വളർത്തു മൃഗങ്ങളെ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ വെയിലത്ത് വിടരുത്. സങ്കര ഇനം പശുക്കൾക്ക് ചൂട് പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്.
തൊഴുത്തിൽ ചൂടിന്റെ വികിരണവും ശ്വാസവും തങ്ങി നിൽക്കുന്നത് ക്ഷീണിപ്പിക്കും. കറവയെ ബാധിക്കും. തൊഴുത്തിൽ നിന്നു മാറ്റാൻ കഴിയാത്ത സാഹചര്യമാണങ്കിൽ വായു സഞ്ചാരം ഉറപ്പാക്കണം, ഡയറി ഫാനുകൾ ഉപയോഗിക്കാം.
തൊഴുത്തിന്റെ മേൽക്കൂരയിൽ ഒരു പാളി തുറന്നിടുക, മേൽക്കൂരയുടെ മുകളിൽ വായു സഞ്ചാരത്തിനു ഇടം നൽകി ഓല വിതറുക. രാവിലെയും വൈകിട്ടും കുളിപ്പിക്കാം. ഉഷ്ണകാല മരുന്നുകൾ നൽകുക. വെള്ളം ധാരാളമായി നൽകുക, ശരീരത്തെ തണുപ്പിക്കുന്ന കൊത്തമല്ലി, രാമച്ചം തുടങ്ങിയവ കലർത്തി വെള്ളം നൽകാം.
ചാക്കിലോ തുണിയിലോ പഞ്ഞി, അറക്കപ്പൊടി എന്നിവ പൊതിഞ്ഞു നനച്ചു തലയിൽ വയ്ക്കുന്നത് ശരീര താപം കുറയ്ക്കും.