ഈ ലോക്ക്ഡൌൺ കാലത്തു നിരവധി ആൾക്കാർ ചെറിയ വരുമാനത്തിനായി സംരംഭം എന്ന രീതിയിൽ കോഴി വളർത്തൽ ആരംഭിച്ചു. പലരും മുൻപരിചയം ഉള്ളവരല്ല. മാത്രമല്ല കോഴിയെ കൊടുത്ത ആൾകാർ കൃത്യമായി എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കാറും ഇല്ല. അവർക്കു സമയമില്ല എന്നത് തന്നെ കാരണം. എന്നാൽ പ്രതിബദ്ധത ഉള്ള ചിലർ കൃത്യമായി ഫോളോ അപ്പ് ചെയ്യാറുണ്ട്. പരസ്യം കണ്ടും അല്ലാതെയും കോഴിയെ വാങ്ങിയ പലരും അവരുടെ സംശയങ്ങൾക്ക് മറുപടി കിട്ടാതെ എന്ത് ചെയ്യണം എന്നറിയാത്തവരുണ്ട്. അങ്ങനെ ഉള്ള ചിലരുടെ സംശയങ്ങൾ ആണ് ഇവിടെ കൊടുക്കുന്നത്. കോഴി വളർത്തി വർഷങ്ങളുടെ പരിചയമുള്ള ചില കർഷകർ ഈ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയും ഇവിടെ ചേർക്കുന്നു.
1. നാടൻ കോഴികൾ വിൽക്കപ്പെടും എന്ന പരസ്യം കണ്ടു വാങ്ങിയ ഒരു വീട്ടമ്മയുടെ സംശയമാണ്. ഒരു ദിവസം പ്രായമുള്ള 10 കോഴികളെ വാങ്ങി. എന്നാൽ അവയ്ക്കു എന്ത് തീറ്റ കൊടുക്കണമെന്നു പറഞ്ഞില്ല. എത്ര അളവിൽ കൊടുക്കണമെന്നോ എന്തൊക്കെ മെഡിസിൻ കൊടുക്കണമെന്നോ പറഞ്ഞില്ല. ആദ്യമായാണ് ഇത്രയും കുഞ്ഞു കോഴികളെ വളർത്തുന്നത്. സ്റ്റാർട്ട് കൊടുക്കണമെന്ന് മാത്രം അറിയാൻ കഴിഞ്ഞു.
ഇത്തരം സംശയങ്ങൾ നിരവധി കോഴിവളർത്തൽ ആൾക്കാർക്കുണ്ട്. ഇവരുടെ അറിവിലേക്കായി പറയാം. നാടൻ കോഴിക്ക് സ്റ്റാർട്ട് കൊടുക്കേണ്ട കാര്യമില്ല. എന്നാൽ ഇറച്ചിക്കോഴിക്ക് സ്റ്റാർട്ട് കൊടുക്കാറുണ്ട്. ഒരു മാസം പ്രായമായ കോഴിക്ക് സ്റ്റാർട്ട് കൊടുക്കേണ്ട കാര്യമില്ല. അവയ്ക്കു ലയർ ഗ്രോവർ എന്ന തീറ്റ കൊടുത്താൽ മതി. പുറത്തു വിട്ടു വളർത്തുന്ന നാടൻ കോഴി എങ്കിൽ ലയർ ഗ്രോവർ കുറച്ചു മാത്രം കൊടുത്താൽ മതി. അപ്പോൾ ചിലവും കുറയ്ക്കാം. ബാക്കിയുള്ള സമയങ്ങളിൽ തുറന്നു വിടുക. അപ്പോൾ അവ മറ്റു ഭക്ഷണങ്ങൾ കൊത്തിതിന്നു കൊള്ളും. നാടൻ കോഴികൾ അടയിരിക്കുന്നവയാണ്. കേരളത്തിലെ തനതു ബ്രീഡ് ആയി അംഗീകരിച്ചിരിക്കുന്നു തലശ്ശേരി കോഴികളെയാണ് നാടൻ കോഴികൾ എന്ന് പറയുന്നത്. അതിന്റെ വക ഭേദങ്ങളാണ് നമ്മുടെ നാട്ടിലെ അടയിരിക്കുന്ന ഇനം മറ്റു കോഴികൾ. ആറുമാസം ആവുമ്പോൾ മുട്ടയിടും. ആ സമയത്തു ഏകദേശം 1.300 അല്ലെങ്കിൽ 1.400 കിലോ ഭാരം ഉണ്ടാകും. പരമാവധി 120 മുതൽ 180 മുട്ട വരെ ഇടുന്ന ഇനമാണ് നാടൻ കോഴികൾ.
2. എനിക്ക് ആകെയുള്ള 25 സെന്റ് സ്ഥലത്തു ഒരു ഇറച്ചിക്കോഴി ഫാ൦ തുടങ്ങാൻ ആഗ്രഹിക്കുന്നു. അഭിപ്രായം പറയുമോ?
