നാടൻ പശുവും വിദേശ പശുവും ഒരേ ജീവി അല്ല
( വിവരങ്ങൾ , ശ്രീ സുഭാഷ് പാലേക്കറുടെ നാടൻ പശു ഒരു കല്പവൃക്ഷം എന്ന ബുക്കിൽ നിന്ന് )
( 1 ) മുതുകിൽ പൂണി / പൂഞ്ഞ ഉള്ള ജീവിയാണ് പശു
വിദേശ പശുവിന് പൂണി ഇല്ല
( 2 ) നാടൻ പശുവിന് കഴുത്തിൽ തൊങ്ങൽ ഉണ്ട്
വിദേശ പശുവിനു തൊങ്ങൽ ഇല്ല
( 3 ) നാടൻ പശുവിന് കൊമ്പ് ഉണ്ട്
വിദേശ പശുവിന് കൊമ്പില്ല , അഥവാ തീരെ ചെറുത്
( 4 ) കാലുകൾ വണ്ണം കുറഞ്ഞു നീളമുള്ളത്
വിദേശ പശുവിന് കാലുകൾ ചെറിയതാണ്
( 5 ) നാടൻ പശുവിന് ചൂട് സഹിക്കാൻ കഴിവ് കൂടുതൽ
വിദേശ പശുവിന് ചൂട് സഹിക്കാൻ കഴിവ് കുറവ്
( 6 ) നാടൻ പശുവിന് രോഗങ്ങൾ കുറവ്
വിദേശ പശുവിന് രോഗങ്ങൾ കൂടുതൽ കണ്ടുവരുന്നു
( 7 ) നാടൻ പശുവിന് വാലിന് 18 കശേരുക്കൾ ഉണ്ട്
വിദേശ പശുവിന് 18 മുതൽ 21 കശേരുക്കൾ
( 8 ) നാടൻ പശു ഭക്ഷണം കുറച്ചു കഴിക്കുന്നു
വിദേശ പശു ദഹനം വേഗത്തിൽ ആണ് , ഭക്ഷണം കൂടുതൽ കഴിക്കുന്നു
( 9 ) നാടൻ പശുവിന്റെ മാതൃകാലം നീണ്ടത്
വിദേശ പശുവിന്റെ മാതൃകാലം കുറഞ്ഞത്
( 10 ) നാടൻ പശുവിനു വിയർപ്പ് ഗ്രന്ഥികൾ ഉണ്ട്
വിദേശ പശുവിന് ഇതില്ല അതിനാൽ ചൂട് സഹിക്കാൻ കഴിവ് കുറവ്
( 11 ) നാടൻ പശുവിന്റെ ചർമം സംവേദനക്ഷമം ആണ് , ഒരു ഈച്ച ശരീരത്തിൽ വന്നിരുന്നാൽ ചർമം മാത്രമായി ചലിപ്പിച്ചു അവയെ അകറ്റും , വിദേശ പശുവിനു ഈ കഴിവ് ഇല്ല
( 12 ) നാടൻ പശുവിനു ചർമത്തിൽ മൃദു രോമങ്ങൾ ഉണ്ട് . വിദേശ പശുവിന് രോമങ്ങൾ ഇല്ല
( 13 ) നാടൻ പശുവിന്റെ പാലിൽ കൊഴുപ്പ് കൂടുതൽ ഉണ്ട് വിദേശ പശുവിന്റെ പാലിൽ കൊഴുപ്പ് കുറവ്
(14 ) നാടൻ പശു ആയുസ് കൂടുതൽ ഉണ്ട്
വിദേശ പശു ആയുസ് കുറവ്
( 15 ) നാടൻ പശു മേഞ്ഞു നടന്നു ഭക്ഷിക്കുന്നു , വിദേശ പശുവിനു പ്രത്യേകം ഭക്ഷണം വേണ്ടിവരുന്നു
( 16 ) നാടൻ പശു പ്രസവ ശേഷം മൂന് വർഷം വരെ പാൽ തരുന്നു . വിദേശ പശു ആറു മാസം മാത്രം പാൽ തരുന്നു
( 17 ) നാടൻ കാള നന്നായി ജോലി ചെയ്യും , വിദേശ കാള ജോലി ചെയ്യില്ല അതുകൊണ്ട് വിലയും കുറവ്
( 18 ) നാടൻ പശുവിന്റെ ചാണകം മികച്ച നിലവാരം ഉണ്ട് , പരമ്പരാഗതമായി തറ മെഴുകുന്നത് പോലെ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു , വിദേശ പശുവിന്റെ ചാണകം മോശം നിലവാരം ആണ് , ഇത്തരം ആവശ്യങ്ങൾക്ക് അനുയോജ്യമല്ല