News

മീനുകള്‍ ജീവനോടെ വാങ്ങാം: മത്സ്യക്കൃഷിയിലെ ആധുനിക സങ്കേതവുമായി മുക്കം നഗരസഭ

മീനുകളെ ജീവനോടെ വാങ്ങുന്നതിന് മത്സ്യക്കൃഷിയിലെ ആധുനിക സങ്കേതവുമായി മുക്കം നഗരസഭ. മീനുകളെയും സൂക്ഷ്മാണുക്കെളയും ഒരുമിച്ച്‌ വളര്‍ത്തി ഉയര്‍ന്ന വിളവെടുപ്പ് നടത്താവുന്ന ഇസ്രയേല്‍ സാങ്കേതിക വിദ്യയായ ബയോ ഫ്‌ളോക്ക് മാതൃക പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് നഗരസഭയിലെ വിവിധ ഡിവിഷനു കളിലായി മുപ്പത് കര്‍ഷകര്‍. കോവിഡ് കാലത്ത് കടല്‍ മീനുകളുടെ ലഭ്യത ക്രമാതീതമായി കുറയുകയും നല്ല മീനുകള്‍ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട്ടുവളപ്പിലെ മീന്‍ കൃഷിക്കുള്ള സാധ്യത വര്‍ദ്ധിച്ചത്. മായം കലരാത്ത മീന്‍ അതും ജീവനോടെ എതുസമയത്തും ലഭിക്കുമെന്നതും വിപണനത്തിന് മറ്റ് സംവിധാനങ്ങല്‍ ഒരുക്കേണ്ടതില്ല എന്നതും ഈ രീതിയുടെ മേന്മകളാണ്.
ഭൂനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ ഇരുമ്ബ് ഫ്രെയിമൊരുക്കി നൈലോണ്‍ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിര്‍മിക്കുന്നത്. ആവശ്യമെങ്കില്‍ അഴിച്ചു മാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയും വിധമാണ് ടാങ്ക് രൂപകല്പന ചെയ്തിരുക്കുന്നത്. വെറും കാല്‍ സെന്റ് സ്ഥലത്ത് 1200 മത്സ്യങ്ങളെ വരെ വളര്‍ത്താം.

മീനുകള്‍ക്കുള്ള തീറ്റയുടെ ബാക്കിയും കാഷ്ടത്തിലെ ഖര മാലിന്യവും ഭക്ഷണമാക്കുന്ന ലാക്ടോ ബാസിലസ് എന്ന ഇനം ബാക്റ്റീരിയയെ ടാങ്കില്‍ മീനുകള്‍ക്കൊപ്പം വളര്‍ത്തുകയാണ് ബയോഫ്‌ളോകിന്റെ ശാസ്ത്രീയ വശം. തീറ്റയിനത്തില്‍ മുപ്പതു ശതമാനം വരെ ലാഭം കര്‍ഷകന് ലഭിക്കുന്നു. ഗിഫ്റ്റ് തിലാപിയ ഇനമാണ് പ്രധാനമായും കൃഷിചെയ്യുന്നത്. വനാമി ചെമ്മീന്‍, വാള, ആനബസ്, നട്ടര്‍, കാരി, രോഹു മുതലായ ഇങ്ങനെ കൃഷി ചെയ്യാം. ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കാനുള്ള ഏയിറേറ്റഡ് മോട്ടോറും ഇത് മുടങ്ങാതെ പ്രവര്‍ത്തിക്കാന്‍ ചെറിയ ഇന്‍വെര്‍ട്ടര്‍ യൂണിറ്റും സ്ഥാപിക്കണം.

ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കാന്‍ തീറ്റ ചിലവും, മത്സ്യ കുഞ്ഞിന്റെ വിലയും, വൈദ്യുതി ചാര്‍ജും, പരിപാലനവും അടക്കം 70-80 രൂപ ചെലവ് വരും. ഒരു ടാങ്കില്‍ നിന്ന് 350 മുതല്‍ 450 കിലോ വരെ ഉത്പാദനം ലഭിക്കും.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് മുക്കം നഗരസഭ ബയോ ഫ്‌ലോക്ക് വിദ്യ നടപ്പാക്കുന്നത്. ഒരു യൂണിറ്റ് ആരംഭിക്കാന്‍ ഒരു ലക്ഷത്തി മുപ്പത്തെട്ടായിരം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ 55200 രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേര്‍ന്ന് സബ്‌സിഡിയായി നല്‍കും. കര്‍ഷകര്‍ക്കുള്ള പരിശീലനവും സാങ്കതിക സഹായവും ഫിഷറീസ് വകുപ്പ് നല്‍കും.

Mukkam municipality is experimenting bioflock technology, the modern technology in aquaculture to buy fish alive. Thirty farmers across multiple municipal divisions are preparing to implement the Bio-Flock model of Israeli technology, which can grow fish and microbes together.


English Summary: Mukkam Corporation is experimenting bioflock ; modern technology of fish farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine