1. Livestock & Aqua

പക്ഷിപ്രേമികളുടെ ഹൃദയം കീഴടക്കാൻ  വാക്സ് ബില്ലുകൾ

ഓമന പക്ഷികളുടെ ഇടയിലേക്ക് ഇതാ ഒരു പുതിയ താരം. ഉദ്യാനത്തിലെ ചെറിയ കിളിക്കൂടുകളിൽ നമ്മൾ വളർത്തിയിരുന്ന ലവ് ബേർഡ്‌സ്, തത്തകൾ , കാനറി പക്ഷികൾ എന്നിവയുടെ കൂട്ടത്തിലേക്ക് ഇനിയൊരു പുതിയ ഇനം കൂടി വന്നെത്തി വാക്സ് ബില്ലുകൾ.

KJ Staff
waxbill
ഓമന പക്ഷികളുടെ ഇടയിലേക്ക് ഇതാ ഒരു പുതിയ താരം. ഉദ്യാനത്തിലെ ചെറിയ കിളിക്കൂടുകളിൽ നമ്മൾ വളർത്തിയിരുന്ന ലവ് ബേർഡ്‌സ്, തത്തകൾ , കാനറി പക്ഷികൾ എന്നിവയുടെ കൂട്ടത്തിലേക്ക് ഇനിയൊരു പുതിയ ഇനം കൂടി വന്നെത്തി വാക്സ് ബില്ലുകൾ. തത്തകളുടെ കൊക്കുപോലെ മനോഹരമായ ചുണ്ടുകളോടുകൂടെയുള്ള ചെറിയ പക്ഷികളാണ് ഇവ. ലവ് ബേർഡ്‌സ്കളെ പോലെ കൂട്ടമായി വളർത്താവുന്ന  ആഫ്രിക്കന്‍ സ്വദേശികളാണ് ഈ പക്ഷികൾ.

ചുവന്ന ചുണ്ടുകളുമായി ആകർഷകമായ പല നിറങ്ങളിൽ  പലനിറങ്ങളിൽ കാണപ്പെടുന്ന ഇവയെ ഒരു കൂട്ടിൽ 15 പരമാവധി  എണ്ണം വരെ വളർത്താം. ചെറിയ ശബ്ദത്തിൽ  എപ്പോളും ചിലച്ചു കൊണ്ടിരിക്കുന്ന വാക്സ് ബില്ലുകൾ മനസികോല്ലാസത്തിന് നല്ല ഉപാധിയാണ്.  വിദേശ പക്ഷിയായതിനാലും കാഴ്ച്ചയിൽ ആകർഷികമായതിനാലും  വാക്സ് ബില്ലുകൾക്ക് വില കുറച്ചു കൂടുതലാണ്. ചെറിയ പക്ഷികളായ  ഈ ചെറുഫിഞ്ചുകള്‍ക്ക്‌ 9-12 സെ.മീ. വലിപ്പമേ കാണൂ. മുട്ടയിട്ടുകഴിഞ്ഞാൽ 12 ദിവസം വരെ ഇവ അടയിരിക്കും. ഒരു പക്ഷി സാധാരണയായി  3 മുതൽ 5 വരെ  മുട്ടകള്‍ ഇടും . മുട്ടവിരിഞ്ഞു 19-21 ദിവസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങും .ഏവിയറികളിലും ചെറുകൂടുകളിലും ഇവയെ വളര്‍ത്തണം.
bluewax

താഴെ പറയുന്നവയാണ് പ്രധാന ഇനങ്ങൾ 

ബ്ലൂ വാക്സ്ബിൽ 

ആകാശനീലനിറം, പൂവനില്‍ ശരീരത്തില്‍ കുങ്കുമപൊട്ടുകള്‍ കാണാം. മുതിര്‍ന്ന തുണകള്‍ക്ക്‌ ഉയര്‍ന്ന പ്രോട്ടിനുള്ള മുദൃഭക്ഷണം അത്യാവശ്യമാണ്‌. പ്രജനനകാലത്ത്‌ ചീവിടുകള്‍ പോലുള്ള ജീവനുള്ള ഇരകള്‍ നല്‍കണം.
 
റെഡ്‌ ഇയേര്‍ഡ്‌ വാക്സ്ബിൽ 

വടക്കേ ആഫ്രിക്കയാണ്‌ സ്വദേശം. തവിട്ടുമേനിയില്‍ തവിട്ടുവരകളുടെ കൃത്യമായ മാതൃക. പൂവന്‌ അടിവയറില്‍ ചുവന്നനിറം. പുറം വാല്‍ കറുത്ത നിറത്തില്‍ നീളത്തില്‍. കണ്ണിനു ചുറ്റും ചുവപ്പ്‌ ചായം പൂശിയ പ്രകൃതം.

ഓറഞ്ച്‌ ചീക്ക്‌ഡ്‌ വാക്‌സ്‌ബില്‍

ആഫ്രിക്കയാണ്‌ ജന്മദേശം. കവിളുകളില്‍ ഓറഞ്ചുനിറം. തിളങ്ങുന്ന തവിട്ടുനിറമുള്ള മേനി. കടും തവിട്ടുനിറത്തിലുള്ള കണ്ണുകള്‍. ചുണ്ടുകള്‍ക്ക്‌ ചുവപ്പുനിറം. കാലുകള്‍ക്ക്‌ റോസ്‌നിറം. ബലിഷ്‌ഠമായ കാലുകളും നഖങ്ങളുമാണ്‌ ഇവര്‍ക്ക്‌. പ്രജനനകാലത്ത്‌ വാലാട്ടിയുള്ള പൂവന്റെ ഇരിപ്പും ഉയര്‍ന്ന ശബ്‌ദത്തിലുള്ള പാട്ടും പ്രസിദ്ധമാണ്‌. 
 
ഗോള്‍ഡന്‍ ബ്രസ്റ്റഡ്‌ വാക്‌സ്‌ബില്‍

ആഫ്രിക്ക സഹാറ സ്വദേശി. വാക്‌സ്‌ബില്ലുകളിലെ കുള്ളന്മാരാണിവര്‍. കേവലം 3 ഇഞ്ച്‌ വലിപ്പമേ ഇവര്‍ക്കുള്ളൂ. സ്വര്‍ണനിറമുള്ള നെഞ്ചും കണ്ണിനുചുറ്റും പടരുന്ന ചുവപ്പും തവിട്ടു ചിറകുകളുമാണ്‌ ഇവരുടെ പ്രത്യേകത. കണ്ണിനുചുറ്റുമുള്ള ചുവപ്പ്‌ പിടകള്‍ക്കില്ല. പൂവനും പിടയും അടയിരിക്കും.
English Summary: waxbill for bird lovers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds