1. Livestock & Aqua

വാത്തകളെ വളർത്തി ലാഭംനേടാം 

താറാവുമായി സാമ്യമുള്ള പക്ഷികളാണ്‌ വാത്തകള്‍. കാഴ്‌ചയില്‍ അരയന്നത്തെപ്പോലെ തോന്നുന്നന്നതിനാല്‍ സ്വാന്‍ഗൂസ്‌ എന്ന്‌ അറിയപ്പെടുന്നു.

Saritha Bijoy
swangoose
താറാവുമായി സാമ്യമുള്ള പക്ഷികളാണ്‌ വാത്തകള്‍. കാഴ്‌ചയില്‍ അരയന്നത്തെപ്പോലെ തോന്നുന്നന്നതിനാല്‍ സ്വാന്‍ഗൂസ്‌ എന്ന്‌ അറിയപ്പെടുന്നു. ഓറഞ്ച് നിറമാര്‍ന്ന ചുണ്ടും കാലുകളുമുള്ള, ആകർഷകമായ  തൂവെള്ള ശരീരവുമായുള്ള ഇനങ്ങള്‍വളരെ ആകർഷകമാണ് അതിനാൽ തന്നെ ഇവ അലങ്കാര പക്ഷി വിപണിയിലെ താരങ്ങളാണ്. ജലപക്ഷികളായ വാത്തകള്‍ മനുഷ്യരുമായി നന്നായി ഇണങ്ങി വളരും.  ഇവ  ആക്രമണകാരികളുമാണ് അപരിചിതരേയും ഇഴജന്തുക്കളേയും കണ്ടാല്‍ ബഹളമുണ്ടാക്കി കൊത്തിയോടിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. അതിനാൽ തന്നെ ഇവയെ വീക്കുകവൽക്കരക്കാൻ നല്ലതാണു.
 
ടർക്കി കോഴിയെ പോലെ തന്നെ നല്ല ഡിമാൻഡ് ഉള്ള ഒന്നാണ് വാത്ത ഇറച്ചി.  പ്രധാനമായി ഇറച്ചിയ്‌ക്കും മുട്ടയ്‌ക്കും വേണ്ടിയാണ്‌ ഇവയെ വളര്‍ത്തുന്നത്‌. മറ്റ്‌ വളര്‍ത്തുപക്ഷികളേക്കാള്‍ രോഗപ്രതിരോധശേഷി ഇവയ്‌ക്ക്‌ കൂടുതലുണ്ട്‌.  മാംസം, കൊഴുപ്പ്, മുട്ട, തൂവല്‍, എന്നീ ആവശ്യങ്ങള്‍ക്കായി വളര്‍ത്താറുണ്ടെങ്കിലും പ്രധാനമായും അലങ്കാര അരുമ പക്ഷി പ്രദര്‍ശനങ്ങള്‍ക്കുമായാണ് വാത്തകളെ ഉപയോഗിക്കാറ്. നിറം, ശരീരതൂക്കം, വിപണനസാധ്യത എന്നിവ പരിഗണിച്ച് ചൈനീസ്, എംഡന്‍, ടൗലൗസ്, റോമന്‍, ആഫ്രിക്കന്‍, സെബസ്റ്റോപോള്‍ എന്നെ ഇനങ്ങളാണ് കൃഷിയ്ക്കായി ഉപയോഗിക്കാറുള്ളത് .വാത്തകളെ പകല്‍ സമയം തുറന്നുവിട്ട് വളർത്തുന്ന രീതിയാണ് നമ്മൾക്ക് ഉള്ളതെങ്കിലും ചെലവ് കുറഞ്ഞ രീതിയില്‍ കൂടുനിര്‍മ്മിക്കാം.



അഞ്ചുവാത്തകള്‍ക്ക് രണ്ടു ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നല്ല വായു സഞ്ചാരമുള്ളതും തറയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാത്ത രീതിയിലും കൂട് തയ്യാറാക്കണം.  ഒരു സീസണില്‍ പരമാവധി 30 മുട്ടകള്‍ ലഭിക്കും. മുട്ടയിടല്‍ കാലയളവിന് 130 ദിവസത്തോളം ദൈര്‍ഘ്യമുണ്ടാകും. കോഴിമുട്ടയുടെ ഇരട്ടിയിലധികം വലുപ്പമുള്ള വാത്തമുട്ടക്ക് 140 ഗ്രാം തൂക്കം വരും.നമ്മുടെ നാട്ടില്‍ അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ നല്‍കിയാണ് വാത്തയെ വളര്‍ത്തുന്നത്. എന്നാല്‍ സസ്യാഹാരികളായ വാത്തകളുടെ പ്രധാന ആഹാരം പച്ചപുല്ലാണ്. വീട്ടുപരിസരത്തും കൃഷിയിടങ്ങളിലും മേഞ്ഞുനടന്ന് പുല്ല് കൊത്തിതിന്നാന്‍ ഇവ ഇഷ്ടപ്പെടുന്നു. ഉയരം കുറഞ്ഞ് മൃദുവായ പുല്ലും കുറ്റിച്ചെടികളുമാണ് പ്രിയം. 

ജലപക്ഷികളായതിനാല്‍ ജലാശയസൗകര്യം ഒരുക്കണോ എന്ന ആശങ്ക തോന്നാം. ഒരു ചെറിയ ടാങ്കില്‍ തലമുങ്ങി നിവരുന്നതിനാവശ്യമായ വെള്ളം ലഭ്യമാക്കിയാല്‍ വാത്തകള്‍ സന്തുഷ്ടരാണ്. ഇണചേരലും പ്രത്യുല്പാദനവും ഫലപ്രദമാകാന്‍ ജലസാന്നിദ്ധ്യം നല്ലതാണെങ്കിലും ഇതിനായി വെള്ളം അനിവാര്യതയല്ല.പെണ്‍വാത്തകള്‍ പൊതുവെ പതിഞ്ഞ പ്രകൃതക്കാരാണ്. ആണ്‍ വാത്തകള്‍ക്ക് ശരീരവലിപ്പം കൂടുതലാണ്. കൂടാതെ വലിയ ശബ്ദത്തില്‍ ഭയമില്ലാതെ ദൃഢമായി പ്രതികരിക്കും.വാത്തകള്‍ക്ക് നല്ല രോഗപ്രതിരോധശേഷിയുണ്ട്. നന്നായി പരിചരിച്ചാല്‍ രോഗസാധ്യത നന്നേ കുറവാണ്. എന്നിരുന്നാലും കോക്‌സീഡിയോസിസ്, സാല്‍മൊണെല്ലോസിസ്, കോളറ, പാര്‍വോ രോഗം മുതലായവ പിടിപെടാം. വാത്തകള്‍ ബഹളക്കാരാണെന്നാണ് പൊതുവെ ധാരണ. എന്നാല്‍ അപരിചിതരോ മറ്റ് മൃഗങ്ങളോ സമീപിച്ചാല്‍ വാത്തകള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. ആണ്‍ വാത്തകള്‍ ആക്രമിക്കും. ബ്രീഡിംഗ് സീസണില്‍ ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടിയും ഇവ  നിലവിളിക്കാറുണ്ട്. വിപണിയില്‍ ക്ഷാമം നേരിടുന്നതിനാല്‍ വാത്തകള്‍ക്ക് വിലയും കൂടുതലാണ്. വിരിയിക്കാനുപയോഗിക്കുന്ന മുട്ടയ്ക്ക് 40 രൂപയും ഒരു ദിവസം പ്രായമായ കുഞ്ഞിന് 100 രൂപയും അഞ്ചുമാസം പ്രായമുള്ള വാത്തയ്ക്ക് 700 വില നല്‍കേണ്ടി വരും. 

English Summary: swangoose how to grow and get benefits.

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds