ജനകീയ മത്സ്യകൃഷി യുടെ ഭാഗമായി മത്സ്യകൃഷി ചെയ്യുന്നവർക്കും ഈ മേഖലയിലെ തുടക്കക്കാർക്കും പ്രോത്സാഹനം എന്ന വിധം ധാരാളം സബ്സിഡികൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കാർപ്പ് , നൈൽ, തിലോപ്പിയ , ആസാം വാള, ചെമ്മീൻ, ശുദ്ധജല മത്സ്യം, വരാൽ , കരിമീൻ , ഓരുജല മത്സ്യം, നാടൻ ശുദ്ധജലമത്സ്യം എന്നിവയ്ക്കാണ് വിവിധ സബ്സിഡികൾ അനുവദിച്ചിട്ടുള്ളത്. ഭൂവിസ്തൃതി ഏകദേശം 10 സെൻറ് മുതൽ 100 സെൻറ് വരെ വ്യാപ്തിയുള്ള കുളങ്ങൾക്കും കൃഷിയിടങ്ങൾക്കുമാണ് ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഏകദേശം അതാത് പ്രോജക്ട് ചെലവുകളുടെ അടിസ്ഥാനത്തിൽ ആണ് സബ്സിഡികൾ അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഓരോ മത്സ്യകൃഷിക്ക് ഇത്രയധികം ഉത്പാദനം ലഭിക്കും എന്ന് നിഷ്കർഷിക്കുന്നു.
The government has announced different schemes for fish farmers under janakeeya and subhiksha keralam scheme
മത്സ്യകൃഷിക്ക് സർക്കാരിൻറെ പദ്ധതി പ്രകാരമുള്ള സബ്സിഡി എന്തൊക്കെയാണെന്ന് നോക്കാം
ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം
ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി
Scientific farming of carp
ഏകദേശം 10 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 5,00,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 2,00,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 6 മെട്രിക് ടൺ മത്സ്യം ഒരു ഹെക്ടറിൽ നിന്ന് ലഭിക്കും.
നൈൽ തിലാപ്പിയ കുളത്തിൽ കൃഷിചെയ്യുന്നതിന്
Nile tilapia farming in pond
കുറഞ്ഞത് 50 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 13,50,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 5,40,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 12 മെട്രിക് ടൺ മത്സ്യം ഒരു ഹെക്ടറിൽ നിന്ന് ലഭിക്കും.
കുളത്തിലെ ആസാം വാള കൃഷി
Pangasius farming in pond
കുറഞ്ഞത് 25 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 13,50,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 5,40,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 40 മെട്രിക് ടൺ മത്സ്യം ഒരു ഹെക്ടറിൽ നിന്ന് ലഭിക്കും.
ശാസ്ത്രീയ ചെമ്മീൻ കൃഷി
Scientific farming of shrimp
കുറഞ്ഞത് 100 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 8,50,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 3,40,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 1500 കിലോ മത്സ്യം ഒരു ഹെക്ടറിൽ നിന്ന് ലഭിക്കും.
ശുദ്ധജല മത്സ്യത്തിൻറെ കൂട് കൃഷി.
Cage farming of freshwater fish
കുറഞ്ഞത് 60 m2 വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 3,20,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 1,28,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 2 മെട്രിക് ടൺ മത്സ്യം ലഭിക്കും.
വരാൽ വിത്തുല്പാദനം
backyard seed production murrel
മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 2,00,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 80,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 1,00,000 കുഞ്ഞുങ്ങളെ ഒരു യൂണിറ്റിൽ നിന്ന് ലഭിക്കും.
കരിമീൻ വിത്തുല്പാദനം
backyard seed production pearl spot
കുറഞ്ഞത് 15 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 2,50,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 1,00,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 1,00,000 കുഞ്ഞുങ്ങളെ ഒരു യൂണിറ്റിൽ നിന്ന് ലഭിക്കും
ഓരുജല മത്സ്യത്തിൻറെ ശാസ്ത്രീയ കൃഷി
Scientific farming of brackwater fish
കുറഞ്ഞത് 50 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 8,50,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 3,40,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 6 മെട്രിക് ടൺ ഒരു ഹെക്ടറിൽ നിന്ന് ലഭിക്കും.
നാടൻ ശുദ്ധജല മത്സ്യ കൃഷി
Indigenious freshwater fish farming
കുറഞ്ഞത് 25 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 13,50,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 5,40,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 8 മെട്രിക് ടൺ ഒരു ഹെക്ടറിൽ നിന്ന് ലഭിക്കും.
സുഭിക്ഷ കേരളം പദ്ധതി പ്രകാരം
കുളങ്ങളിലെ കരിമീൻ കൃഷി
കുറഞ്ഞത് 50 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 1,50,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 60,000 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 1000 കിലോ ഒരു യൂണിറ്റിൽ നിന്ന് ലഭിക്കും.
ബയോഫ്ലോക്ക് മത്സ്യകൃഷി
Biofloc fish farming
മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 1,38,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 55,200 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 500 കിലോ ഒരു യൂണിറ്റിൽ നിന്ന് ലഭിക്കും.
പടുതാ കുളങ്ങളിലെ മത്സ്യകൃഷി
കുറഞ്ഞത് 2 സെൻറ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിൻറെ 40% സബ്സിഡിയായി ലഭിക്കും. ഉദാഹരണത്തിന് 1,23,000 രൂപയാണ് ഒരു ഹെക്ടറിന് മൊത്തം ചെലവ് വരുന്നതെങ്കിൽ 49,200 രൂപ ഹെക്ടറിന് സബ്സിഡിയായി ലഭിക്കും. മത്സ്യങ്ങളെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഉദ്ദേശം 1000 കിലോ ഒരു യൂണിറ്റിൽ നിന്ന് ലഭിക്കും.
മത്സ്യകൃഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും , സൗജന്യ പരിശീലനത്തിനും അതാത് ജില്ലകളിലെ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
തിരുവനന്തപുരം (9496007026),
കൊല്ലം (9496007027),
കോട്ടയം (8113945740), ആലപ്പുഴ(9496007028),
എറണാകുളം (9496007029),
തൃശൂർ (9496007030),
മലപ്പുറം (9496007031),
കോഴിക്കോട് : (9496007032),
കണ്ണൂർ (9496007033),
കാസർഗോഡ് (9496007034),
പാലക്കാട്: (9496007050),
പത്തനംതിട്ട (8281442344),
ഇടുക്കി (9447232051), വയനാട്(9496387833).
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രകാശന്‍റെ മരുന്നുതോട്ടം ---ദിവാകരൻ ചോമ്പാല