Updated on: 14 September, 2020 1:10 PM IST
വീട്ടിലെ ഉപയോഗ ശൂന്യമായ കുളങ്ങളിലോ, അല്ലെങ്കിൽ പടുതാ വിരിച്ചു കുഴി കുത്തി കുളമുണ്ടാക്കിയോ നമുക്കും മീൻ വളർത്താം.


ജൈവപച്ചക്കറി പോലെ തന്നെ ഡിമാൻഡ് ഉള്ള ഒന്നാണ് വീട്ടിൽ വളർത്തുന്ന മീനും. ഈ കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ മൽസ്യ ദൗർലഭ്യത നമ്മൾ അറിഞ്ഞത്. വീടുകളിൽ വളർത്തുന്ന മീനുകൾ പറഞ്ഞ വില കൊടുത്ത് വാങ്ങുകയും ചെയ്തു. വീട്ടിലെ ഉപയോഗ ശൂന്യമായ കുളങ്ങളിലോ, അല്ലെങ്കിൽ പടുതാ വിരിച്ചു കുഴി കുത്തി കുളമുണ്ടാക്കിയോ നമുക്കും മീൻ വളർത്താം. മീൻ വളർത്താൻ സ്ഥലം പോലും ഒരു പ്രശ്നമല്ല. അങ്ങനെ രാസവസ്തു കലരാത്ത മത്സ്യം നമുക്ക് ഭക്ഷിക്കാം. കൂടാതെ കൊതുകുകളെ തിന്നുന്ന മീനുകൾ നമ്മുടെ ചുറ്റുവട്ടത്തെ കൊതുകുകളെയും നശിപ്പിക്കുന്നു. . ഭൂഗര്‍ഭജലവിതാനം നിലനിര്‍ത്താനും മത്സ്യകൃഷി ഫലപ്രദമാണ്. കൂടാതെ മീൻ നമുക്ക് ആവശ്യപ്പെടുമ്പോൾ ലഭിക്കാനും കൂടുതലുള്ളത് വിറ്റു വരുമാനം ഉണ്ടാക്കാനും കഴിയും. അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ രണ്ടോ മൂന്നോ സെന്റ്‌ സ്ഥലത്തുനിന്നും ഒരു വീട്ടിലേക്ക് ആവശ്യത്തിനുള്ള രുചികരമായ മീന്‍ വളര്‍ത്തിയെടുക്കാം. ആരോഗ്യവും സംരക്ഷിക്കാം.

അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ രണ്ടോ മൂന്നോ സെന്റ്‌ സ്ഥലത്തുനിന്നും ഒരു വീട്ടിലേക്ക് ആവശ്യത്തിനുള്ള രുചികരമായ മീന്‍ വളര്‍ത്തിയെടുക്കാം


ലഭ്യത, ആവശ്യകത, വിപണി, കര്‍ഷകന്‍റെ താല്‍പ്പര്യം, എന്നിവ പരിഗണിച്ചുവേണം മത്സ്യങ്ങളെ തെരഞ്ഞെടുക്കാന്‍. കുളങ്ങളുടെ വലിപ്പം, ജലലഭ്യത എന്നിവയും പരിഗണിക്കണം. കരിമീന്‍, വാകവരാല്‍, മഞ്ഞക്കൂരി, കാരി, കൂരി, മുഷി, തൂളി എന്നീ നാടന്‍ ഇനങ്ങളും വിദേശത്ത് നിന്നെത്തി നമ്മുടെ നാടിന് സ്വന്തമായി മാറിക്കൊണ്ടിരിക്കുന്ന ആസാം വാള, സൈപ്രിനസ്, തിലാപ്പിയ എന്നിവയുമാണ് ചെറുസംവിധാനത്തില്‍ അടുക്കള കുളങ്ങളില്‍ വളര്‍ത്താവുന്നത്. സാധാരണയായി ലഭിക്കുന്ന തിലാപ്പിയ ചെറിയ കുളങ്ങള്‍ക്ക് യോജിച്ചതല്ല. Availability, demand, market and farmer interest should be taken into consideration in selecting fish. The size of the ponds and the availability of water should also be considered. Carp, Wakavaral, Manjakuri, Kari, Koori, Mushi and Thuli, as well as Assamese wala, Cyprinus and Tilapia, which are becoming native to our country from abroad, can be grown in small scale in kitchen ponds. Commonly available tilapia are not suitable for small ponds

ആസാം വാള, മലേഷ്യന്‍ കുരി എന്നിങ്ങനെ അറിയപ്പെടുന്ന പംഗേഷ്യസിനെ ചിലര്‍ കുരിവാള എന്നും വിളിക്കും.


ആസാം വാള, മലേഷ്യന്‍ കുരി (പംഗെഷ്യസ്)

ആസാം വാള, മലേഷ്യന്‍ കുരി എന്നിങ്ങനെ അറിയപ്പെടുന്ന പംഗേഷ്യസിനെ ചിലര്‍ കുരിവാള എന്നും വിളിക്കും. കുളങ്ങളില്‍ വളര്‍ത്തുമ്പോള്‍ ഒരു കിലോ വരെ തൂക്കം വരും. അഞ്ചു മുതല്‍ പത്തുവരെ സെന്റിമീറ്റര്‍ വലിപ്പമുള്ള കുഞ്ഞുങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കാം. ടാങ്കിന്‍റെ അല്ലെങ്കില്‍ കുളത്തിന്‍റെ വിസ്തൃതി അനുസരിച്ച് എണ്ണം നിയന്ത്രിക്കാം. ചെറുടാങ്കുകളില്‍ ചതുരശ്രമീറ്ററിനു പത്തു സെന്റിമീറ്റര്‍ മുതല്‍ 25 സെന്റിമീറ്റര്‍ വരെ നിക്ഷേപിക്കാം. ചോറുമുതല്‍ പിണ്ണാക്ക് വരെ എന്തും തിന്നും. മേല്‍പ്പറഞ്ഞപോലെ കൈത്തീറ്റ നല്‍കാം. ഈ രീതിയില്‍ കൃഷിയുടെ ലാഭനഷ്ടക്കണക്കുകള്‍ കണക്കാക്കേണ്ടതില്ല. നമ്മുടെ പ്രയത്നഫലമായി കൈയ്യെത്തും ദൂരത്ത് നല്ല മത്സ്യം നമ്മുടെ അടുക്കളയില്‍ എത്തുവാന്‍ സാധിച്ചു എന്നതും ഒഴിവുസമയം പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നതും ജലസ്രോതസ്സ് ഫലപ്രദമായി വിനിയോഗിച്ചു എന്നതുമാണ്‌ ലാഭം. കൊതുകുനശീകരണവും അധികഗുണമാണ്.

ആഴ്ചയില്‍ ഒരിക്കല്‍ ജലപരിപാലനം നടത്തണം. ദിവസേന വേണ്ട അളവില്‍ തീറ്റ നല്‍കുക.


സൈപ്രിനസ്

ഇത് ഒരു കാര്‍പ്പ് മത്സ്യമാണ്. അടുക്കളക്കുളങ്ങള്‍ക്ക് യോജിച്ച മിശ്രഭുക്കാണിത്. വളപ്രയോഗത്തിന് ശേഷം ഒരുമാസം കഴിഞ്ഞ് കുഞ്ഞുങ്ങളെ കുളത്തില്‍ വിടാം. അഞ്ചു മുതല്‍ പത്ത് സെന്റിമീറ്റര്‍ വലിപ്പം ഉള്ളവയായിരിക്കണം. ഒരു സെന്റിന് 100 മീന്‍കുഞ്ഞുങ്ങളെ വരെ വളര്‍ത്താം. ആഴ്ചയില്‍ ഒരിക്കല്‍ ജലപരിപാലനം നടത്തണം. ദിവസേന വേണ്ട അളവില്‍ തീറ്റ നല്‍കുക. കടലപിണ്ണാക്ക്, അരിത്തവിട്, കക്കാ ഇറച്ചി, മത്സ്യപ്പൊടി അല്ലെങ്കില്‍ കൊഞ്ചുപൊടി, മരച്ചീനിപ്പൊടി, വിറ്റാമിന്‍-മിനറല്‍ മിശ്രിതം, ശുദ്ധീകരിച്ച മീനെണ്ണ എന്നിവ കുഴച്ചുരുട്ടി പാത്രത്തില്‍ വെച്ച് നല്‍കുകയോ തിരിരൂപത്തില്‍ നിര്‍മിച്ച് തീറ്റ നല്‍കുകയോ ചെയ്യാം. വലിയവയെ ഇടയ്ക്കിടെ തിരഞ്ഞുപിടിച്ചു മാറ്റിയാല്‍ നമ്മുടെ ആവശ്യാനുസരണം ഉപയോഗിക്കാനും ശേഷിച്ചവയ്ക്ക് ത്വരിതവേഗത്തില്‍ വളരാനും സാധിക്കും. പിടിച്ചെടുത്തതിന്‍റെ മൂന്നിരട്ടി എണ്ണം കുളത്തിലേക്ക് വിട്ടുകൊണ്ടിരുന്നാല്‍ തുടര്‍കൃഷി നടത്താം. തുടര്‍ച്ചയായി മത്സ്യലഭ്യതയുമുണ്ടാകും.

ഒരു സെന്‍റിന് 100 എന്ന തോതില്‍ ശുദ്ധജല കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.

കരിമീന്‍

രുചിയിലും ഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന കരിമീൻ മലയാളികള്‍ക്ക് മാത്രമല്ല കേരളത്തിലെത്തുന്ന വിദേശികള്‍ക്കും ഏറ്റവും പ്രിയമുള്ള ശുദ്ധജല മത്സ്യങ്ങളില്‍ ഒന്നാണ്.ഇവയ്‌ക്കായി കുളം ഒരുക്കുമ്പോള്‍ കുളത്തില്‍ ഏതാനും മുളംകുറ്റികള്‍ അടിച്ചുനിര്‍ത്തുക. മത്സ്യക്കുഞ്ഞ് നിക്ഷേപത്തിന് മുമ്പ് കുറ്റിക്ക് ചുറ്റും ആവശ്യാനുസരണം എണ്ണപ്പായല്‍ എന്നും മുടിപ്പായല്‍ എന്നും അറിയപ്പെടുന്ന സ്പൈറോഗൈറ നിക്ഷേപിക്കുക. ഇവ കരിമീനിന്‍റെ പഥ്യാഹാരമാണ്. കൂടാതെ ഈഡോഗോണിയം, ഒസിലറ്റെറിയ, ലിംഗ്ബിയ എന്നീ മുടിപ്പായലുകളും കോസിനോഡിസ്ക്കസ്, ഫ്രെജില്ലെറിയ, നാവിക്കുല, തുടങ്ങിയ ഡയാറ്റങ്ങളും വലിയ ജലസസ്യങ്ങളുടെ ചീഞ്ഞ ഭാഗങ്ങളും കോപ്പിപ്പോടുകള്‍, ഡാഫ്നിയ തുടങ്ങിയ ജന്തുപ്ലവകങ്ങളും അഴുക്കുചാലുകളില്‍ വളരുന്ന ബ്ലഡ്‌വേം എന്നിവയും കരിമീനിന്‍റെ ഇഷ്ടവിഭവങ്ങളാണ്.

ഒരു സെന്‍റിന് 100 എന്ന തോതില്‍ ശുദ്ധജല കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. രണ്ടുമുതല്‍ അഞ്ചുവരെ സെന്റിമീറ്റര്‍ വലിപ്പമുള്ള ഇവ ജനുവരി-മാസങ്ങളില്‍ ലഭ്യമാണ്. അഞ്ചു സെന്റ്‌ വലിപ്പമുള്ള കുളങ്ങളില്‍ 500 മുതല്‍ 1000 വരെ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.

രുചിയില്‍ മാത്രമല്ല, പോഷകമേന്മയിലും മുന്‍പന്തിയിലാണ് കരിമീന്‍. ഇവയില്‍ 17. 5 ശതമാനം മാംസ്യവും 1.65 ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇരുമ്പിന്‍റെ അംശം ഗ്രാം ഒന്നിന് 4.9 മില്ലിഗ്രാം ആണ്.

വളപ്രയോഗശേഷം പത്തുജോഡി സാധാരണ തിലാപ്പിയകളെ കുളത്തില്‍ നിക്ഷേപിക്കുക


വാകവരാല്‍, കാരി, കൂരി, മുഷി


കറിവയ്ക്കാനും വറുത്തുപയോഗിക്കാനും ഏറ്റവും മികച്ച നാടൻ മൽസ്യ ഇങ്ങളായ ഇവ ജന്തു ആഹാരികള്‍ ആകയാല്‍ മത്സ്യപ്പൊടി, ചെറുമീന്‍ മുതലായവയും കക്കാഇറച്ചിയും നല്‍കാം. വളപ്രയോഗശേഷം പത്തുജോഡി സാധാരണ തിലാപ്പിയകളെ കുളത്തില്‍ നിക്ഷേപിക്കുക. ഇവ ഇടുന്ന മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായാല്‍ വരാല്‍,കാരി  മുതലായവയ്ക്ക് ആഹാരമായി. ഏഴുമുതല്‍ പത്തുവരെ വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ഉടന്‍തന്നെ തീറ്റ നല്‍കിത്തുടങ്ങാം. അഞ്ചുമാസം കഴിഞ്ഞ് വലിയവയെ നോക്കി പിടിച്ചുമാറ്റുക. ചെറിയ മീനുകള്‍ക്ക് വേഗം വളരാന്‍ ഇത് സഹായകമാകും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് ;മീനുകള്‍ ജീവനോടെ വാങ്ങാം: മത്സ്യക്കൃഷിയിലെ ആധുനിക സങ്കേതവുമായി മുക്കം നഗരസഭ

#Fish#Farm#Krishi#Agriculture#Farmer

English Summary: Raising fish at home can also generate income.kjkbbsep14
Published on: 14 September 2020, 12:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now