1. Livestock & Aqua

കോഴിവളര്‍ത്തലില്‍ കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാവുന്ന വിവിധ തൊഴിലുകൾ

കോഴി വളർത്തലിൽ ഒരു പാട് മേഖലകളിൽ തൊഴില്‍ സാധ്യതകള്‍ ഉണ്ട് എന്നതാണ് ഏറെ പ്രയോജനകരം. . വീട്ടുപരിസരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴിവളര്‍ത്തല്‍ സമ്പ്രദായമാണ് ഒന്ന്. പരമ്പരാഗതമായി വീട്ടമ്മമാരും ഇപ്പോൾ നിരവധി യുവാക്കളും നടത്തിപ്പോരുന്ന. എന്നാൽ ഇതൊരു തൊഴിലായി പ്രത്യകഷത്തിൽ തോന്നില്ല. എന്നാൽ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ നടത്തിപ്പ്, അവയുടെ വിതരണം, കോഴിത്തീറ്റയുത്പാദനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ട-ഇറച്ചി എന്നിവയുടെ വിപണനം തുടങ്ങിയ രംഗങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. മുട്ടയുത്പാദനം മാത്രം ലക്ഷ്യം വെച്ച് കോഴികളെ വളര്‍ത്തുക, വിരിയിക്കാനുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുക, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മുട്ടയിടാന്‍ പ്രായമാകുംവരെ വളര്‍ത്തി വിപണനം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം നേടാനാവും. നിരവധി ആളുകളാണ് ദിനം പ്രതി വിവിധ പ്രായത്തിലുള്ള കോഴികളെ അന്വേഷിക്കുന്നത്. അതും വിവിധ ആവശ്യങ്ങൾക്കായി, വിവിധ പ്രായത്തിലുള്ളവയെയും. പലയിടത്തും ആവശ്യങ്ങൾക്കനുസരിച്ചു കോഴി ലഭ്യത കുറവുണ്ട്.

K B Bainda
the hen and the chicks
കോഴിയും കുഞ്ഞുങ്ങളും

ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാവുന്ന ഒരു സംരംഭമായാണ് കോഴിവളർത്തലിനെ എല്ലാവരും കാണുന്നത്. കുറച്ചു മുതൽ മുടക്കിൽ കുറഞ്ഞ  കാലം കൊണ്ട് ഏറെ വരുമാനം നേടിത്തരുന്ന ഒരു സംരംഭം. മുതൽ മുടക്കു വലിയ തോതിൽ വേണ്ട എന്നതും ഒരാൾക്ക് ഒറ്റയ്ക്ക് നടത്താം എന്നതിനാലും കോഴി വളർത്തൽ ഏവരും തെരഞ്ഞെടുക്കുന്നു. മടുപ്പു തോന്നിയാൽ എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കുകയുമാവാം. ആരോടും ബാധ്യതയോ കടപ്പാടോ ഇല്ല. ബാക്കി വരുന്ന കോഴികളെ ആർക്കെങ്കിലും കൊടുത്തു കച്ചവടം അവസാനിപ്പിക്കുകയും ആവാം. ഗ്രാമങ്ങളിലാണ് കൂടുതലും കോഴി വളർത്തൽ നടത്തുക. കാരണം ഒരല്പം സ്ഥലം വേണമെങ്കിൽ കണ്ടെത്താമല്ലോ. ഏതായാലും കോഴി വളർത്തൽ സംരംഭമായി തുടങ്ങാൻ പറ്റിയ ഒരു തൊഴിലാണ്.

കോഴിയും കുഞ്ഞുങ്ങളും
കോഴിയും കുഞ്ഞുങ്ങളും

കോഴി വളർത്തലിൽ ഒരു പാട് മേഖലകളിൽ തൊഴില്‍ സാധ്യതകള്‍ ഉണ്ട് എന്നതാണ് ഏറെ പ്രയോജനകരം. വീട്ടുപരിസരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴിവളര്‍ത്തല്‍ സമ്പ്രദായമാണ് ഒന്ന്. പരമ്പരാഗതമായി വീട്ടമ്മമാരും ഇപ്പോൾ നിരവധി യുവാക്കളും നടത്തിപ്പോരുന്ന. എന്നാൽ ഇതൊരു തൊഴിലായി പ്രത്യക്ഷത്തിൽ തോന്നില്ല. എന്നാൽ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ നടത്തിപ്പ്, അവയുടെ വിതരണം, കോഴിത്തീറ്റയുത്പാദനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ട-ഇറച്ചി എന്നിവയുടെ വിപണനം തുടങ്ങിയ രംഗങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. മുട്ടയുത്പാദനം മാത്രം ലക്ഷ്യം വെച്ച് കോഴികളെ വളര്‍ത്തുക, വിരിയിക്കാനുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുക, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മുട്ടയിടാന്‍ പ്രായമാകുംവരെ വളര്‍ത്തി വിപണനം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം നേടാനാവും. നിരവധി ആളുകളാണ് ദിനം പ്രതി വിവിധ പ്രായത്തിലുള്ള കോഴികളെ അന്വേഷിക്കുന്നത്. അതും വിവിധ ആവശ്യങ്ങൾക്കായി, വിവിധ പ്രായത്തിലുള്ളവയെയും. പലയിടത്തും ആവശ്യങ്ങൾക്കനുസരിച്ചു കോഴി ലഭ്യത കുറവുണ്ട്. കോവിഡ് കാലത്തായിരുന്നു ഏറ്റവും കൂടുതൽ ആവശ്യക്കാരും ഏറ്റവും കുറഞ്ഞ ലഭ്യതയും. യാത്രാ വിലക്ക് നീങ്ങിയതോടെ ലഭ്യതയിൽ വലിയ പ്രശനങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല.കോഴികളുടെ എണ്ണം കൂടുംതോറും ആദായം വര്‍ധിക്കുന്നു. എന്നാല്‍ മുടക്കുമുതലിന്റെ തോത് ഗണ്യമായി കൂടുന്നുമില്ല.

ഓരോ കുടുംബത്തിനും കഴിയാൻ ദിവസേന എത്രമാത്രം പണം ആവശ്യമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം അവര്‍ വളര്‍ത്തേണ്ട കോഴികളുടെ എണ്ണം തീരുമാനിക്കേണ്ടത്. കുടുംബത്തിലുള്ളവര്‍ക്കുതന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപതൊഴിലായതു കൊണ്ട് കൂലിച്ചെലവിനും മറ്റും ഒരു പൈസപോലും വേണ്ടിവരുന്നില്ല എന്നതാണ്. കോഴിവളര്‍ത്തലിന്റെ സുപ്രധാനനേട്ടം.

the hen
നാടൻ കോഴി

കോഴിക്കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ വിപണനം നിരവധിപേര്‍ക്ക് തൊഴിലവരങ്ങള്‍ ലഭ്യമാക്കുന്നു. ഈ രംഗത്തെതൊഴില്‍സാധ്യതകള്‍ ഇനിയും വര്‍ധിക്കുകയേയുള്ളൂ. Marketing of chickens, poultry feed, equipment and medicines provides employment to many. The employment opportunities in this sector are only increasing.
സ്വന്തം മുതല്‍ മുടക്കുപയോഗിച്ചും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായത്താലും കോഴിവളര്‍ത്തല്‍, പ്രത്യേകിച്ച് ഇറച്ചിക്കോഴിവളര്‍ത്തല്‍ ഒരു തൊഴില്‍മാര്‍ഗമായി സ്വീകരിക്കാവുന്നതാണ്

എഗ്ഗര്‍ നഴ്സറികള്‍ 


എഗ്ഗർ നേഴ്സറികൾ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു മികച്ച സംരംഭമാണ്. കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ രണ്ടുമാസക്കാലം വളര്‍ത്തി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന എഗ്ഗര്‍ നേഴ്സറികള്‍ ഒട്ടനവധിപേര്‍ക്ക് മുഴുവന്‍ സമയതൊഴില്‍ നല്കുന്ന പദ്ധതിയാണ്. ഇതിനായി സർക്കാരിന്റെയോ അല്ലാതെയോ ഉള്ള കോഴി വളർത്തൽ കേന്ദ്രങ്ങളിൽ നിന്ന് ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങുക. അവയെ രണ്ടു മാസക്കാലം വളർത്തിയാൽ വാങ്ങിയതിനേക്കാൾ കൂടിയ വിലയ്ക്ക് വിൽക്കാം. കേരള സംസ്ഥാന പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കിവരുന്ന പല പദ്ധതികളും തൊഴില്‍ദായകമാണ്.

.കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറി

ഒരു ദിവസം പ്രായമായ മുട്ടക്കോഴികളുടേയും ഇറച്ചിക്കോഴികളുടെയും കുഞ്ഞുങ്ങളെ വിരിയിച്ചുകൊടുക്കുന്ന ഹാച്ചറികള്‍ക്ക് ഏറെ പ്രസക്തിയാണുള്ളത്. മികച്ച ആദായം തരുന്ന ഒരു വ്യവസായമാണിത്. കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർ എല്ലാ വർഷവും പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നു. മുൻപ് വാങ്ങിയവ വളർന്നുപോയതിനാലും അല്ലെങ്കിൽ അവയെ വിറ്റു തീരുമ്പോഴും പുതിയവ ഉണ്ടാകണമല്ലോ. അതിനായി അവർ കോഴിക്കുഞ്ഞുങ്ങളെ മുൻ‌കൂർ വാങ്ങിവയ്ക്കും. അതുകൊണ്ടു കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറി കൾ നടത്തുന്നത് ഈ മേഖലയിലെ മറ്റൊരു തൊഴിലവസരമാണ്. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളേയും നമുക്കാവശ്യമുണ്ട്.

the hen
നാടൻ കോഴികൾ

കൊത്തുമുട്ടകൾ മാത്രം വില്കാം.


കോഴി വളർത്തൽ ഹാച്ചറികളിൽ അത്യാവശ്യം വേണ്ടതാണ് നല്ലയിനം മുട്ടകൾ. നല്ല മുട്ടകളാണെങ്കിലേ ഹാച്ചറികളിൽ നല്ല കോഴിക്കുഞ്ഞുങ്ങളെ ഉണ്ടാവുകയുള്ളൂ. അങ്ങനെയേ ആ ഹാച്ചറികൾ വിപണിയിൽ വിജയിക്കൂ. അതിനാൽ നല്ലയിനം കൊത്തുമുട്ടകൾ വിൽക്കുന്ന സംരംഭത്തിന് വിപണി പ്രശ്നമാകില്ല. വിരിയിക്കുവാനുള്ള മുട്ടകള്‍ മാത്രം ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നത് ആദായകരമായ മറ്റൊരു തൊഴില്‍ മേഖലയാണ്. കൂടുതലും വീട്ടമ്മമാർ ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുണ്ടാവുക.

കോഴിക്കുഞ്ഞുങ്ങളുടെ ലിംഗ നിര്‍ണയം ചെയ്ത് പൂവനേയും പിടയേയും വേര്‍തിരിക്കുന്ന തൊഴിലിൽ ഏർപ്പെടാം.

മറ്റു രാജ്യങ്ങളില്‍ പോലും വളരെ മാന്യതയും മികച്ച പ്രതിഫലവും ലഭിക്കുന്ന ഒരു തൊഴിലാണ് കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടത്തുന്ന തൊഴിൽ. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗ നിര്‍ണയം ചെയ്ത് പൂവനേയും പിടയേയും വേര്‍തിരിക്കണം. ഈ സമ്പ്രദായത്തിന് ചിക്ക് സെക്സിങ്ങ് എന്നു പറയും. പൂവൻ കോഴിയെ മാത്രം ആവശ്യപ്പെട്ടു വരുന്നവരും പിടക്കോഴിയെ മുട്ട വിപണന്റിനായി താല്പര്യപ്പെടുന്നവരും വാങ്ങും.ഇങ്ങനെ ലിംഗനിര്‍ണ്ണയം ചെയ്യുന്ന രീതി നടപ്പായതിനുശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ കോഴിവളര്‍ത്തല്‍ വളര്‍ന്നതു പോലും. .കേരളത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും മറ്റും പരിശീലനം ലഭിച്ചവരാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള വിവിധ ഹാച്ചറികളില്‍ ചിക് സെക്സിഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.


ഇറച്ചിക്കോഴിവളര്‍ത്തല്‍


ശാസ്ത്രീയപരിപാലനമുറകള്‍ അവലംബിച്ച് ആദായകരമായി നടത്താവുന്നതാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍. കോഴിവളര്‍ത്തല്‍ സഹകരണസംഘവും, ഇറച്ചിക്കോഴി വിപണന സഹകരണസംഘവും ചില ജില്ലകളിൽ ആരംഭിക്കുന്നതാണ് കണ്ടിട്ടുണ്ട്. എത്രയോ തൊഴില്‍രഹിതര്‍ക്ക് വലിയൊരു ആശ്വാസം കിട്ടും. അതുപോലെ തൊഴിൽ പ്രശ്നങ്ങൾക്കും കോഴിയുടെ ലഭ്യതയ്ക്കും മാർഗ നിർദ്ദേശങ്ങൾ നടത്താൻ ഈ മേഖലയിൽ ഒരു സഹകരണ സംഘം അത്യാവശ്യമാണ്.

the hen
അടയിരിക്കുന്ന നാടൻ കോഴി

കോഴിയിറച്ചിയിലെ മൂല്യ വർധിത ഉത്പന്നങ്ങൾ

ഇറച്ചിക്കോഴികളുടെ വിപണനത്തില്‍ പുത്തന്‍ പാതകള്‍ സൃഷ്ടിച്ച് ആദായം കൂട്ടാം. ഇറച്ചിക്കോഴികളെ സംസ്കരിച്ച് അഥവാ ശാസ്ത്രിയമായി കശാപ്പുചെയ്ത് ഒരു മുഴുവന്‍ കോഴിയായും, പകുതിയായും, അതിന്റെ പകുതിയായും, വിപണനം നടത്താം. മാത്രമല്ല കശാപ്പുചെയ്ത കോഴിയുടെ വിവിധ ഭാഗങ്ങളാക്കിയും വിപണനം നടത്താവുന്നതാണ്. ഇതുമൂലം ഒരു മുഴുവന്‍ കോഴി വേണ്ടാത്തവര്‍ക്ക് കയ്യിലുള്ള പണത്തിനനുസരിച്ച് കോഴിയിറച്ചി വാങ്ങിയുപയോഗിക്കാം. ഇന്ന് വിരുന്നുസല്‍ക്കാരങ്ങളില്‍ കോഴിയുടെ മാറിടമോ കയ്യോ കാലോ മാത്രം വാങ്ങി ഉപയോഗിക്കുവാന്‍ താത്പര്യം കാണിക്കുന്നവരേറെയുണ്ട്. അതുപോലെ കേരളീയരുടെ ഉപഭോഗശീലത്തില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്നാണ് ഫാസ്റ് ഫുഡ്സംസ്കാരം വ്യാപകമായത് . ചിക്കന്‍സ്റാളുകള്‍, ചിക്കന്‍ കോര്‍ണര്‍, ഉപയുത്പന്നങ്ങളുടെ വിപണനം എന്നിവയും ധാരാളമുണ്ട്.കോഴിയിറച്ചിയിലെ മൂല്യ വർധിത ഉത്പന്നങ്ങൾ ഇന്ന് യുവജനങ്ങളുടെ ഹരമാണെന്ന് ഓർക്കുമല്ലോ.

കോഴികൾക്കൊപ്പം മറ്റു പക്ഷികളെയും വളർത്താം.


സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ മേഖലയുടെ തൊഴില്‍സാധ്യതകളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ വളരെയൊന്നും നടന്നിട്ടില്ല. എങ്കിലും 500 മുട്ടക്കോഴികളെ വളര്‍ത്തുന്ന ഒരു യൂണിറ്റും ആഴ്ചതോറും 100 ഇറച്ചിക്കോഴികളെ വീതം വിപണനം നടത്തുന്ന യൂണിറ്റും ഒരു വ്യക്തിക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭ്യമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. താറാവ്, കാട, ടര്‍ക്കി, വാത്ത, ഓമനപ്പക്ഷികള്‍ എന്നിവയുടെ പരിപാലനവും വിപണനവും തൊഴിലവസരങ്ങള്‍ നല്കുന്ന മറ്റ് മേഖലകളാണ്.
തികച്ചും അസംഘടിതമായ വിപണനരംഗത്ത് ശാസ്ത്രീയ പുനഃസംഘടനയുണ്ടായാല്‍ ഇടത്തട്ടുകാരുടേയും, കമ്മീഷന്‍ ഏജന്റുമാരുടേയും അന്യ നാട്ടുകാരുടെയും ഇടപെടലും ചൂഷണവും ഒഴിവാക്കുന്നതോടൊപ്പം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും കഴിയും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോഴിവളർത്തൽ വിജയകരമാക്കാൻ - തുടക്കം മുതൽ വിപണനം വരെ അറിയാം

#poultry farm#Farmer#krishi#Agriculture

English Summary: Various occupations that can be done at low cost in poultry farming

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds