Features

സാനുമോൻ ആളൊരു സംഭവംതന്നെയാ

രണ്ടേക്കർ സ്വന്തം ഭൂമിയും രണ്ടരയേക്കർ പാട്ടത്തിന് എടുത്തും കൃഷി ചെയ്യുന്നു. നെല്ലിന് നിലം ഒരുക്കി തുടങ്ങി. പക്ഷെ പാടത്തിപ്പോഴും ചെറുമണി പയർ, നെയ്‌കുമ്പളങ്ങാ എന്നിവ കാണാം. രണ്ടാഴ്ച കൂടിയെടുക്കും വിളവെടുപ്പ് തീരാൻ. വെണ്ടയുടെയും വഴുതനയുടെയും ബാക്കി ഇനിയും  പാടത്തുണ്ട്.

സാനുവിന്റെ വീട്ടിലെ പറമ്പിൽ 5  കുളങ്ങൾ ഉണ്ട് . എല്ലാം വെട്ടി കയറ്റി കൊണ്ടിരിക്കുകയാണ്. കുളമൊരുക്കുന്നത് മീൻ കൃഷിക്കാണ്. 5 മാസം പ്രായമെത്തിയ 200   പൂവൻ കോഴികൾ , രണ്ടു പശുക്കളും ഉണ്ട് . കീടങ്ങളെ പിടിക്കാനുള്ള ട്രാപ്പുകൾ പാടത്തിന്റെ വളപ്പിൽ പല സ്ഥലത്തും കാണാം. രാത്രി വെളിച്ചം കണ്ടു കീടങ്ങൾ വരും . ട്രാപ്പിലുള്ള ഫാൻ അവരെ വലിച്ച് അകത്തേക്ക് എടുക്കും. എല്ലാം സോളാർ പവേർഡ്.

പുത്തനമ്പലത്തിന് തെക്കുവശമുള്ള  PS സാനുമോൻ എന്ന കർഷകന്റെ കൃഷിയെയും കൃഷിരീതികളെക്കുറിച്ചുമാണ് പറഞ്ഞുവരുന്നത്.

വിപണി കണ്ടെത്താനായി ഓടി നടക്കാതെ നിലവിലുള്ള സൗഹൃദക്കൂട്ടായ്മകളുംസോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നു.

മാത്രമല്ല കഞ്ഞിക്കുഴി - ചേർത്തല റൂട്ടിൽ തിരുവിഴ ജംഗ്‌ഷനിൽ ഇദ്ദേഹം ഒരു നാടൻ ജൈവ വിപണന കേന്ദ്രവും നടത്തുന്നു. കഞ്ഞിക്കുഴി കാട്ടുകട ഹരിത ലീഡർ സംഘത്തിലെ അംഗമായ സാനു  സംഘകൃഷിയിലെയും കൂടാതെ സംഘാംഗങ്ങൾ ഒറ്റയ്ക്കായും കൃഷി ചെയ്യുന്ന  പച്ചക്കറി വില്കാനായുള്ള ഒരു വിപണനകേന്ദ്രം കൂടിയാക്കി മാറ്റിയിരിക്കയാണ്  തിരുവിഴ ജംഗ്ഷന് പടിഞ്ഞാറു വശം  സ്ഥാപിച്ചു പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ . വഴി യാത്രക്കാർ മിക്കവരും തങ്ങളുടെ വാഹനം വഴിയരികിൽ ഒതുക്കി സാനുവിന്റെ  കടയിൽ എത്തും. കലർപ്പില്ലാത്ത നാടൻ ഉല്പന്നങ്ങൾ ലഭിക്കുന്ന ഈ കേന്ദ്രത്തിൽ ഒരിക്കൽ വന്നവർ വീണ്ടും എത്തുമെന്ന് ഉറപ്പാണ്.

ഇതും കൂടാെതെ സാനുവിന്  "916 - ഓർഗാനിക് "  എന്ന വാട്സാപ്പ് കൂട്ടായ്മയും ഉണ്ട്. ഇതും ഒരു  വിപണന ശൃംഖലയാണ്  .

ചെറിയ കർഷകരിൽ നിന്ന് പച്ചക്കറികൾ ന്യായവില കൊടുത്തു സംഭരിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. അതു മാത്രമല്ല നിഷാദ് മാരാരിക്കുളത്തിന്റെ Marari fresh എന്ന online Marketing network ൽ കൂടിയും  കച്ചവടം ചെയ്യുന്നുണ്ട്.

കുംഭമാസത്തിലെ ചൂടിൽ  സാനുമോന്റെ തോട്ടത്തിലെ പൊട്ടുവെള്ളരിയും തണ്ണിമത്തനും, തിരുവിഴയിലെ വിപണിയിൽ ചൂടപ്പം പോലെ വിറ്റുപോയി. കൂടാതെ പരമ്പരാഗത കുറ്റിപയർ ഇനമായ കരിനീല പയർ കൃഷിയിൽ നേട്ടമുണ്ടാക്കാനായി എന്നതും സാനുവിന്റെ

കൃഷിയിലെ വിജയമാണ്. കരിനീല പയറിന് വലിയ ഡിമാന്റായിരുന്നു. .ഇതേ തുടർന്ന് സമ്മിശ്ര  കർഷക നായ സാനു മോൻ കരിനില പയർ കൃഷി വ്യപകമാക്കി. ജൈവ കൃഷിയിൽ മികച്ച വിളവും കിട്ടി.

ഈ പുതുവർഷത്തിൽ സാനുമോൻ  5ഏക്കർ സ്ഥലത്തു ചീര,വെണ്ട, മുളക്, കുക്കുമ്പർ, തണ്ണിമത്തൻ,ഇളവൻ, മത്തൻ,തക്കാളി,പയർ പാവൽ എന്നിവ കൃഷി ചെയ്തു. കൂടാതെ മൽസ്യവും, കരിങ്കോഴിയും വളർത്തി.

കോഴിയെ അന്വേഷിച്ച് സാനു മോന്റെ കൃഷിയിടത്തിൽ  എത്തിയാൽജൈവ തീറ്റകൾ മാത്രം നൽകി വളർത്തിയ നല്ല ഒന്നാന്തരം നാടൻകോഴിയെയും ലഭിക്കും.

കോഴിഫാമിന് ചുറ്റുമുള്ള കൃഷിസ്ഥലത്ത്. വെണ്ട ,ചീര ,വഴുതന ,പാവൽ, പടവലം ,പച്ചമുളക് ,വാഴക്കുലകൾ ,മുന്തിയ ഇനം തെങ്ങുകൾ ,കൂടാതെ വരമ്പിനിടയിലുള്ള  വെള്ളച്ചാലിൽ തിലോപ്പിയ ,കാരി,ഗൗരാമി ,ചെമ്പല്ലി തുടങ്ങിയ മൽസ്യ ഇനങ്ങളും . ഒരു സമ്പൂർണ്ണ കൂട്ടുകൃഷി മാതൃക തന്നെയാണ് ഇവിടം .

ഇതിലൊക്കെ ഉപരിയായി സാനു  ഒരു അദ്ധ്യാപകൻ കൂടിയാണ് .കോട്ടയം മണർകാട് ഐ.സി.എം.എസ് കോളേജിലാണ് കഞ്ഞിക്കുഴിയിലെ യുവ കർഷകനായ സാനു മോന്റെ ക്ലാസ് .വിഷയം ജൈവ കൃഷി. ഈ കോവിഡ് കാലത്ത്

 "കൃഷിക്കാരിൽ നിന്ന് പഠിക്കുക" എന്ന പേരിൽ കെ കെ കുമാരൻ പാലിയേറ്റിവ് കെയർ സൊസൈറ്റി നടത്തിയ ഓൺലൈൻ പ്രോഗ്രാമിൽ സാനു മോനായിരുന്നു ഒരു ദിവസത്തെ അതിഥി. സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് ഹോസ്റ്റ് ചെയ്ത പരിപാടിയിൽ ജൈവ കീട നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചവർക്ക് സാനു സ്വന്തം കൃഷിയനുഭവങ്ങളാണ് പകർന്ന് നൽകിയത്.

കഞ്ഞിക്കുഴിയിലെ ചൊരിമണൽ സാനുവിനെപ്പോലുള്ള കർഷകർക്ക്  ഇത്രയൊക്കെ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് നിങ്ങൾക്ക് ചെയ്തു കൂടാ എന്ന ചോദ്യമാണ് അന്ന് ക്യാംപിൽ പങ്കെടുത്ത മറ്റു പഞ്ചായത്തുകാരോട്  ധനമന്ത്രി ചോദിച്ചത്.

ഏക്കറുകണക്കിനുള്ള കൃഷിസ്ഥലത്തെ  വിളവെടുപ്പ് സമയത്തു തന്നെ വില്പനയും   നടക്കും. .തികച്ചും ജൈവ രീതിയിൽ മാത്രം കൃഷിചെയ്തുണ്ടാക്കുന്ന ഇത്തരം പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നത്തെ നമ്മുടെ നാടിൻറെയും മനുഷ്യ ജീവന്റെ തന്നെയും നിലനിൽപ്പിന്റെ  അനിവാര്യത കൂടിയാണ്.

സാനുവിന്റെ മൊബൈൽ നമ്പർ

Sanu P S

Mob:9495 175 95

.mob:9495175956

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുജിത്തിന് കൃഷി ജീവിതോപാധി.


English Summary: Sanumon

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds