1. News

വ്യാവസായിക കോഴി വളർത്തൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കുഞ്ഞ്, തീറ്റ എന്നിവക്കായി ഒരു തവണ മുതൽമുടക്കാൻ തയ്യാറാകുന്ന കൃഷിക്കാർക്ക് കിലോക്ക് 11 രൂപവരെ വളർത്തുകൂലി ഈ പദ്ധതിയിലൂടെ ലഭിക്കും. വർഷത്തിൽ ആറ് ബാച്ചുകൾ കൃഷിക്കാർക്ക്ഉറപ്പാക്കുന്നതോടെ 1000 കോഴികൾക്ക് 1.3 ലക്ഷം രൂപ മുടക്കുമ്പോൾ ഒരു വർഷം കൊണ്ട് 1.32 ലക്ഷം രൂപ വരെ ലാഭമായി തിരിച്ചു കിട്ടും . ഇതിനു പുറമെ ആകെ ലാഭത്തിൽ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാർക്ക് അർഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കർഷകർക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തിൽ നിന്നും ഒരു ഭാഗം റിസ്ക് ഫണ്ട് ആയി മാറ്റിവെക്കും .

Arun T

ബ്രഹ്മഗിരി വ്യാവസായിക കോഴി വളർത്തൽ പദ്ധതി

കേരള ചിക്കൻ പദ്ധതി ഭാഗമായുള്ള ബ്രഹ്മഗിരി കോഴിവളർത്തൽ പദ്ധതിയിലേക്ക് ഇറച്ചിക്കോഴി കർഷകർക്ക്അപേക്ഷകൾ നൽകാവുന്നതാണ്.

ഓൺലൈൻ മുഖേന അപേക്ഷിക്കുക

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക .. Click here >>

കുഞ്ഞ്, തീറ്റ എന്നിവക്കായി ഒരു തവണ മുതൽമുടക്കാൻ തയ്യാറാകുന്ന കൃഷിക്കാർക്ക് കിലോക്ക് 11 രൂപവരെ വളർത്തുകൂലി ഈ പദ്ധതിയിലൂടെ ലഭിക്കും. വർഷത്തിൽ ആറ് ബാച്ചുകൾ കൃഷിക്കാർക്ക്ഉറപ്പാക്കുന്നതോടെ 1000 കോഴികൾക്ക് 1.3 ലക്ഷം രൂപ മുടക്കുമ്പോൾ ഒരു വർഷം കൊണ്ട് 1.32 ലക്ഷം രൂപ വരെ ലാഭമായി തിരിച്ചു കിട്ടും . ഇതിനു പുറമെ ആകെ ലാഭത്തിൽ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാർക്ക് അർഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കർഷകർക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തിൽ നിന്നും ഒരു ഭാഗം റിസ്ക് ഫണ്ട് ആയി മാറ്റിവെക്കും .

രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് ഒരാഴ്ച്ചയ്ക്കുള്ളിൽ ബ്രഹ്മഗിരിയുടെ കോഴിക്കുഞ്ഞുങ്ങളെ അവരവരുടെഫാർമുകളിൽ ലഭിക്കും. തീറ്റയും മരുന്നും ആവശ്യഘട്ടങ്ങളിൽ ഡോക്ടർമാരുടെയും ലൈഫ് സ്റ്റോക്ക്ഇൻസ്പെക്ടർമാരുടെയും സേവനം ബ്രഹ്മഗിരി ഫാർമിൽ ലഭ്യമാക്കും. അവശ്യ ഘട്ടങ്ങളിൽ വിദഗ്ധരായഡോക്ടർമാരുമായി കർഷകർക്ക് ഫോണിലും ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്ക് 9656493111, 8593933950 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

താത്പര്യമുള്ളവർ അപേക്ഷാ ഫോം പൂരിപ്പിച്ചു താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്

Address:
The Chief Executive Officer,
Brahmagiri Development Society
Thovarimala P.O
Malavayal, Sulthan Bathery.
Wayanad, Kerala
Phone: +91 4936 248368
Email: brahmagirids@gmail.com
English Summary: BRAMAGIRI HEN APPLICATION

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds