1. News

ഷിംലയിലെ 25 ശതമാനം റാബി വിളകൾ വരൾച്ച മൂലം നശിച്ചു...

രാജ്യത്തു നീണ്ടുനിൽക്കുന്ന വരൾച്ച ഹിമാചൽ പ്രദേശിലെ റാബി കൃഷിയിടത്തിന്റെ 25 ശതമാനത്തെയും ബാധിച്ചു. ഏകദേശം 10 ദിവസം മുമ്പ് കൃഷിവകുപ്പ് നടത്തിയ വിളനഷ്ട അവലോകനം അനുസരിച്ച്, പണത്തിന്റെ അടിസ്ഥാനത്തിൽ 100 കോടി രൂപയ്ക്ക് അടുത്താണ് നഷ്ടം.

Raveena M Prakash
25% of Rabi crops destroyed in Shimla, due to scorching sun and drought
25% of Rabi crops destroyed in Shimla, due to scorching sun and drought

ഹിമാചലിൽ നീണ്ടുനിൽക്കുന്ന വരൾച്ച മൂലം, റാബി കൃഷിയിടത്തിന്റെ 25 ശതമാനത്തെയും ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കി. ഏകദേശം 10 ദിവസം മുമ്പ് കൃഷിവകുപ്പ് നടത്തിയ വിളനഷ്ട അവലോകനം അനുസരിച്ച്, പണത്തിന്റെ അടിസ്ഥാനത്തിൽ 100 കോടി രൂപയ്ക്ക് അടുത്താണ് നഷ്ടം. ഏകദേശം 10 ദിവസം മുമ്പ് കൃഷിവകുപ്പ് നടത്തിയ വിളനഷ്ട അവലോകനം അനുസരിച്ച്, പണത്തിന്റെ അടിസ്ഥാനത്തിൽ 100 കോടി രൂപയ്ക്ക് അടുത്താണ് നഷ്ടം. കർഷകർ കൃഷി ചെയ്ത 4,01,843 ഹെക്ടറിൽ 1,04,920 ഹെക്ടറും വ്യത്യസ്ത അളവിലുള്ള കൃഷികൾ നശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

25 ശതമാനം കൃഷിയിടം വരണ്ട കാലാവസ്ഥ ബാധിച്ചിട്ടുണ്ട്, അത് ഉൽപാദനത്തിന്റെ 10 മുതൽ 15 ശതമാനം വരെ നഷ്ടം കണക്കാക്കിയതായി കൃഷി വകുപ്പ് ഡയറക്ടർ അറിയിച്ചു. ഏകദേശം 94 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കുകൾ മാർച്ച് 2 വരെ ആയിരുന്നു, എന്നാൽ അതിനു ശേഷം വരൾച്ച നിർബാധം തുടരുന്നതും കണക്കിലെടുക്കുമ്പോൾ, ബാധിത പ്രദേശവും ഉൽപാദന നഷ്ടവും വർദ്ധിച്ചിട്ടുണ്ട്. ഇന്നുവരെ, സംസ്ഥാനത്തിൽ മാർച്ച് മാസം 86 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി, ഇത് മിക്ക ജില്ലകളിലും 90 ശതമാനത്തിലധികം കമ്മി രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

റാബി വിളകൾക്ക് പുറമെ, കടല, കാബേജ്, കോളിഫ്‌ളവർ തുടങ്ങിയ ഓഫ് സീസൺ പച്ചക്കറികളെയും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ വെളുത്തുള്ളി പോലുള്ള സുഗന്ധവ്യഞ്ജനങ്ങളെയും വരണ്ട കാലാവസ്ഥ ബാധിച്ചു എന്ന് കർഷകർ പറഞ്ഞു. അടുത്ത അഞ്ച്-ആറ് ദിവസങ്ങളിൽ ഇടിമിന്നലും ചെറിയ മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തു അടുത്ത അഞ്ച്-ആറ് ദിവസത്തേക്ക് ഈ പ്രവണത തുടരാനാണ് സാധ്യത എന്നും, മാർച്ച് 16 മുതൽ 19 വരെ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു എന്ന്, ഷിംലയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സുരേന്ദർ പോൾ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Pension: പഴയ പെൻഷൻ സ്കീം പുനരാരംഭിക്കാനായി മഹാരാഷ്ട്രയിലെ സർക്കാർ ജീവനക്കാർ സമരത്തിനൊരുങ്ങുന്നു

English Summary: 25% of Rabi crops destroyed in Shimla, due to scorching sun and drought

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds