Updated on: 1 August, 2020 7:55 PM IST
വാത്തുകൾ

കോഴിയും താറാവുമൊക്കെ വളർത്താൻ ഇഷ്ടപ്പെടുന്നവർക്കു തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരിനമാണ് വാത്തുകൾ അഥവാ വാത്തകൾ. താറാവുമായി സാമ്യമുള്ള പക്ഷികളാണ്‌ ഇവ. മറ്റ്‌ വളര്‍ത്തുപക്ഷികളേക്കാള്‍ രോഗപ്രതിരോധശേഷി ഇവയ്‌ക്ക്‌ കൂടുതലുണ്ട്‌. കോഴികളെപ്പോലെ തന്നെ ഇറച്ചിയ്‌ക്കും മുട്ടയ്‌ക്കും വേണ്ടിയാണ്‌ ഇവയെ വളര്‍ത്തുന്നത്‌. ഇതിന്റെ തൂവലുകള്‍ കിടക്കകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു. പ്രായപൂര്‍ത്തിയെത്തിയ പൂവന്‌ 15 കി.ഗ്രാമും പിടയ്‌ക്ക്‌ 10 കി.ഗ്രാമും തൂക്കമുണ്ടാകും. ഇവ കളകളും പച്ചിലകളും മണ്ണിൽ കിടക്കുന്ന പാഴ് ധാന്യങ്ങളും കൊത്തി തിന്നുന്നു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇതിനെ വളര്‍ത്തിവരുന്നു.

 

വാ ത്തു കൾ

ഇനങ്ങള്‍

1 ചൈനീസ്‌

കാഴ്‌ചയില്‍ അരയന്നത്തെപ്പോലെ തോന്നുന്നന്നതിനാല്‍ സ്വാന്‍ഗൂസ്‌ എന്ന്‌ അറിയപ്പെടുന്നു. ചൈനയിലെ വന്‍വാത്തില്‍നിന്നാണ്‌ ഇവയുടെ ഉത്ഭവം ഇതിന്‌ രണ്ട്‌ ഉപവര്‍ഗങ്ങളുണ്ട്‌. തവിട്ടും വെളുപ്പും നിറമുള്ളത് . പ്രജനന ശേഷിയുള്ളതിനാലും പച്ചപ്പുല്ലും പച്ചിലകളും ധാരാളം തിന്നുന്നതിനാലും വീട്ടില്‍ വളര്‍ത്താന്‍ പറ്റിയ ഇനമാണ്‌. മറ്റ്‌ ഇനങ്ങളെ അപേക്ഷിച്ച്‌ ഇവയുടെ ഇറച്ചിയില്‍ കൊഴുപ്പ്‌ കുറവാണ്‌.It is also known as swangus because it looks like a flamingo in appearance. They originate from China and have two subspecies. It is brown, white in color, fertile and eats a lot of green grass and greens. Their meat is low in fat compared to other varieties.
വര്‍ഷത്തില്‍ 140 മുട്ടകള്‍ വരെ ലഭിക്കും. 6-8 ആഴ്‌ച പ്രായമെത്തിയാല്‍ പൂവനുതലയില്‍ മുഴ പ്രത്യക്ഷപ്പെടുന്നതിനാല്‍ തിരിച്ചറിയാന്‍ വിഷമമില്ല. പൂവന്‌ 5.5 കി.ഗ്രാമും പിടയ്‌ക്ക്‌ 4.5 കി.ഗ്രാമും തൂക്കമുണ്ടാകും.

റോമന്‍, ഇംഗ്ലീഷ്‌ ഗ്രേ, ഇംഗ്ലീഷ്‌ വൈറ്റ്‌, ബഫ്‌ സെബാസ്റ്റോഹേള്‍, ഈജിപ്‌ഷ്യന്‍ എന്നിവയാണ്‌ മറ്റിനങ്ങള്‍.

ടൊളൂസ്‌

ഫ്രാന്‍സാണ്‌ ഇവയുടെ ജന്മദേശം വീതി കൂടിയ ഭാരിച്ചശരീരം, മുതുകിനു പിന്‍ഭാഗത്ത്‌ കറുത്ത്‌ ചെമ്പിച്ചനിറം, നെഞ്ചിനും ഉദരത്തിനും ശ്വേതനിറം, തവിട്ടുനിറത്തിലുള്ള കണ്ണുകള്‍, ഓറഞ്ചുനിറത്തിലുള്ള കൊക്ക്‌, ഓറഞ്ചുനിറത്തിലുള്ള വിരലുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. വളര്‍ച്ചയെത്തിയപൂവന്‌ 13.5 കി.ഗ്രാമും പിടയ്‌ക്ക്‌ 10 കി.ഗ്രാമും തൂക്കമുണ്ടാകും.
It is native to France and has a large, broad body, dark brown on the back, copper on the chest and abdomen, brown eyes, orange beak, and orange fingers. The adult male weighs 13.5 kg and the female 10 kg.

വാത്തുകൾ


എംഡന്‍

ജര്‍മ്മനിയാണ്‌ ഉത്ഭവസ്ഥലം. മഞ്ഞിന്റെ വെണ്‍മയുള്ളവരും ചുറുചുറുക്കുള്ളതുമാണ്‌ എംഡനുകള്‍ ഒരു സീസണില്‍ 30-40 മുട്ടകള്‍ വരെ ഇടാറുണ്ട്. അടയിരിക്കുന്ന സ്വഭാവം ഇവയ്‌ക്കുണ്ട്‌. പൂര്‍ണ വളര്‍ച്ചയെത്തിയ പൂവന്‌ 13-15 കി.ഗ്രാമും പിടയ്‌ക്ക്‌ 9-10 ഗ്രാമും തൂക്കമുണ്ടാകും.


ആഫ്രിക്കന്‍ ഇനം


തലയില്‍ ഭംഗിയുള്ള മുഴ ഇതിന്റെ പ്രത്യേകതയാണ്‌. മങ്ങിയ തവിട്ടുനിറമുള്ള തലയും കറുത്തമുഴകളും ചുണ്ടും തവിട്ടുനിറമുള്ള കണ്ണുകളുമാണ്‌ മറ്റ്‌ പ്രത്യേകതകള്‍. ധാരാളം മുട്ടയിടുകയും അടയിരിക്കുകയും ചെയ്യും. വളര്‍ച്ചയെത്തിയ പൂവന്‌ 9 കി.ഗ്രാമും പിടയ്‌ക്ക്‌ 8.2 കി.ഗ്രാമും തൂക്കം കാണും.

വാത്തുകൾ


റോമൻ വാത്തകള്‍ :

മുട്ടവെച്ചു അടഇരുത്തി കുഞ്ഞുങ്ങളെ വിരിയിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ പിടകളെ ആറാഴ്ചയെങ്കിലും പൂവന്റെ കൂടെ വിടണം. സാധാരണയായി പൂവന് പത്തു വർഷവും പിടകൾക്കു അഞ്ചുവർഷവുമാണ് പ്രജനനത്തിനു ശേഷിയുള്ള കാലം. മുട്ടകൾ വിരിയാൻ ഒരു മാസം വേണം. മുട്ട ഇട്ടു കഴിഞ്ഞാൽ പത്തു ദിവസത്തിനുള്ളിൽ അടയിരുത്തണം .വാത്തുകൾ അടയിരിക്കുന്ന സ്വഭാവം ഉള്ളവയാണ്. വീട്ടിലുള്ള പൊരുന്ന കോഴിയെ വച്ചും മുട്ട വിരിയിക്കാം .

രോഗങ്ങള്‍പൊതുവേ രോഗങ്ങള്‍ കുറവാണ്‌. എന്നാല്‍ വരാന്‍ ഏറ്റവും സാധ്യതയുള്ള രോഗങ്ങള്‍ ഇവയാണ്.

കൊക്‌സീഡിയോസിസ്‌


ഏകകോശ ജീവിയാണ്‌ രോഗ കാരണം. കൂട്ടില്‍ വളര്‍ത്തുന്നതിനാണ്‌. രോഗം കൂടുതലായി കണ്ടുവരുന്നത്‌. വെളുപ്പുനിറത്തിലുള്ള കാഷ്‌ഠത്തോടെ വയറിളക്കമാണ്‌ പ്രധാന ലക്ഷണം. കാഷ്‌ഠം പരിശോധിച്ചാല്‍ രോഗത്തെ തിരിച്ചറിയാം. കാഡിപ്രോള്‍, ആം പ്രോംസാള്‍ എന്നീ പൊടികളിലേതെങ്കിലും ഒന്ന്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കാം.

വിരബാധ


തൊണ്ടയില്‍ 10-25 മി.മീ. നീളമുള്ള വിരകള്‍ കാണാറുണ്ട്‌. കുഞ്ഞുങ്ങളില്‍ ഈ വിരകള്‍ മാരകമാകാറുണ്ട്‌. ഒരു ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം വിരമരുന്ന്‌ നല്‍കണം. രണ്ടാഴ്‌ച കഴിഞ്ഞ്‌ ഒന്നുകൂടി ആവര്‍ത്തിക്കണം.


മുടന്ത്‌

പാറയും കല്ലും ഉള്ള തുറന്ന സ്ഥലത്തുതന്നെ വിട്ടു വളര്‍ത്തുമ്പോള്‍ കാലില്‍ കൈതകൂടുപോലുള്ള മുട്ടകള്‍ കാണപ്പെടാറുണ്ട്‌. ഇത്തരം സ്ഥലങ്ങള്‍ ഒഴിവാക്കിയാല്‍ രോഗം കുറയും. ചിലപ്പോള്‍ മുഴകള്‍ കീറിക്കളയേണ്ടിവരാറുണ്ട്‌.

12 ആഴ്‌ച പ്രായത്തിലാണ്‌ ഇറച്ചിക്കായി വാത്തുകളെ എടുക്കുന്നത്. വാത്തിന്റെ കരള്‍ നല്ല രുചിയുള്ള ഭക്ഷ്യവസ്‌തുവാണ് . മിനിടര്‍ക്കി ഇറച്ചി തയാറാക്കുന്നവിധം തന്നെ വാത്തിറച്ചിയും തയാറാക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഫോട്ടോ കടപ്പാട്: വിക്കിപീഡിയ

കൂടുതൽ അനുബന്ധ വാർത്തകൾക്കു:താറാവ് കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയാൻ

#Duck#Goose#Farmer#Agriculture

English Summary: Goose can also be raised like ducks.
Published on: 01 August 2020, 07:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now