സാധാരണ നമ്മൾ വളർത്തുന്നത് നാടൻ പ്രാവുകൾ ആണെങ്കിലും വിവിധയിനം വിദേശ ഇനങ്ങളെ വളർത്തി വാൻ ലാഭം നേടുന്നവരും ഉണ്ട്
കിങ്ങ് , പ്രിൽ ബാക്, വൈറ്റ് പൗട്ടർ , ചൈനീസ് ഔൾ, ഫിൽഗൈഷർ , ബെയർ ഐഡ് പ്രാവു കൾ എന്നിവയാണ് സാധരണയായി വിപണിയിൽ നല്ല വില ലഭിക്കുന്ന ഇനങ്ങൾ
വളരെ ചെലവ് കുറഞ്ഞ ഒന്നാണ് പ്രാവു വളർത്തൽ. തക്കാളി പെട്ടിയോ കാർഡ്ബോർഡ് പെട്ടിയോ കൊണ്ട് വളരെ ചെലവ് കുറഞ്ഞ രീതിയിൽ പ്രാവിന്കൂടുകൾ നിർമിക്കാം നല്ല രീതിയിൽ കമ്പിവലകൊണ്ടു മുഴുവൻ മറയ്ക്കുന്ന രീതിയിൽ കൂടുകൾ ഉണ്ടാക്കുന്നവരും ഉണ്ട്.
കൂടുകൾ വെയിൽ കൊള്ളാത്ത വായുസഞ്ചാരവുമുള്ള രീതിയിൽ വേണം എന്നുമാത്രമേ യുള്ളൂ കൂട്ടിൽ മണൽ നിറച്ച പാത്രങ്ങളോ ചട്ടികളോ വച്ചാൽ മുട്ടയിടാൻ സൗകര്യമായി.
ഒരു പ്രാവ് ഒരു സീസണിൽ രണ്ടു മുട്ടയാണ് ഇടാറ് 20 ദിവസത്തിനുള്ളിൽ മുട്ടവിരിയും.
പ്രാവിൻ തീറ്റയായി ചോളം, പയർ വർഗ്ഗങ്ങൾ, ഗോതമ്പ്, കപ്പലണ്ടി, നില ക്കടല എന്നിവ നൽകിയാൽ ഇവയ്ക്ക് നല്ല ആരോഗ്യമുണ്ടാകും. പ്രാവിൻ കാഷ്ടത്തിനു അധികം ദുർഗന്ധം ഉണ്ടാകില്ല എങ്കിലും രണ്ടാഴ്ച കൂടുമ്പോൾ കൂടു അണു വിമുക്തമാകുന്നത് നല്ലതാണ്.