1. News

കേരളത്തിൽ ചൂടിന് ആശ്വാസം; വേനൽ മഴ വരുന്നു............... കൂടുതൽ വാർത്തകൾ

കനത്ത ചൂടിൽ വെന്തുരുകി കേരളം.

Anusmruthi V

1. കനത്ത ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്തെ 7 ജില്ലകളിൽ 42 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണിത്. കൊല്ലം ജില്ലയിലെ പുനലൂരിൽ 37.5 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപസൂചിക മാപ്പ് പ്രകാരം കേരളത്തിലെ മിക്ക പ്രദേശങ്ങളിലും 40 മുതൽ 45 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. അതേസമയം, കൊടും ചൂടിന് ആശ്വാസമായി വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ പ്രതീക്ഷിക്കാം.

2. കർഷകർ ആവശ്യപ്പെടുന്ന സ്ഥലത്ത് പരിശോധന ഉറപ്പാക്കുമെന്ന് കൃഷിമ​ന്ത്രി പി. ​പ്ര​സാ​ദ്. മ​ങ്കൊ​മ്പ് നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നടന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ളാണ് പ്രധാനമായും ച​ർ​ച്ച ചെ​യ്തത്. നെല്ല് സംഭരണത്തിന് പ്രത്യേക നീരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഉടനടി പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3. തണ്ണീർപന്തൽ എല്ലാ സഹകരണ ബാങ്കുകളിലും ഒരുക്കുമെന്ന് മന്ത്രി വി എൻ വാസവൻ. എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിൽ സഹകരണവകുപ്പിന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സഹകരണ സംഘം പ്രസിഡന്റുമാരും ഉദ്യാഗസ്ഥരും പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും, വ്യാപാര തെരുവുകളിലും 'തണ്ണീർ പന്തലുകൾ' ആരംഭിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

4. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിൽ. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യം കുറയുകയാണ്. ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു മേഖലകളിലെ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

5. കേരളത്തിൽ കശുവണ്ടി സംഭരണ കേന്ദ്രങ്ങളുടെ അഭാവം മൂലം കർഷകർ വലയുന്നു. ക​​ശു​​വ​​ണ്ടി​​ക്ക് സ​​ർ​​ക്കാ​​ർ 114 രൂ​​പ താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും ശേ​​ഖ​​ര​​ണ​​ത്തി​​നാ​​യി മ​​ല​​യോ​​ര​​ മേഖലകളിൽ സം​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്ലാ​​ത്ത​​താണ് ക​​ർ​​ഷ​​കർക്ക് തിരിച്ചടിയായത്. വി​​വി​​ധ ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളും രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും 150 മു​​ത​​ൽ 200 രൂ​​പ വ​​രെ ക​​ശു​​വ​​ണ്ടി​​ക്ക് താ​​ങ്ങു​​വി​​ല നി​​ശ്ച​​യി​​ക്ക​​ണ​​മെന്ന് ​​ആവ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു എങ്കിലും 114 രൂ​​പ മാ​​ത്ര​​മാ​​ണ് സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​തോ​​ടെ പൊതുവിപണിയിൽ 120 രൂ​​പ​​ക്ക​​ടു​​ത്ത് വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ക​​ശു​​വ​​ണ്ടി​​ക്ക് 114 രൂ​​പ​​യാ​​യി കുറഞ്ഞു. വി​​ല ഇ​​നി​​യും ഇ​​ടി​​യാൻ സാധ്യതയുണ്ടെന്ന് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

6. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പെരുമ്പറയില്‍ ഇക്കോ പാര്‍ക്ക് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി ഒരുങ്ങുന്നു. 90 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് ഒരുക്കുന്നത്. ആംഫി തിയേറ്റര്‍, കുട്ടികളുടെ ഉദ്യാനം, പഴശ്ശി ജലാശയത്തില്‍ ബോട്ട് സവാരി, ബോട്ട് ജെട്ടി നിര്‍മ്മാണം, ഇരിപ്പിടങ്ങള്‍ തുടങ്ങി ജില്ലയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. കേരളത്തിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

7. മ​ല​പ്പു​റം-​തൃ​ശൂ​ർ ജി​ല്ല​ക​ളിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിക്കുന്നു.
ചി​റ​വ​ല്ലൂ​ർ, ആ​മ​യം, ന​ന്നം​മു​ക്ക്, സ്രാ​യി​ക്ക​ട​വ്, പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നെൽകൃഷി കൂടുതലുള്ളത്. വി​ള​വ് പൂ​ർ​ത്തി​യാ​യ പ​തി​നാ​യി​ര​ത്തി​ലേ​റെ ഏ​ക്ക​ർ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ പു​ഞ്ച കൊ​യ്ത്ത് തു​ട​ങ്ങി​യ​ത്. നീ​ലേ പ​ട​വ്, തെ​ക്കേ കെ​ട്ട്, ചേ​റാ​യം കോ​ൾ പ​ട​വ്, എ​ട​മ്പാ​ടം തു​ട​ങ്ങി​യ കോ​ൾ പ​ട​വു​ക​ളി​ലാ​ണ് കൊ​യ്ത്ത് ആ​രം​ഭി​ച്ച​ത്.

8. വണ്‍ വീക്ക് വണ്‍ ലാബ് മില്ലറ്റ് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കം.
പാപ്പനംകോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസില്‍ സംഘടിപ്പിച്ച ഫെസ്റ്റിവെലിന്‍റെ ഉദ്ഘാടനം സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറൽ ഡോ. എന്‍. കലൈസെല്‍വി നിര്‍വ്വഹിച്ചു. പ്രദര്‍ശനം ഈ മാസം 18 വരെ തുടരും. ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുക, ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ. ഫെസ്റ്റിവെലിന്‍റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷകസംഗമത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ പങ്കെടുത്തു.

9. മനാമയിലെ അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളിൽ പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി. സ്‌​കൂ​ളിലെ ഹോ​ർ​ട്ടി​ക​ൾ​ച​ർ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ മേൽനോട്ടത്തിൽ കൃഷി ചെയ്ത ബ്രോ​ക്കോ​ളി, കോ​ളി​ഫ്ല​വ​ർ, കാ​ബേ​ജ്, കാ​ലെ തു​ട​ങ്ങി​യ ശൈ​ത്യ​കാ​ല പ​ച്ച​ക്ക​റി​ക​ളാ​ണ് വിളവെടുത്തത്. കാർഷികോൽപന്നങ്ങൾ വി​റ്റു​കി​ട്ടി​യ തു​ക ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ​ക്ക് ന​ൽ​കാനാണ് തീരുമാനം.

10. കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ മാസം 16 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. അതേസമയം, ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

കൂടുതൽ വാർത്തകൾ: അഗ്നിബാധ തടയുന്നതിന് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

 

English Summary: Relief from heat in Kerala; Summer rains are coming

Like this article?

Hey! I am Anusmruthi V. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds