കൂടുതല്‍ മുട്ട കൂടുതല്‍ നാള്‍ ഇടാന്‍ പാകത്തിനുള്ള കഴിവുനേടിയ ഹൈബ്രീഡ് ഗ്രാമശ്രീ കോഴികള്‍ അഥവ (ഗ്രോസ്റ്റര്‍) എന്നു പേരിട്ടുവിളിക്കുന്ന നല്ലയിനം മുട്ടക്കോഴികളെ ഈ വിഷു, ഈസ്റ്റര്‍ കാലയളവില്‍ സ്വന്തമാക്കി ഭക്ഷ്യ സുരക്ഷയുടെ ഭാഗമാകാം. വീണ്ടുമൊരു ലോക്ക്ഡൗണ്‍ നമ്മെ തേടി ഒരുപക്ഷെ എത്താം. ജീവിതം ദുസ്സഹമാകുന്ന ആ കാലഘട്ടത്തെ കൂടുതല്‍ കാര്യക്ഷമതയോടെ ഉപയോഗിക്കാന്‍ സ്വയംപര്യാപ്തമായ ഇത്തരം കാര്‍ഷിക ഉദ്ധ്യമങ്ങള്‍ ഏറെ ഗുണകരമാകും.
ഒരുവര്‍ഷം മാത്രം മുട്ടയിടുകയും അതിനുശേഷം വില്‍ക്കാന്‍പോലും കഴിയാതെ വരികയും ചെയ്യുന്ന ബി.വി. 380 കോഴികളെക്കാള്‍ എന്തുക്കൊണ്ടും ഏറെ ഗുണകരവും ലാഭകരവുമാണ് ഹൈബ്രീഡ് ഗ്രാമശ്രീ ആയ ഗ്രോസ്റ്റര്‍. തീറ്റച്ചിലവില്‍ ഗണ്യമായ കുറവും രണ്ടരവര്‍ഷം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന മുട്ടയുത്പാദനവും ഗ്രോസറ്റര്‍ എന്ന പേര് അന്വര്‍ദ്ധമാക്കുകയാണ്. വളരെപ്പെട്ടെന്നു തന്നെ ഗ്രാമശ്രീകളില്‍ തന്നെ ഹൈബീഡ് ഇനമായ ഗ്രോസ്റ്റര്‍ വളരെ പ്രചാരമായി കഴിഞ്ഞു. രണ്ടര വര്‍ഷത്തെ മുട്ടയുത്പാദനത്തിനുശേഷം 3 മുതല്‍ 4.5 കിലോ വരെ തൂക്കം വെക്കുന്ന ഇവയുടെ ഇറച്ചിയും ഏറെ സ്വാധിഷ്ടം തന്നെ ആദ്യ നാലാഴ്ച സ്റ്റാർട്ടർ തീറ്റ കൊടുത്തു വളർത്തിയ ശേഷം വീട്ടിലെ ആഹാര സാധനനങ്ങൾ തീറ്റയായി നൽകിത്തുടങ്ങാം.
വീട്ടിൽ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്‌ടങ്ങൾ എന്നിവയ്ക്കു പുറമെ തൊടിയിലെ കളകളും കീടങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കും. നാലര- അഞ്ചു മാസത്തിനുള്ളിൽ മുട്ടയിട്ടു തുടങ്ങുന്ന ഇവയ്ക്കു മുട്ടയിട്ടു തുടങ്ങുമ്പോൾ മുതൽ മുട്ടക്കോഴിത്തീറ്റ നൽകണം. മുപ്പത് 30–40 ഗ്രാം സാന്ദീകൃത മുട്ടത്തീറ്റ കൈത്തീറ്റയായി നൽകുന്നതോടൊപ്പം തന്നെ മറ്റു ഭക്ഷണാവശിഷ്ടങ്ങളും കൂടി നൽകി അഴിച്ചു വിട്ടു വളർത്താം. വർഷത്തിൽ 180 മുട്ടകൾ വരെയാണ് ഇവയുടെ ശരാശരി ഉൽപാദനം
55 ഗ്രാമിൽ കൂടുതൽ ഭാരമുള്ള, തവിട്ടു നിറത്തിലുള്ള ഇവയുടെ മുട്ടയ്ക്ക് വിപണിയിൽ സ്വീകാര്യത ഏറെയാണ്. കൂടാതെ അഴിഞ്ഞു തീറ്റ തിന്നുന്ന ഇവയുടെ മുട്ടയുടെ ഉണ്ണി ഓറഞ്ചു നിറത്തിലായിരിക്കും. ബീറ്റ കരോട്ടിൻ കൂടുതലായി ലഭിക്കുന്ന ഇത്തരം മുട്ടയ്ക്ക് പോഷക ഗുണം കൂടുതലാണ്. ഇത്തരം മുട്ടകൾ പായ്‌ക്കറ്റിലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംരംഭങ്ങളും നിലവിലുണ്ട്.
കൊത്തുമുട്ടകൾ ലഭിക്കാൻ പത്തു പിടയ്ക്ക് ഒരു പൂവൻ എന്ന അനുപാതത്തിലാണ് ഇവയെ വളർത്തേണ്ടത്. സങ്കരയിനമായതിനാൽ അടയിരിക്കാനുള്ള ശേഷി ഇവയ്ക്കില്ല. മുട്ട വിരിയിക്കാൻ നാടൻ കോഴികളോ, ഇൻക്യൂബേറ്റർ സംവിധാനമോ ആവശ്യമാണ്.
നാലു മാസം കൊണ്ട് ഒന്നര കിലോയ്ക്ക് മുകളിൽ ഭാരമെത്തുന്ന പൂവൻ കോഴികളെ ഇറച്ചിക്കായി വിൽക്കാം. നാടൻ രീതിയിൽ തീറ്റ തേടി തിന്നു വളരുന്നത് കൊണ്ടും, നാടന്റെ തൂവലുകളും രൂപസാദൃശ്യം കൊണ്ടും വിപണിയിൽ ഇവയ്ക്ക് ഉയർന്ന വില ലഭിക്കുന്നുണ്ട്. അതിനാൽ ഹാച്ചറികളിൽനിന്നു പത്തു രൂപ നിരക്കിൽ ലഭിക്കുന്ന ഇവയുടെ പൂവൻ കുഞ്ഞുങ്ങളെ തദ്ദേശീയമായി ഇറച്ചിക്കോഴികളായി വളർത്തുന്നവരുണ്ട്.
ഒന്നര വർഷത്തോളം മുട്ടയിട്ടു കഴിഞ്ഞ പിടക്കോഴികളെയും ഇറച്ചിക്കായി ഉപയോഗപ്പെടുത്താം.
വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള ഫാമിൽ നിന്നും സർക്കാരിന്റെ റീജണൽ പൗൾട്രി ഫാമുകൾ, അംഗീകൃത എഗ്ഗർ നഴ്‌സറികൾ എന്നിവിടങ്ങളിൽനിന്നും ഗ്രാമശ്രീ കോഴികളെ കർഷകർക്ക് ലഭിക്കുന്നതാണ്.