ഇറച്ചിക്കോഴിഫാ൦ തുടങ്ങുന്നതു നല്ലതാണ്. വരുമാനം കിട്ടുകയും ചെയ്യും, എപ്പോൾ വേണ്ട എന്ന് തോന്നുന്നു അപ്പോൾ ഈ തൊഴിൽ നിർത്തുകയും ചെയ്യാം. പക്ഷെ അതിനു മുൻപായി അടുത്ത് കോഴികളെ വളർത്തുന്ന ഫാമുകളിൽ പോയി എല്ലാ രീതികളും കണ്ടു മനസ്സിലാക്കുക. ആദ്യം തുടങ്ങുമ്പോൾ ഏറ്റവും കുറഞ്ഞ അളവിൽ മാത്രം കോഴികളെ വളർത്തുക. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ തന്നെ നമുക്കൊരു വലിയ നഷ്ടം വരില്ലല്ലോ.കൂടാതെ അവയുടെ വളർത്തു രീതികൾ കണ്ടു മനസ്സിലാക്കുക. രണ്ടു മൂന്ന് ഫാമുകളിൽ സന്ദർശിക്കുക. അതിനു ശേഷം മാത്രം കോഴി ഫാ൦ തുടങ്ങുക.
3 . ചില കോഴികളുടെ കാലിന്റെ അടി ഭാഗത്തു ചെറിയ മുഴകൾ ഉണ്ടായി അത് പൊട്ടി ചോര ഒലിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇതിനു എന്താണ് പ്രതിവിധി?
ഇതിനു ഏറ്റവും നല്ല പ്രതി വിധി ൽ പച്ച മഞ്ഞളും വേപ്പിലയും കൂടി അരച്ച് വൃണങ്ങളിൽ ഇടുക. അത് വളരെ വേഗം ഭേദപ്പെടും.
The best remedy for this is to add green turmeric and neem leaves to the sores. It will get better very quickly.
4. ബ്രോയിലർ കോഴികൾ കൂർക്കം വലിക്കുന്നത് കാണാറുണ്ട്. അത് എന്തെങ്കിലും അസുഖ ലക്ഷണമാണോ? പച്ചക്കളറിൽ കാഷ്ടം പോകുന്നുമുണ്ട്. ഇതിനൊക്കെ ?എന്താണ് പ്രതിവിധി?
കൂർക്കം വലിക്കുന്ന കോഴികളുടെ മൂക്കിന്റെ സൈഡിൽ പശ പോലൊരു സ്രവം ഒഴുകി വന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നതായി കാണാൻ കഴിയും. വായുടെ സൈഡിലും സ്രവം ഒലിച്ചിറങ്ങിയതായി കാണാൻ കഴിയും. അതുപോലെ അവയുടെ നാക്കിന്റെ അകത്തു കളർ വ്യത്യാസവും ഉണ്ടാകും. . കൂടാതെ ആഹാരം കഴിക്കുന്നത് കുറയുകയും ചിലതു ചത്തുപോവുകയും ചെയ്യും. ആദ്യം തന്നെ അസുഖം ഉള്ള കോഴികളെ മാറ്റിയിടണം. വല്ലാതെ പടരുന്ന രോഗമാണ്. മറ്റു കോഴികൾക്ക് വരാതെ നോക്കണം. അസുഖമുള്ള കോഴികൾക്ക് പച്ചമരുന്നുകൾ പറിച്ചിട്ടു വെള്ളം തിളപ്പിച്ച് ആവി കൊള്ളിക്കാം. മനുഷ്യർക്ക് ചെയ്യുന്നത് പോലെ തന്നെയുള്ള പച്ചമരുന്നുകൾ. തുളസി, കുരുമുളക്, പനിക്കൂർക്കയില പേരയില ഇവയൊക്കെ ഇട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആവി കൊള്ളിക്കുക. നല്ല ഫലം കിട്ടും. തുളസിയില കൊടുത്താലും ഭേദപ്പെടും. ഹോമിയോ മരുന്നുകളും ഇങ്ങനെയുള്ള കുറുകൽ സൗണ്ടിനു ഫലപ്രദമാണ്.
5. സാധാരണ കോഴികൾക്ക് കൊടുക്കേണ്ട മരുന്നുകൾ ഏതൊക്കെയാണ്?
What medicines should be given to normal chickens?
പച്ചക്കളറിൽ കാഷ്ടം പോകുന്നത് ഒരു തരം ഇൻഫക്ഷൻ ആണ്. അങ്ങനെ വന്നാൽ 40 % മരണം സംഭവയ്ക്കാൻ സാധ്യതയുണ്ട്. അസുഖമുള്ള കോഴികളെ മറ്റു കോഴികളിൽ നിന്ന് മാറ്റി പാർപ്പിക്കുക. അസുഖമില്ലാത്ത കോഴികൾക്ക് കൊടുക്കുന്ന ഭക്ഷണം വെയിലത്ത് വച്ച് ചൂടാക്കുക. പാത്രം വൃത്തിയായി കഴുകി ഉണക്കിയതിന് ശേഷം അതിൽ ഭക്ഷണം വച്ച് കൊടുക്കുക. വെള്ളം കൊടുക്കുമ്പോൾ എന്തെകിലും ആന്റി ബയോട്ടിക് ചേർത്ത് കൊടുക്കുക. എൻഡ്രോസെൻ എന്ന ആന്റിബയോട്ടിക് ആയിരിക്കും നല്ലത്. ആദ്യത്തെ ഒരു ദിവസം 2 എം എൽ ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ ആന്റിബയോട്ടിക് കൊടുക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസം കൊടുക്കുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ ഒരു എം എൽ എന്ന രീതിയിൽ കൊടുക്കുക. അസുഖം കുറയുന്നതായി കണ്ടാൽ മൂന്നു ദിവസം കൂടെ തുടർന്നും മരുന്ന് കൊടുക്കാം. ആ വെള്ളം മുഴുവനും കുടിക്കാനായി കൊടുക്കുന്നതിനു പകരം ആ വെള്ളത്തിന്റെ കുറച്ചു എടുത്തു തീറ്റ കുഴച്ചു കൊടുക്കുക. ബാക്കി വെള്ളം കുടിക്കാനും കൊടുക്കാം. മരുന്ന് രണ്ടു രീതിയിലും കിട്ടും എന്നതാണ് ഗുണം. ഗ്രോവിക് പ്ലസ് എന്ന ബി കോംപ്ലക്സ്, വൈമറാൾ എന്ന മൾട്ടി വിറ്റാമിൻ , ലിവറോൾ എന്ന ലിവർ ടോണിക്ക് ഇവയും കൊടുക്കാം. അമോക്സിലിൻ ടാബ്‌ലെറ്റ് നല്ലതാണ്. അഞ്ചോ അല്ലെങ്കിൽ മൂന്നോ ടാബ്ലറ്റ് വാങ്ങുക. 500 ന്റേതെങ്കിൽ അതിന്റെ മൂന്നിലൊന്നു ഭാഗം കൊടുക്കുക. തീറ്റയിൽ കുഴച്ചുകൊടുത്താൽ മതി. മൂന്നു നേരം കൊടുക്കേണ്ടി വരും. അങ്ങനെ മൂന്നു ദിവസം കൊടുത്തു കഴിയുമ്പോൾ കാഷ്ഠത്തിന്റെ പച്ചക്കളറിന് വ്യത്യാസം കാണാം.
അസുഖം ഭേദമായതിനു ശേഷം നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരുപാട് മരുന്നുകൾ ഉണ്ട്. കുരുമുളക്, വെളുത്തുള്ളി, മല്ലി, ജീരകം, ഇഞ്ചി, പച്ചമഞ്ഞൾ ഇത്രയും കൂടെ ചെറിയൊരു നെല്ലിക്കയുടെ വലിപ്പത്തിൽ അരച്ച് ഉരുട്ടി എടുക്കുക. രാവിലെ അരച്ചെടുത്താൽ അത് രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ കൊടുത്തു തീർക്കണം. ആവശ്യത്തിനുള്ള മരുന്നേ അരച്ചെടുക്കാവൂ. ബാക്കി വച്ചിട്ട് പിന്നീട് കൊടുക്കരുത്. അസുഖങ്ങൾക്ക് ഹോമിയോ മരുന്നും കൊടുക്കാവുന്നതാണ്.
6. കുറച്ചു കോഴികളെ വാങ്ങിയതിൽ ഒരു കോഴി സ്ഥിരമായി കറങ്ങിക്കൊണ്ടിരിക്കുന്നു. എന്താണതിനു കാരണം. എന്തെങ്കിലും അസുഖമാണോ?
തലച്ചോറുമായി ബന്ധപ്പെട്ട എന്തെങ്കിലും അപര്യാപ്തത കൊണ്ടാവാം ഇങ്ങനെ കറങ്ങുന്നത്. ഇതിനു ന്യൂറോബയോൺ ടാബ്‌ലറ്റ് ദിവസം ഒരു ഗുളിക വീതം കൊടുക്കുക. തീറ്റയിലൂടെയോ വെള്ളത്തിലൂടെയോ കൊടുക്കുക. അവയെ കുറച്ചു ഇരുട്ടുള്ള ഭാഗത്തു ഇടുക. തീറ്റയും വെള്ളവും കൃത്യമായി കൊടുക്കുക. ഏകദേശം 15 -20 ദിവസം കഴിയുമ്പോ മാറാനാണ് സാധ്യത
കൂടുതൽ അനുബന്ധ വാർത്തകൾക്കു:നാടൻ കോഴികൾ കൂടുതൽ മുട്ടയിടാൻ ചെയ്യേണ്ടത് .
#poultry#Diseases#Farmer#Farm#Agriculture#Krishijagran