1. News

ബ്രോയലര്‍ ചിക്കനില്‍ വ്യാപകമായി ആന്റിബയോട്ടിക് സാന്നിധ്യം:കോളിസ്റ്റിന്‍ നിരോധിക്കും

ബ്രോയലര്‍ കോഴികൾ അതിവേഗം വളരുന്നതിനായി ഉപയോഗിക്കുന്ന കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക് ഇന്ത്യയിൽ നിരോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. ഇത് ഉപയോഗിക്കുന്നതു മൂലം ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ ആന്റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

KJ Staff
Broiler chicken

ന്യൂഡല്‍ഹി: ബ്രോയലര്‍ കോഴികൾ അതിവേഗം വളരുന്നതിനായി ഉപയോഗിക്കുന്ന കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക് ഇന്ത്യയിൽ നിരോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. ഇത് ഉപയോഗിക്കുന്നതു മൂലം ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ ആന്റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

കോഴി ഇറച്ചിയിലൂടെ മനുഷ്യ ശരീരത്തില്‍ എത്തുന്ന ആന്റിബയോട്ടിക്ക് വിവിധ ചികിത്സകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനാല്‍ മരുന്നുകള്‍ ഫലവത്താകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം നടത്തിയ അന്വേഷണത്തിൽ രാജ്യത്തെ ബ്രോയലര്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.കോഴിയിറച്ചി ഉത്പന്നങ്ങള്‍ ധാരാളം ഉപയോഗിക്കുന്ന മക്ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്സി തുടങ്ങിയ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളിലും ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റി ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫാമേഴ്സ് വെല്‍ഫെയര്‍, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോളര്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകൾ നടത്തിയ വിശദമായ അന്വേഷണത്തിൽ കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡൈ്വസറി ബോഡി യോഗം മൃഗങ്ങളില്‍ ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് തീരുമാനം ഉടനെ സര്‍ക്കാര്‍ നടപ്പാക്കിയേക്കും.

English Summary: Govt may ban colistin antibiotic used to fatten chicken

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds