1. News

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: MSME സംരംഭക രംഗത്ത് മികച്ച അവസരങ്ങളുണ്ടാക്കി

എംഎസ്എംഇ (MSME) പോലുള്ളവ സംരംഭക രംഗത്ത് നല്ല അവസരങ്ങളുണ്ടാക്കിയെന്നും വീടകത്തളങ്ങളെ ചെറിയ വ്യവസായശാലകളാക്കി മാറ്റിയെന്നും തൃശൂർ ജില്ലാ കലക്ടര്‍. തൊഴില്‍ അപേക്ഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു.

Anju M U
1 Lakh Ventures In 1 Year
തൊഴില്‍ അപേക്ഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുന്നതിന് പദ്ധതികൾ

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍'എന്ന പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
തൊഴില്‍ദായകരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. ഓരോ വ്യക്തിക്കും സ്വയം സംരംഭകരാകാന്‍ പ്രചോദനം ലഭിക്കണം. എങ്കില്‍ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകൂ.

ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് വേണ്ടി ഇതാ 4 പുതിയ പദ്ധതികൾ; അറിയാം വിശദ വിവരങ്ങൾ.

2022-23 വര്‍ഷത്തില്‍ വികസനപാതയില്‍ നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. തൊഴില്‍ അപേക്ഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു. എംഎസ്എംഇ (MSME) പോലുള്ളവ സംരംഭക രംഗത്ത് നല്ല അവസരങ്ങളുണ്ടാക്കിയെന്നും വീടകത്തളങ്ങളെ ചെറിയ വ്യവസായശാലകളാക്കി മാറ്റിയെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം

മെയ്, ജൂണ്‍ മാസങ്ങളിലായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാലയോടെയാണ് 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായത്. ഇതിലൂടെ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്ക് പൊതുബോധവല്‍ക്കരണം നല്‍കും. ആദ്യഘട്ടമായ പൊതുബോധവല്‍ക്കരണത്തിന് ശേഷം ലൈസന്‍സ് / ലോണ്‍/ സബ്സിഡി മേളകള്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും.
പൊതുബോധവല്‍ക്കരണത്തില്‍ പങ്കെടുത്തവരില്‍ നിന്നും സംരംഭം തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് വരുന്നവര്‍ക്കായാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ പരിപാടികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വവും വ്യവസായ വകുപ്പ് ഏകോപനവും നടത്തും. 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം നിറവേറ്റുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ലാടിസ്ഥാനത്തില്‍ ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍, എംഎസ്എംഇ ഡിഐ ജി എസ് പ്രകാശ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ ശ്രീലത, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എസ് മോഹന ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു വർഷം ഒരു ലക്ഷം പദ്ധതി (1 Lakh Ventures 1 Year)

തൊഴിൽ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാർ തുടക്കമിട്ട പദ്ധതിയാണ് 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍'. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാല മെയ് അവസാനത്തോടെ പൂർത്തിയാകും. ജൂണില്‍ രണ്ടാംഘട്ടമായ വായ്പമേളയ്ക്ക് തുടക്കമാകും. തുടര്‍ന്ന് സംരംഭങ്ങള്‍ തുടങ്ങാന്‍ ലൈസന്‍സും അനുബന്ധ രേഖകളും ലഭ്യമാക്കാന്‍ സഹായിക്കും. 4 ശതമാനം പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംരംഭക വർഷം പദ്ധതിക്കായി 120 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

English Summary: 1 Lakh Ventures 1 Year: MSME Created Good Opportunities For Entrepreneurship

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds