Updated on: 23 May, 2021 4:55 PM IST
കന്നുകാലി വളർത്തൽ

ഉൽപാദനശേഷി പരമാവധി ചൂഷണം ചെയ്താണല്ലോ കന്നുകാലിവളർത്തൽ ലാഭകരമാക്കുന്നത്. ഇതിന് കറവമാടുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില പ്രധാന കാര്യങ്ങളുണ്ട്. ഉയർന്ന ക്ഷീരോൽപാദന ശേഷിയും ദീർഘമായ കറവയും പ്രത്യുൽപ്പാദനശേഷിയും രോഗപ്രതിരോധശക്തിയും രൂപഭംഗിയും ഉള്ളവയാണോ താൻ വാങ്ങിയ മൃഗമെന്ന് ഉറപ്പു വരുത്തണം. സാമ്പത്തിക പ്രാധാന്യമുള്ള ഈ ലക്ഷണങ്ങളെ വിലയിരുത്തി കറവമാടുകളെ തിരഞ്ഞെടുക്കുവാനുള്ള ശാസ്ത്രീയമായ സമീപനമെന്താണെന്നു നമുക്ക് പരിശോധിക്കാം.

Steps to select an appropriate cow based on certain criteria

ഒരു കറവമാടിന്റെ ഉൽപ്പാദനശേഷി വിലയിരുത്തുവാൻ : To analyse the productive capacity of a dairy cow

ഒരു കറവമാടിന്റെ ഉൽപ്പാദനശേഷി വിലയിരുത്തുവാൻ അതുമായി ബന്ധമുള്ള പല വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. പശുക്കിടാവിനാണെങ്കിൽ അതിന്റെ തള്ളയുടെ ഉൽപ്പാദനശേഷിയുടെ വിവരങ്ങൾ അറിയണം. കറവ മാടിനാണെങ്കിൽ അതിന്റെ കഴിഞ്ഞ പ്രസവങ്ങളിൽ പ്രത്യേക കാലയളവിലു ണ്ടായിരുന്ന പാലിന്റെ അളവ്, പാലിലെ കൊഴുപ്പിന്റെയും കൊഴുപ്പല്ലാത്ത ഖരവസ്തുക്കളുടെയും അളവ് എന്നിവ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

കന്നുകാലിയുടെ പ്രായം, പ്രസവങ്ങളുടെ എണ്ണം, ഒരു ദിവസത്തെ കറവയുടെ തവണ, തീറ്റയുടെ ഗുണം, അളവ് എന്നിവ ഉൽപ്പാദനത്തെ ബാധിക്കുന്ന ബാഹ്യഘടകങ്ങളാണ്.

ഓരോ പ്രസവം കഴിയുന്തോറും ഒരു നിശ്ചിത വയസ്സുവരെ പാൽ കൂടി വരും. എന്നാൽ അതിനുശേഷം പാൽ ക്രമേണ കുറയും, വിവിധ ജനുസ്സുകളിൽ ഇത് വ്യത്യസ്തമായിരിക്കും. പൊതുവേ പറഞ്ഞാൽ, ആറ് വയസ്സു മുതൽ എട്ടു വയസ്സുവരെ പ്രായമുള്ള പശുക്കൾ ഉൽപ്പാദനത്തിന്റെ പാരമ്യത്തിലെത്തുന്നു. അതുവരെ പടിപടിയായി ഉയർന്നുകൊണ്ടിരുന്ന ഉൽപ്പാദന ശേഷി ക്രമേണ കുറയുന്നതായി കാണാം. ആയതിനാൽ കറവമാടുകളെ വാങ്ങുമ്പോൾ അവയുടെ പ്രായത്തിന്റെ കാര്യം കൂടി ഓർമയിലിരിക്കുന്നത് നല്ലതാണ്.

കറവക്കാലത്തു പാലിന്റെ അളവ് : The amount of milk during milking season

അതുപോലെ പ്രസവം കഴിഞ്ഞാലുടൻ സാമാന്യം ഉയർന്ന അളവിൽ പാൽ ലഭ്യമാകുന്നു. ഉൽപ്പാദന നിരക്ക് ക്രമേണ വർധിക്കുന്നതായി കാണാം. ഏതാണ്ട് നാലോ അഞ്ചോ ആഴ്ചകൾ കൊണ്ട് ഉൽപ്പാദനം അതിന്റെ ഉച്ചകോടിയിലെത്തുന്നു. ചെറിയ ഇടവേളയ്ക്കുശേഷം പാലിന്റെ അളവ് പടിപടിയായി കുറയും. എത്രയും വേഗം ക്ഷീരോൽപ്പാദനം ഉച്ചകോടിയിലെത്തുകയും കറവക്കാലം മുഴുവൻ താരതമ്യേന ഉയർന്ന ഉൽപ്പാദനനിലവാരം പുലർത്തുകയും ചെയ്യുന്ന പശുക്കളെ വേണം തിരഞ്ഞു പിടിച്ചു വളർത്തേണ്ടത്.

നമ്മുടെ നാട്ടിൽ ദിവസവും രണ്ടു പ്രാവശ്യമാണല്ലോ കറവ. എന്നാൽ മൂന്നുതവണ കറക്കുന്നതുകൊണ്ട് 15-20 ശതമാനം വരെ പാൽ കൂടുതൽ കിട്ടുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു. ശരീരപ്രകൃതിയും ക്ഷീരോൽപാദനശേഷിയും തമ്മിൽ വളരെ ബന്ധമില്ല എന്നു പറയാമെങ്കിലും ശരീരപ്രാപ്തി, മുൻ അകിട്, പിൻ അകിട്, പാൽ ഞരമ്പുകൾ തുടങ്ങിയവ നോക്കുന്നതു നല്ലതാണ്. മുലയുടെ സ്ഥാനവും അവയുടെ വലുപ്പവും പ്രത്യേകം ശ്രദ്ധിക്കണം. വലുപ്പം കൂടിയതോ കുറഞ്ഞതോ ആയ മുലകൾ ഉണ്ടായിരിക്കുവാൻ പാടില്ല. കറക്കുമ്പോൾ പാൽ ചിതറി വീഴുന്നത് നല്ല ലക്ഷണമല്ല. കറക്കാൻ ചെല്ലുമ്പോൾ വഴങ്ങിക്കൊടുക്കുന്ന സ്വഭാവമുള്ളതായിരിക്കണം പശുക്കൾ. അല്ലാതെ ചവിട്ടുന്നതോ ചാടുന്നതോ ആയിരിക്കരുത്.

ഗർഭം ധരിക്കുവാനുള്ള പശുവിന്റെ കഴിവ് : The pregnancy fitness of a cow

പശുവിന്റെ പ്രത്യുൽപ്പാദനശേഷി വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായി കാരണങ്ങൾ നിർണയിക്കുവാൻ പലപ്പോഴും വിദഗ്ദ്ധന്മാരുടെ സേവനം ആവശ്യമായി വന്നേക്കും. എന്നാൽ പ്രധാനമായി രണ്ടു കാര്യങ്ങൾ മനസ്സിലാക്കുന്നതുകൊണ്ട് ഗർഭം ധരിക്കുവാനുള്ള പശുവിന്റെ കഴിവിനെക്കുറിച്ച് ഒരു വിലയിരുത്തൽ നടത്താൻ കഴിയും. ഇതിന് കഴിഞ്ഞ പ്രസവങ്ങളിൽ ചെനപിടിച്ചു കിട്ടാൻ എത്ര പ്രാവശ്യം ബീജസംയോജനം നടത്തേണ്ടി വന്നുവെന്നും, പ്രസവങ്ങൾ തമ്മിലുള്ള സമയദൈർഘ്യം എത്രയാണെന്നും മനസ്സിലാക്കണം.

നമ്മുടെ നാടൻ കന്നുകാലികൾ രോഗപ്രതിരോധ ശക്തിയുള്ളവയാണ്. എന്നാൽ ശുദ്ധജനുസ്സിൽപ്പെടാത്ത നാടൻ കന്നുകാലികളിൽ ശുദ്ധജനുസ്സിൽപ്പെട്ടതും ഉയർന്ന ഉൽപ്പാദനശേഷിയുള്ളതുമായ കാലികളെ ഇണ ചേർത്ത് വർഗ ഉന്നതീകരണം നടത്തുന്നതിനാൽ രോഗപ്രതിരോധശക്തി താരതമ്യേന കുറയുന്നതു കാണാം. പാൽ ഉൽപ്പാദനശേഷിയും രോഗപ്രതിരോധശക്തിയും കൈകോർത്തു പിടിച്ചുകൊണ്ടുള്ള ഒരു പ്രജനനരീതി പ്രായോഗികമായി ബുദ്ധിമുട്ടുള്ളതാണ്. 

അതുകൊണ്ട് കന്നുകാലികളെ വാങ്ങുമ്പോൾ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയിട്ടുണ്ടെന്നും മനസ്സിലാക്കുന്നതു നല്ലതാണ്

English Summary: To know about a cow one must know about a cow fertility capacity and pregnacy time
Published on: 23 May 2021, 03:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now