Updated on: 11 March, 2021 4:12 AM IST
അടുക്കള തോട്ട മുട്ട പരിപാലന പദ്ധതി

അടുക്കള തോട്ട മുട്ട പരിപാലന പദ്ധതി 

കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഒരു പുതിയ പദ്ധതി. സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരക്കുക എന്ന ഉദ്ദേശത്തോട് കൂടി കുടുംബശ്രീ മുഖേന കേരള ഗവണ്മെന്റ് നടത്തുന്ന പദ്ധതി.

അടുക്കള തോട്ട മുട്ട പരിപാലന പദ്ധതി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി കുടുംബശ്രീ മുഖാന്തരം വഴിയാണ് ചെയ്യുന്നത്. ഓരോ വ്യക്തിക്കും കോഴി വളർത്തുന്നതിനും കൂട് നിർമാണത്തിനും ചേർത്ത് 15000 രൂപയാണ് ലഭിക്കുക.

ആദ്യമായി ചിലവെക്കേണ്ട 750 രൂപ സ്വന്തം വിഹിതത്തിൽ നിന്നും ബാക്കി വരുന്ന 14280 രൂപ കുടുംബ ശ്രീ വഴി തന്നെ ലോൺ ആയി എടുക്കാവുന്നതാണ്.ബാക്കി ചെലവ് വരുന്ന 5000 രൂപ ഗവണ്മെന്റ് സബ്‌സിഡി ആയാണ് ലഭിക്കുക.

ഒരാൾക്ക് 20 കോഴികൾ എന്ന കണക്കിൽ 5 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 100 കോഴികളാണ് ലഭിക്കുക.കോഴിക്ക് ആവശ്യമായ തീറ്റയും മറ്റും ഇതോടൊപ്പം ലഭിക്കുന്നതാണ്.അപ്പോൾ ഇതിൽ പങ്കാളികൾ ആയവർ ചിലവെക്കണ്ടത് 3750 രൂപയും,സബ്‌സിഡി 25000 രൂപയും ചേർത്ത് പദ്ധതിയുടെ വിഹിതം 75000 രൂപയാണ്.ബാക്കി തുക ലോൺ ആയി അടച്ചു തീർക്കാവുന്നതാണ്.

നിങ്ങളുടെ അടുത്തുള്ള കുടുംബശ്രീ ഓഫീസുമായോ അല്ല എങ്കിൽ ജില്ലാ കുടുംബശ്രീ മിഷനുമായോ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.

English Summary: upto Rs 15000 financial aid for hen farming: soon apply
Published on: 11 March 2021, 04:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now