1. പാലിന് സബ്സിഡി:
കർഷകർ ക്ഷീരസംഘത്തിൽ നൽകുന്ന ഒരു ലിറ്റർ പാലിന് 4 രൂപ തോതിൽ കണക്കാക്കി പരമാവധി 40000 രൂപ വരെ കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നു. സംയുക്തമായോ ഓരോ പഞ്ചായത്തിനും സ്വന്തമായോ നടപ്പാക്കാം.
2. കറവ പശുക്കൾക്ക് കാലിത്തീറ്റ
കേരള ഫീഡ്സ്, മിൽമ എന്നി പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള കാലിത്തീറ്റ ക്ഷീര 7. സംഘങ്ങൾ മുഖേന കർഷകർ വാങ്ങുമ്പോൾ (കറവയുള്ള ഒരു പശുവിനു ഒരു മാസം പരമാവധി 100 കിലോ എന്ന നിരക്കിൽ പൊതു വിഭാഗത്തിന് 50 ശതമാനവും (പരമാവധി 10000 രൂപ) പട്ടികജാതി വിഭാഗത്തിന് പരമാവധി 12000 രൂപയും സബ്സിഡിയായി കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നു .
3.ചാണകം ഉണക്കി പൊടിച്ചു ജൈവവളം നിർമിക്കുന്ന യൂണിറ്റ്
ഒന്നിലധികം കന്നുകാലികളെ വളർത്തുന്ന ക്ഷീരകർഷകർക്ക് ചാണകം ഉണക്കി പൊടിച്ചു പാക്കറ്റുകളിലാക്കി വിപണനം നടത്തുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ജനറൽ വിഭാഗത്തിന് 50 ശതമാനവും ( പരമാവധി 10000 രൂപ അ പട്ടികജാതി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 15000 രൂപ J സബ്സിഡിയായി കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്നു.
4. സമഗ്ര കന്നുകാലി ഇൻഷുറൻസ് :
കറവ പശുക്കളുള്ള എല്ലാ ക്ഷീര കർഷകർക്കും സംസ്ഥാന സർക്കാർ അംഗീകരിച്ചതും കർഷകർ ഒടുക്കുന്നതുമായ പ്രീമിയം തുകയുടെ 50 ശതമാനം ജനറൽ വിഭാഗത്തിനും 65 ശതമാനം പട്ടികജാതി വിഭാഗത്തിനും ബാങ്ക് അക്കൗണ്ടിലേക്കു നൽകണം