Livestock and Aqua

വീടടക്കം വെറും പതിനാല് സെൻറ് സ്ഥലത്ത് ഫാമൊരുക്കിയ വീട്ടമ ശ്രദ്ധ നേടുന്നു...

വീടടക്കം വെറും പതിനാല് സെൻറ് സ്ഥലത്ത്ഫാമൊരുക്കിയ വീട്ടമ ശ്രദ്ധ നേടുന്നു...

റിപ്പോർട്ട് ഗിരീഷ് അയിലക്കാട്

ആടിനേയും, പശുവിനേയുമൊക്കെ വളർത്തുവാൻ സ്ഥലമില്ല! എന്ന് പരിതപിക്കുന്നവർക്ക്.വീടുൾപ്പെടെയുള്ള വെറും പതിനാല് സെൻറ് സ്ഥലത്ത്,മാതൃകയാക്കാവുന്ന വിസ്മയ ഫാമൊരുക്കി മികച്ച വിജയം നേടിയ ഒരു വീട്ടമയുണ്ട്...

പാലക്കാട് ജില്ലയിലെ ആനക്കരയിൽ,മേമ്പള്ളി വീട്ടിൽ ശശികല എന്ന പെൺകരുത്തിലാണ്. സ്ഥലപരിമിതിയെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട്. വിജയകരമായ ഫാം ഒരുക്കിയെടുത്തിരിക്കുന്നത് കാണേണ്ട കാഴ്ചയാണ്..

പശു, ആട്, മുയൽ, കോഴികൾ, മത്സ്യങ്ങൾ, പച്ചക്കറി കൃഷികൾ, അലങ്കാര മത്സ്യം വളർത്തൽ തുടങ്ങിയവയൊക്കെ പുരയിടത്തിലെ ഓരോ ഇഞ്ച് സ്ഥലവും കൃത്യമായ് പ്രയോജനപ്പെടുത്തി കൊണ്ടാണ് ഇവിടെ, നടപ്പിലാക്കിയിരി ക്കുന്നത്...

ജീവിത പ്രതിസന്ധികളിലൂടെ തളരാതെ ടൈലറായും, ഓട്ടോ ഡ്രൈവറായും, കർഷകയായുമൊക്കെ മുന്നേറിയ ശശികലയുടെ അനുഭവ തഴക്കങ്ങളുടെ ഇഴയടുപ്പങ്ങളിൽ, പാലക്കാടൻ കരിമ്പന കാറ്റിൻ വത്സല്യം കൂടി ചേർന്നതോടെ പച്ചയായ അക്ഷരങ്ങളായ് മാറി... പുസ്തകങ്ങളിൽ നിറഞ്ഞതോടെ.. ഒടുവിൽ അതെല്ലാം ജീവൻ തുടിക്കുന്ന കവിതകളായ്... " കോടിമുണ്ടിൻ ചിരി " എന്ന പേരിൽ കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് അതൊരു കവിതാ സമാഹാരമായും അടുത്തിടെ പുറത്തിറക്കിയതും ശ്രദ്ധേയമാണ്... ഭർത്താവായ രാജഗോപാലനും, ബിരുദവിദ്യാർത്ഥി ശരത്തും, ഒൻപതാം ക്ലാസുകാരനായ ദേവ് കൃഷ്ണനും ചേർന്ന് ശരിക്കും പറഞ്ഞാൽ കുടുംബത്തിലെ കൂട്ടായ്മയിൽ വിരിഞ്ഞ വിജയമാണ് ഈ ജൈവ ഗൃഹത്തിൽ തെളിഞ്ഞു നിൽക്കുന്നത്...

ഗ്രോബാഗിൽ തിരിനന സംവിധാനത്തോട് കൂടിയാണ് പച്ചക്കറി കൃഷി ചെയ്യുന്നത്...

വീടിന് മുൻവശത്തായ് ഒരുക്കിയെടുത്ത സിമന്റ് ടാങ്കിലാണ് മത്സ്യകൃഷി.ഇരുന്നൂറിലേറെ തിലോപ്പിയ മത്സ്യങ്ങളുണ്ട്.. ജേഴ്സി, എച്ച്എഫ് ഇനങ്ങളിലായ് ഏഴോളം ഗോക്കൾ തന്നെയാണ് ഇവിടത്തെ പ്രധാന താരങ്ങൾ..

ഒരിടത്ത് വൈവിധ്യ ഇനങ്ങളിലായ് നൂറോളം കോഴികളുണ്ട്..നാടൻ ഇനങ്ങൾ നിറഞ്ഞ ആടുവളർത്തലും കുടുംബത്തിലെ മികച്ച വരുമാന മാർഗ്ഗമാണ്.ഒഴിഞ്ഞ ഒരിടത്ത് മുയൽ വളർത്തലിനും ഇടം കൊടുത്തിട്ടുണ്ട്..

ബാക്കിയുള്ള ഒരല്പം സ്ഥലം ഉപയോഗപ്പെടുത്തിയാണ് വിവിധങ്ങളായ അലങ്കാര മത്സ്യങ്ങൾക്കും ഇടം നല്കിയിരിക്കുന്നത്.. ഗപ്പി മത്സ്യങ്ങളുടെ നല്ലൊരു ശേഖരം തന്നെയാണ് ഇവിടെയുള്ളത്... സ്ഥലപരിമിതിയിൽ കാർഷിക ഇടപെടലുകളിലേക്ക് ഇറങ്ങി വരുവാൻ മടിച്ചു നില്ക്കുന്നവർക്ക് തീർച്ചയായും... മതൃകയാണ്... ഉറച്ച ആത്മവിശ്വാസത്തിൽ.. കൃത്യമായ ലക്ഷ്യബോധത്തോടെ വിജയത്തിലെത്തിയ.. മേമ്പള്ളി വീട്ടിലെ ഈ കൊച്ചുഫാം.

ഫോൺ നമ്പർ: ശശികല 9048156404


English Summary: mini village farm

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine