1. Livestock & Aqua

മത്സ്യക്കൃഷിയിൽ പുതുമുഖമായി ജയന്തി രോഹു

മത്സ്യക്കർഷകർക്ക് ഉണർവേകാൻ ജയന്തി രോഹുവെന്ന പുതിയ ഇനം മത്സ്യം. നിലവിലുള്ള വളർത്തു മത്സ്യങ്ങളിൽ നിന്നു വ്യത്യസ്ത ഇനമാണ് ജയന്തി രോഹു കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് .നിലവിലുള്ള മത്സ്യങ്ങളുടെ താഴ്ന്ന വളർച്ചാ നിരക്ക്.

Asha Sadasiv

മത്സ്യക്കർഷകർക്ക് ഉണർവേകാൻ ജയന്തി രോഹുവെന്ന പുതിയ ഇനം മത്സ്യം. നിലവിലുള്ള വളർത്തു മത്സ്യങ്ങളിൽ നിന്നു വ്യത്യസ്ത ഇനമാണ് ജയന്തി രോഹു കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് .നിലവിലുള്ള മത്സ്യങ്ങളുടെ താഴ്ന്ന വളർച്ചാ നിരക്ക്. ഇതിനു പരിഹാരമായി ഇന്ത്യയിൽ ആദ്യമായി സിലക്ടീവ് ബ്രീഡിങ് ജനിതക സാങ്കേതികതയിലൂടെ വികസിപ്പിച്ചെടുത്ത വികസിപ്പിച്ചെടുത്ത മത്സ്യ ഇനമാണ് ജയന്തി രോഹു..ഐസിഎആറിനു (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്)  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രെഷ് വാട്ടർ അക്വാകൾചറും  (സിഐഎഫ്എ) നോർവേയിലെ ജലകൃഷി ഗവേഷണ സ്ഥാപനവും സംയുക്തമായാണ് ഈ നേട്ടം .കൈവരിച്ചത്. സാധാരണ രോഹുവിനെക്കാളും 17 %  വളർച്ചാനിരക്ക് കാണിക്കുന്നുണ്ട് ഈ പുതിയ മത്സ്യം.

കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം ഈ മത്സ്യത്തെ കർഷകർക്കു പരിചയപ്പെടുത്തുന്നതിനു വേണ്ടി  കർഷകർക്ക് ജയന്തി രോഹു കുഞ്ഞുങ്ങളെ നൽകുകയായിരുന്നു ..12 മാസം കൊണ്ടു ചെലവ് കുറഞ്ഞ രീതിയിൽ ഒരു മത്സ്യം ഒരു കിലോഗ്രാം തൂക്കം ഉണ്ടാകുമെന്നത് സാധാരണ മത്സ്യക്കർഷകനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. ഇന്ത്യ 50ാം  സ്വാതന്ത്ര്യദിനം ആഘോഷിച്ച ദിവസമാണ് ഈ മത്സ്യക്കുഞ്ഞുങ്ങളെ പുറത്തിറക്കിയത്.അതിനാലാണു ജയന്തി രോഹു എന്നു നാമകരണം ചെയ്തത്. 

English Summary: new fish species jayanthi rohu

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds