1. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് കൃഷി
അനോന്യം പോരുത്തപ്പെട്ടു പോകുന്ന മത്സ്യങ്ങളെ ഒരേ കുളത്തില്‍ ഒരേ സമയം കൃഷി ചെയ്യുന്ന രീതിയായ സമ്മിശ്ര മത്സ്യകൃഷി ഇന്ന് ഇന്ധ്യയിലെമത്സ്യകൃഷികളില്‍ എറ്റവും നൂതനവും ജനകീയമായതുമാണ്.
അനോന്യം പോരുത്തപ്പെട്ടു പോകുന്ന മത്സ്യങ്ങളെ ഒരേ കുളത്തില്‍ ഒരേ സമയം കൃഷി ചെയ്യുന്ന രീതിയായ സമ്മിശ്ര മത്സ്യകൃഷി ഇന്ന്ഇന്ത്യയിലെ മത്സ്യകൃഷികളില്‍ എറ്റവും നൂതനവും ജനകീയമായതുമാണ്. ഈ രീതിയിലൂടെ കുളത്തിലെയോടാങ്കിലെയോ സ്വാഭാവിക ആഹാരത്തിനു പുറമേ കൃത്രിമ തീറ്റയും നല്കി വളരെയധികം മത്സ്യത്തെ വിളവെടുക്കുവാന്‍ കഴിയുന്നു. ജലനിരപ്പ് ഒരു മീറ്ററിനു മുകളിലുള്ള കുളമോ ടാങ്കോ ഇതിനായി ഉപയോഗിക്കാം. രാജ്യത്ത് ഭക്ഷ്യ ഉല്പാദനസാരംഭങ്ങളില്‍ വളരെ വേഗത്തില്‍ വളരുന്നവയാണ് ശുദ്ധജല മത്സ്യ കൃഷിയെങ്കിലും , കേരളം ഈ മേഖലയില്‍ വളരെ പിന്നിലാണ്. ശുദ്ധജല കൃഷിയ്ക്ക് അനുയോജ്യമായ സ്വകാര്യ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ധാരാളം സൌകര്യങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഏകദേശം പത്ത് സെന്റെഖ വിസ്താരത്തില്‍ ഇത് നല്ല രീതിയില്‍ പ്രാവര്ത്തിോകമാകാം. ഒരു ഹെക്ടര്‍ വിസ്തൃതിക്ക് മൊത്തം ചെലവാവുന്ന രണ്ടര ലക്ഷം രൂപയില്‍,ഒരു ലക്ഷം അടിസ്ഥാന സൌകര്യങ്ങള്‍ തയാറാക്കുന്നതിനും , ബാക്കി ഒന്നര ലക്ഷം നടത്തിപ്പ് ആവശ്യങ്ങള്‌ക്കെ ന്ന രീതിയില്‍ ആണ് ഉപയോഗിക്കേണ്ടത്. പദ്ധതി പ്രകാരം രൂപപ്പെടുത്തിയ പുതിയ യൂണിറ്റുകള്ക്ക്ട മൊത്ത ചെലവിേെന്റ 40 ശതമാനവും , നിലവിലുള്ള മോഡല്‍ ഫാമുകള്ക്ക്ത പ്രവര്ത്ത്‌ന ചെലവിന്റെക 20 ശതമാനവും ഗ്രാന്റ്െ ഉണ്ട്. സമ്മിശ്ര മത്സ്യകൃഷിയുടെ നിലനില്പ്പിടനായി 1500 ഹെക്ടര്‍ പുതിയ യൂണിറ്റുകള്‍ നിര്മ്മി ക്കാനും , നിലവില്‍ 650 ഹെക്ടറോളം വരുന്ന യൂണിറ്റുകള്ക്ക് പിന്തുണ നല്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനായി 1695 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്.
2.ജലോപരിതലത്തില്‍ നിന്നും ശ്വസിക്കുന്ന മത്സ്യയിനങ്ങളുടെ കൃഷി
ജലോപരിതലത്തില്‍ നിന്നും ശ്വസിക്കുന്ന മത്സ്യയിനങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യമായി പൊരുത്തപ്പെടാന്‍ കഴിവുള്ളവയാണ്. വിപണിയിലെ ഉയർന്ന വിലയും ,ത്വരിത വളർച്ച ആസാംവാളയെ ശുദ്ധജല മത്സ്യങ്ങളില്‍ മൂന്നാം സ്ഥാനക്കാരനാക്കുന്നു. ഗൌരാമി,വരാല്‍ ,കാരി,മുഷി എന്നിവയെ വിത്തിന്റെ ലഭ്യത അനുസരിച്ച് പരിഗണിക്കാവുന്നതാണ്. കുറഞ്ഞത് 25 സെന്റെവ വിസ്തൃതിയും ജൈവസംരക്ഷണ ചട്ടങ്ങളാല്‍ നിയന്ത്രണാതീതമായ കോണ്ക്രീ റ്റ് ടാങ്കുകളിലും കുളങ്ങളിലും ഇവയെ വളർത്താം . കുറഞ്ഞ സ്ഥല പരിമിധിയില്‍ വളരെയധികം വിളവെടുക്കാവുന്ന മത്സ്യകൃഷിയാണിത്. ഒരു ഹെക്ടര്‍ വിസ്തൃതിക്ക് മൊത്തം ചെലവാവുന്ന 16 ലക്ഷം രൂപയില്‍, 3.5 ലക്ഷം അടിസ്ഥാന സൗകര്യങ്ങൾ തയാറാക്കുന്നതിനും, ബാക്കി 12.5 ലക്ഷം നടത്തിപ്പ് ആവശ്യങ്ങൾക്ക് എന്ന രീതിയില്‍ ആണ് ഉപയോഗിക്കേണ്ടത്. പദ്ധതി പ്രകാരം രൂപപ്പെടുത്തിയ പുതിയ യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന മൊത്ത ചെലവിന്റെ 40 ശതമാനവും , നിലവിലുള്ള മോഡല്‍ ഫാമുകള്ക്ക് പ്രവര്‍ത്തശന ചെലവിന്റെ 20 ശതമാനവും ഗ്രാന്റ് ഉണ്ട്. ജലോപരിതലത്തില്‍ നിന്നും ശ്വസിക്കുന്നമത്സ്യയിനങ്ങളുടെ കൃഷിയുടെ നിലനില്‍പ്പിനായി 10 ഹെക്ടര്‍ പുതിയ യൂണിറ്റുകള്‍ നിർമ്മിക്കാനും , നിലവില്‍ 50 ഹെക്ടറോളം വരുന്ന യൂണിറ്റുകള്‍ക്ക്യ പിന്തുണ നല്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനായി 189 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്.
Share your comments