<
  1. News

200 വർഷത്തിന്റെ നിറവിൽ അസാമിലെ തേയില കർഷകർ

ആസാമിലെ തേയില കർഷകർ തോട്ടം വ്യവസായത്തിൽ, 200 വർഷം പൂർത്തിയാക്കിയതിന്റെ നിർണായക നാഴികക്കല്ലിൽ എത്തിയതിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

Raveena M Prakash
200 years of glory of Assam's tea plantation
200 years of glory of Assam's tea plantation

അസാമിൽ തേയില തോട്ടങ്ങൾ സ്ഥാപിതമായിട്ടു ഇന്നേക്ക് 200 വർഷം പിന്നിടുന്നു, 1823 ലാണ് ആദ്യമായി സംസ്ഥാനത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ തേയില തോട്ടങ്ങൾ സ്ഥാപിതമായത്. അസം ചായയുടെ 200 വർഷം ആഘോഷിക്കുന്ന ആദ്യ പരിപാടി ജോർഹട്ടിൽ കഴിഞ്ഞയാഴ്ച നടന്നു. നോർത്ത് ഈസ്റ്റേൺ ടീ അസോസിയേഷന്റെ (NETA) ബാനറിലാണ് ഇത് സംഘടിപ്പിച്ചത്. തേയില ഗവേഷകനും എഴുത്തുകാരനുമായ പ്രദീപ് ബറുവ എഴുതിയ 'ഇരുനൂറ് വർഷങ്ങൾ അസം ടീ 1823-2023: ഇന്ത്യൻ ടീയുടെ ഉത്ഭവവും വികസനവും' എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

1823-ൽ റോബർട്ട് ബ്രൂസ് മുകളിലെ ബ്രഹ്മപുത്ര താഴ്‌വരയിൽ വന്യമായി വളരുന്ന കാട്ടു തേയിലച്ചെടികൾ കണ്ടെത്തി. തുടർന്ന്, ലഖിംപൂർ ജില്ലയിൽ 1833-ൽ സർക്കാർ ഒരു തേയിലത്തോട്ടം ആരംഭിച്ചു. അസം ഇപ്പോൾ പ്രതിവർഷം ഏകദേശം 700 ദശലക്ഷം കിലോ തേയില ഉത്പാദിപ്പിക്കുന്നു, കൂടാതെ ഇത് ഇന്ത്യയുടെ മൊത്തം തേയില ഉൽപാദനത്തിന്റെ പകുതിയോളം വരും. 3,000 കോടി രൂപയ്ക്ക് തുല്യമായ വാർഷിക വിദേശനാണ്യ വരുമാനവും സംസ്ഥാനം ഇതിൽ നിന്ന് സൃഷ്ടിക്കുന്നു. ആഗോള തേയില ഉൽപ്പാദനത്തിൽ ഇന്ത്യ മൊത്തത്തിൽ 23 ശതമാനം സംഭാവന നൽകുകയും തേയിലത്തോട്ട മേഖലയിൽ 1.2 ദശലക്ഷം തൊഴിലാളികൾ ജോലി ചെയ്യുകയും ചെയ്യുന്നു.

സമൃദ്ധമായ നിറമുള്ളതും, സുഗന്ധമുള്ളതുമായ അസം ചായ ആഗോളതലത്തിൽ പേരുകേട്ടതാണ്, രാജ്യത്തെ ഏറ്റവും വലിയ തേയില വ്യവസായമുള്ള സംസ്ഥാനം കൂടിയായ അസാമിൽ, തോട്ടങ്ങളെ നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവർക്ക് ഈ തേയില തോട്ടങ്ങൾ ഉപജീവനമാർഗം നൽകുന്നു. ഓർത്തഡോക്‌സ്, സിടിസി (ക്രഷ്, ടിയർ, കർൾ) എന്നീ ഇനങ്ങളിലുള്ള ചായയ്ക്ക് സംസ്ഥാനം പ്രശസ്തമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിമുറ്റം പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു..കൂടുതൽ കൃഷി വാർത്തകൾ...

English Summary: 200 years of glory of Assam's tea plantation

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds