1. News

7th Pay Commission : തിരഞ്ഞെടുപ്പിന് ശേഷം, ഡിഎ വർദ്ധനവ്! ശമ്പളം 20,000 രൂപയിലധികം വർധിപ്പിക്കും

മാർച്ച് 16 ന് ക്യാബിനറ്റ് യോഗം ചേരും, അതിനുശേഷം അടിസ്ഥാന ശമ്പളത്തിന്റെ 34% ആയി ഡിഎ മോദി സർക്കാർ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും വർധിക്കും.

Saranya Sasidharan
7th Pay Commission: After the election, DA may Hike! The salary will be increased by more than Rs 20,000
7th Pay Commission: After the election, DA may Hike! The salary will be increased by more than Rs 20,000

2022 ലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയുടെ അധികാരം നിലനിർത്തി.

എസ്ബിഐ റിക്രൂട്ട്മെന്റ് 2022: നിരവധി ഒഴിവുകളിലേക്ക് മാർച്ച് 31-ന് മുമ്പ് അപേക്ഷിക്കുക

അതേസമയം ആം ആദ്മി പാർട്ടി (എഎപി) പഞ്ചാബ് പിടിച്ചെടുത്തു. ബിജെപി അധികാരം നിലനിർത്തിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രധാനമന്ത്രി മോദി ഡിയർനസ് അലവൻസിൽ (ഡിഎ) 3% വർദ്ധനവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാർച്ച് 16 ന് ക്യാബിനറ്റ് യോഗം ചേരുമെന്ന് ഞങ്ങൾ നിങ്ങളോട് പറയട്ടെ, അതിനുശേഷം അടിസ്ഥാന ശമ്പളത്തിന്റെ 34% ആയി ഡിഎ മോദി സർക്കാർ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും വർധിക്കും.

നിലവിൽ ഈ നിരക്ക് 31 ശതമാനമാണ്. മോദി സർക്കാരിന്റെ ഈ തീരുമാനം 50 ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തിലധികം പെൻഷൻകാർക്കും ഗുണം ചെയ്യും.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 31 ശതമാനം ഡിഎയാണ് ലഭിക്കുന്നത്. 3 ശതമാനം വർധിക്കുന്നതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളം പരമാവധി 20,000 രൂപ വരെയും കുറഞ്ഞത് 6480 രൂപ വരെയും ഉയരും. അതോടെ ജീവനക്കാരുടെ ഡിഎ 34 ശതമാനമായി ഉയരും.

പിഎം കിസാൻ യോജന: ഹോളിക്ക് മുമ്പ് സർക്കാർ 11-ാം ഗഡു പുറത്തിറക്കിയേക്കും; നിങ്ങളുടെ അക്കൗണ്ട് നില പരിശോധിക്കുക

2001-ലെ എഐസിപിഐ സൂചിക അനുസരിച്ച്, വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക 2021 ഡിസംബറിൽ ഒരു പോയിന്റ് കുറഞ്ഞു. കഴിഞ്ഞ 12 മാസത്തെ ഡി എ സൂചിക ശരാശരി 351.33 ആണ്. തൽഫലമായി, ഈ ശരാശരി സൂചികയെ അടിസ്ഥാനമാക്കി ഡിയർനസ് അലവൻസ് 34.04 ശതമാനമാണ്

മിനിമം അടിസ്ഥാന ശമ്പളത്തിന്റെ DA കണക്കുകൂട്ടൽ

- ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം: 18,000 രൂപ ആണെങ്കിൽ
- പുതിയ DA (34%) 6120/ മാസം
- ഡിഎ ഇതുവരെ (31%) 5580/ മാസം
- എത്ര വർദ്ധിച്ചു 6120- 5580 = 540 രൂപ/ മാസം
- വാർഷിക ശമ്പളത്തിൽ വർദ്ധനവ് 540X12 = 6,480 രൂപ വർധിക്കും.

പരമാവധി അടിസ്ഥാന ശമ്പളത്തിന്റെ DA കണക്കുകൂട്ടൽ

- ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം: 56900 രൂപ
- പുതിയ ഡിഎ (34%) 19346 രൂപ / മാസം
- ഡിഎ ഇതുവരെ (31%) 17639 രൂപ / മാസം
- എത്ര വർദ്ധിച്ചു 19346-17639 = 1,707 രൂപ/ മാസം
- വാർഷിക ശമ്പളത്തിൽ വർദ്ധനവ് 1,707 X12 = 20,484 രൂപ വർധിക്കും.

English Summary: 7th Pay Commission: After the election, DA may Hike! The salary will be increased by more than Rs 20,000

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds