ടികളുടെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഇതിനുള്ള പരിഹാരത്തെ കുറിച്ചാണ് വിശദമാക്കുന്നത്.

- വരണ്ട ചര്‍മ്മം കൊണ്ടുണ്ടാകുന്ന രോമം കൊഴിച്ചിലിന് ഹ്യുമിഡിഫയര്‍ ഉപയോഗിക്കാവുന്നത് നല്ലതാണ്. ഇത് വായുവില്‍ കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്തുകയും നായയുടെ ചര്‍മ്മത്തെ ശമിപ്പിക്കുകയും വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ചര്‍മ്മത്തെ തടയുകയും ചെയ്യുന്നു. ഇത് നായ കിടക്കുന്ന സ്ഥലത്ത് വെക്കാവുന്നതാണ്.

- ആപ്പിള്‍ സിഡാര്‍ വിനീഗറാണ് മറ്റൊരു ഉപാധി. ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ അസിഡിക് സ്വഭാവം അതിനെ പ്രകൃതിദത്ത ആന്റിഫംഗല്‍ ആന്റി ബാക്ടീരിയല്‍ ആക്കുന്നു. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നേരിട്ട് ചര്‍മ്മത്തിലോ അല്ലെങ്കിൽ   കുളിപ്പിക്കുന്ന വെള്ളത്തില്‍ കുറച്ച് ചേര്‍ത്ത് ശരീരം മുഴുവന്‍ വൃത്തിയാക്കാവുന്നതാണ്.

- നായയുടെ ചര്‍മ്മത്തില്‍ സ്വാഭാവിക എണ്ണമയമുണ്ട്. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. പക്ഷേ, ആ എണ്ണ എപ്പോഴും അവരുടെ രോമത്തിലേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുന്നു. എന്നാല്‍ നായയെ ബ്രഷ് ചെയ്യുന്നത് രോമങ്ങളില്‍ പ്രകൃതിദത്തമായ എണ്ണകള്‍ എല്ലാ സ്ഥലത്തേക്കും എത്തുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ നായയുടെ മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി നിലനിര്‍ത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വളര്‍ത്തുമൃഗങ്ങള്‍ക്കായി സാനിറ്റൈസറും

നാരങ്ങ നീര് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. രണ്ടും അസിഡിക് ദ്രാവകങ്ങളാണ്, ഇത് ബാക്ടീരിയയ്‌ക്കെതിരെ പോരാടാനും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളും പരിഹരിക്കുന്നു.  ഇത് ഉപയോഗിക്കുന്നത് നായയുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാവുന്നതാണ്.

- ഒലിവ് ഓയില്‍  നായയുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരമാണ്.  ഇത് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ നായയ്ക്ക് വരണ്ട ചര്‍മ്മത്തിന്റെ പാടുകള്‍ ഉണ്ടെങ്കില്‍,  ഒലിവ് ഓയില്‍ പ്രയോഗിക്കാം   നിങ്ങളുടെ നായയുടെ ചര്‍മ്മത്തില്‍ ഒരു ചെറിയ അളവില്‍ എണ്ണ മസാജ് ചെയ്യുക. ഇത് നായയുടെ രോമം കൊഴിയുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English Summary: Try these tips to keep pets from shedding

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds