ആലപ്പുഴ: സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ ആധുനിക സജ്ജീകരണങ്ങളോടെ പുതിയൊരു താറാവ് വളർത്തൽ കേന്ദ്രം കൂടി തുടങ്ങാൻ മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നു. The Animal Husbandry Department is preparing to set up a new state-owned state-of-the-art duck rearing center in the state.നിലവിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ അതിരിടുന്ന തിരുവല്ലയ്ക്കു പടിഞ്ഞാറ് അപ്പർ കുട്ടനാട്ടിലെ നിരണത്താണ് രണ്ടരയേക്കർ വിസ്തൃതിയിൽ സർക്കാർ താറാവ് വളർത്തൽ കേന്ദ്രമുള്ളത്.2014 നവംബറിൽ സംസ്ഥാനത്താദ്യം പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് അപ്പർ കുട്ടനാട്- കുട്ടനാട് മേഖലയിലെ താറാവുകളിലായിരുന്നു.
അന്ന് ആയിരക്ക ണക്കിന് താറാവുകളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിന് മുട്ടകൾ നശിപ്പിക്കുകയും ചെയ്തു. എന്നാൽ അന്നും പക്ഷിപ്പനിയെ അതിജീവിച്ചത് നിരണത്തെ ഡക്ക് ഫാമിൽ വളർത്തിയിരുന്ന കുട്ടനാടൻ ചാര,കുട്ടനാടൻ ചെമ്പല്ലി,കുട്ടനാടൻ വെള്ള എന്നീ വംശനാശ ഭീഷണി നേരിടുന്ന മൂവായിരത്തോളം താറാവുകളായിരുന്നു.പൂർണ്ണമായി രോഗത്തെ അതിജീവിച്ച ഇവയിൽ മൃഗസംരക്ഷണ വകുപ്പ് പിന്നീട് നടത്തിയ പഠനങ്ങളിൽ മറ്റുള്ളവയെക്കാൾ രോഗ പ്രതിരോധ ശേഷിയും മുട്ട ഉദ്പാദനവും കൂടുതലാണെന്നു കണ്ടെത്തിയിരുന്നു.ഇതിൻ്റെ വെളിച്ചത്തിൽ പരമ്പരാഗത ഇനമായ കുട്ടനാടൻ താറാവുകളുടെ വംശവർദ്ധനവിനായി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ആദ്യ പടിയായി തിരുവല്ലയ്ക്കു സമീപമുള്ള മഞ്ഞാടിയിലെ പക്ഷിരോഗ ഗവേഷണ കേന്ദ്ര വളപ്പിൽ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള താറാവ് ഹാച്ചറി പൂർണ്ണതോതിൽ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു.ഇവിടെ ഉദ്പാദനം തുടങ്ങുന്നതോടെ നിരണത്തെ ഫാമിൽ ഉദ്പാദിപ്പിക്കുന്ന കുട്ടനാടൻ താറാവുകളുടെ മുട്ടകൾ വലിയ തോതിൽ വിരിയിച്ചിറക്കി രോഗ പ്രതിരോധ ശേഷി കൂടിയ കുട്ടനാടൻ ഇനങ്ങളിൽപ്പെട്ട താറാവുകളെ പരമാവധി കർഷകരിലെത്തിക്കുവാനാണ് മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്.2018ലെ മഹാപ്രളയത്തിൽ നിരണത്തെ ഫാമിൽ വളർത്തിയിരുന്ന കുട്ടനാടൻ താറാവുകളിൽ എഴുപത് ശതമാനത്തോളം നഷ്ടമായിരുന്നു.പ്രളയശേഷം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയുടെ ഫലമായാണ് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് ഫാം എത്തിയത്.കാലാവസ്ഥയിൽ വന്നിരിക്കുന്ന ഗണ്യമായ മാറ്റം കണക്കിലെടുത്ത് പ്രളയ-രോഗ ഭീഷണികൾ മേഖലയിൽ ഇനിയും പ്രതീക്ഷിക്കുന്നതിനാൽ ഇവയുടെ വംശനാശ ഭീഷണി കണക്കിലെടുത്താണ് ഉത്തര കേരളത്തിൽ പുതിയൊരു ഡക്ക് ഫാം കൂടി തുടങ്ങാൻ സർക്കാർ ആലോചിക്കുന്നത്.സർക്കാർ ഉടമസ്ഥതയിലുള്ള കോഴിക്കോട്,മലപ്പുറം ജില്ലകൾ,കൂടാതെ തൃശ്ശൂർ ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളാണ് നിർദ്ദിഷ്ട ഡക്ക് ഫാമിനായി പരിഗണനയിലുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. .കൊവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ നിലവിൽ താറാവ് കർഷകർ വൻ പ്രതിസന്ധിയിലാണ്.തീറ്റയുടെ ദൗർലഭ്യം മൂലം മുട്ട ഉദ്പാദനത്തിൽ വന്നിരിക്കുന്ന ഗണ്യമായ കുറവും ഒപ്പം ഇറച്ചിത്താറാവുകൾക്ക് പ്രിയം കുറഞ്ഞതും കർഷകരെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പെരുമ്പളത്ത് നെൽകൃഷിയിൽ നൂറ് മേനി വിളവ്
#Duck farm#Agriculture#Krishi#Farmer#FTB