ലോക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ വില്പന നടത്തിയത് ഗിഫ്റ്റ് തിലാപ്പിയ എന്ന ഈ മീനാണ് . ലോകത്തിൽ ഏറ്റവും കൂടുതൽ വളര്‍ത്തുന്ന മത്സ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് തിലാപ്പിയ. നമ്മുടെ നാട്ടിൽ അക്വപോണിക്സ് രീതിയിലും ബയോഫ്‌ളെക്‌സ് രീതിയിലുമൊക്കെ ഇപ്പോൾ നിരവധി ആളുകൾ ഈ മൽസ്യം വളർത്തുന്നുണ്ട്.
പൊതുവെ ഭക്ഷ്യസുരക്ഷയ്ക്കും, പ്രത്യേകിച്ച് വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യയുടെ വിലകുറഞ്ഞ പ്രോട്ടീൻ സ്രോതസ്സായി പ്രവര്‍ത്തിക്കാൻ കഴിയുന്നതുമായ ഇനങ്ങളിൽ ഒന്നാണ് തിലാപ്പിയ.ഈ മത്സ്യം ചെറിയ ചെടികളും പ്രാണികളും പുഴുക്കളുമെല്ലാം ഭക്ഷണമാക്കുന്നു. അതുകൊണ്ടുതന്നെ വളര്‍ത്താന്‍ ചെലവ് കുറവുമാണ്.
അക്വാപോണിക്‌സ് വഴി മത്സ്യം വളര്‍ത്തുമ്പോള്‍ പോഷകഗുണമുള്ള വെള്ളം ചെടികള്‍ക്ക് വളമായും ഉപയോഗിക്കാമെന്ന പ്രയോജനവും ഉണ്ട്.വ്യത്യസ്‍ത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഈ മത്സ്യത്തിനുള്ളതുകൊണ്ടുതന്നെ അക്വാപോണിക്‌സ് സംവിധാനത്തിൽ വളർത്തി വിളവെടുക്കാവുന്നതാണ് .
ഇന്ത്യയിലെ ജലാശയങ്ങളിൽ വിദേശ ജലജീവികളെ ഉള്‍പ്പെടുത്തുന്നതിനുള്ള ദേശീയ സമിതി 2006 ൽ തിലാപ്പിയ ഇറക്കുമതി ചെയ്യാൻ അംഗീകാരം നല്‍കി. ഫാമുകളില്‍ രജിസ്ട്രേഷനും ലൈസന്‍സും നേടിയ ശേഷം നൈൽ തിലാപ്പിയ കൃഷി ചെയ്യുന്നതിനുള്ള പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് കൃഷി നടത്താവുന്നതാണ്.
ജൈവ സുരക്ഷ ഉറപ്പാക്കിയതും, ഏറ്റവും കുറഞ്ഞത് 50 സെന്റ് (0.2 ഹെക്ടർ) വിസ്തൃതിയുള്ളതുമായ കുളങ്ങളിൽ തിലാപ്പിയ കൃഷി ചെയ്യാവുന്നതാണ്. ഹെക്ടറിന് 30000 മത്സ്യകുഞ്ഞുങ്ങൾ എന്ന തോതിൽ നിക്ഷേപിച്ച് ശാസ്ത്രീയമായി കൃഷി ചെയ്യാവുന്നതാണ്.
ഒരു ഹെക്ടര്‍ വിസ്തൃതിയുള്ള ജൈവസുരക്ഷ ഉറപ്പാക്കിയ കുളത്തിൽ തിലാപ്പിയ കൃഷി നടപ്പിലാക്കുന്നതിനായി കണക്കാക്കിയ യൂണിറ്റ് ചെലവ് ഏകദേശം 12 ലക്ഷം രൂപയാണ്. ഇതില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 3.4 ലക്ഷം രൂപയും പ്രവര്‍ത്തന ചെലവിന് 8.6 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. പുതുതായി വികസിപ്പിച്ച കൃഷിസ്ഥലത്തിന് യൂണിറ്റ് ചെലവിന്റെ 40 ഗ്രാന്റും ഇതിനകം വികസിപ്പിച്ച കൃഷിസ്ഥലങ്ങളുടെ കാര്യത്തിൽ പ്രവര്‍ത്തന ചെലവിന്റെ 20ഉം ആണ്.
അസുഖങ്ങളെ നല്ല രീതിയില്‍ പ്രതിരോധിക്കാനുള്ള കഴിവുള്ള മത്സ്യമാണ് തിലാപ്പിയ. വെള്ളത്തിലെ താപനില മാറിയാലും അതിജീവിക്കാൻ കഴിവുണ്ട്.വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാലും അമോണിയയുടെ അളവ് കൂടിയാലും. മൽസ്യം അതൊക്കെ അതിജീവിക്കും.എളുപ്പത്തിൽ പൂർണ്ണവളർച്ചയെത്തും. അതുപോലെ പ്രത്യുത്പാദനം നടത്താനും എളുപ്പമാണ്. ഈസ്റ്റർ കാലത്തും ഗിഫ്റ്റ് തിലാപ്പിയയുടെ നല്ല വില്പന പ്രതീക്ഷിക്കുകയാണ് മൽസ്യകർഷകർ.
Share your comments