1. Livestock & Aqua

പയർ കൃഷി ചെയ്യൂ, കാലിത്തീറ്റയ്ക്ക് ചിലവുകുറഞ്ഞ ഒരു രീതി പറഞ്ഞുതരാം

എല്ലാവരും വീട്ടിലെ ആവശ്യത്തിനുവേണ്ടി പയർ കൃഷി ചെയ്യുന്നവരാണ്. എന്നാൽ ഇതിന് മറ്റൊരു ഉപയോഗം കൂടിയുണ്ട്. ഇത് കന്നുകാലികൾക്ക് തീറ്റയായി നൽകാം.

Priyanka Menon
കാലിത്തീറ്റയ്ക്ക് ചിലവുകുറഞ്ഞ രീതി - പയർ കൃഷി
കാലിത്തീറ്റയ്ക്ക് ചിലവുകുറഞ്ഞ രീതി - പയർ കൃഷി

എല്ലാവരും വീട്ടിലെ ആവശ്യത്തിനുവേണ്ടി പയർ കൃഷി ചെയ്യുന്നവരാണ്. എന്നാൽ ഇതിന് മറ്റൊരു ഉപയോഗം കൂടിയുണ്ട്. ഇത് കന്നുകാലികൾക്ക് തീറ്റയായി നൽകാം. മാംസ്യം ധാരാളമായി അളവിൽ അടങ്ങിയിരിക്കുന്ന പയർ കന്നുകാലികൾക്ക് നൽകുന്നത് വഴി അവയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതൽ പാൽ ഉൽപാദനം ഉണ്ടാകുന്നു. മാംസ്യം മാത്രമല്ല അഞ്ച് ശതമാനം അന്നജവും, അസംസ്കൃത നാരും മറ്റു ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.

കൃഷി ചെയ്യുമ്പോൾ

എല്ലാ സമയത്തും ഇടവിള എന്ന രീതിയിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് പയർ. എല്ലാത്തരം കാലാവസ്ഥയിലും മണ്ണിലും മികച്ച വിളവ് തരുന്ന ഒന്നാണിത്. കാലിത്തീറ്റ ആവശ്യത്തിനായി കൃഷിയിറക്കാൻ ഏറ്റവും മികച്ച ഇനമാണ് co8. തമിഴ്നാട് കാർഷിക സർവകലാശാലയാണ് ഇത് വികസിപ്പിച്ചെടുത്തത്. തീറ്റ പുല്ല് പരിചരണത്തിനെകാൾ കുറഞ്ഞ ചെലവ് മാത്രം മതി ഇതിന്. കൃഷിയിടം നന്നായി കിളച്ച് ഏക്കറിന് 5 ടൺ ചാണകം ചേർത്ത് 30 സെൻറീമീറ്റർ അകലത്തിൽ ചാലുകൾ ഉണ്ടാക്കാം. 15 സെൻറീമീറ്റർ അകലത്തിൽ വിത്തുകൾ ഇടാവുന്നതാണ്.

റൈസോബിയം കൾച്ചർ പയർ വിത്തിൽ നന്നായി പുരട്ടി കൃഷി ഇറക്കിയാൽ മികച്ച വിളവ് ലഭിക്കും. കാലിത്തീറ്റക്ക് കൃഷി ചെയ്യുമ്പോൾ രണ്ടുമാസം കഴിഞ്ഞ് വിളവെടുപ്പ് നടത്താവുന്നതാണ്. പയർ കന്നുകാലികൾക്ക് നൽകുന്നത് വഴി തീറ്റച്ചെലവ് 20% കുറയ്ക്കാം. കന്നുകാലികൾക്ക് ഇത് നൽകിയാൽ ഉദരരോഗങ്ങൾ ഇല്ലാതാകും. ഇത് കന്നുകാലികൾക്ക് നൽകുമ്പോൾ പച്ചപ്പുല്ലോ വൈക്കോലോ ഇടകലർത്തി നൽകുക. ഇത് വെയിലത്തുണക്കി പ്ലാസ്റ്റിക് ചാക്കിലാക്കി നനയാതെ വച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാവുന്നതാണ്.

കാലിത്തീറ്റയിലെ ഫാസ്റ്റ് ഫുഡുകള്‍

English Summary: Grow lentils, I can tell you an inexpensive method of fodder

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds