1. News

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കൽ; 57,87,529 രൂപ പിഴ ഈടാക്കി

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട 507 വ്യക്തികളുടെ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി

Darsana J
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കൽ; 57,87,529 രൂപ പിഴ ഈടാക്കി
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കൽ; 57,87,529 രൂപ പിഴ ഈടാക്കി

1. പാലക്കാട് ജില്ലയിൽ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വച്ചിരുന്നവരിൽ നിന്നും ഇതുവരെ ഈടാക്കിയത് 57,87,529 രൂപ. 4907 റേഷന്‍ കാര്‍ഡ് ഉടമകളിൽ നിന്നാണ് പിഴ ഈടാക്കിയത്. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട 507 വ്യക്തികളുടെ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി. റേഷന്‍ കാര്‍ഡുകളിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന തെളിമ പദ്ധതി പ്രകാരം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ റേഷന്‍ കടകള്‍ വഴി അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈഓഫീസര്‍ വി.കെ ശശിധരന്‍ അറിയിച്ചു.

2. കേരളത്തിൽ മഴ ശക്തമാകുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ നിന്നും വീശുന്ന കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അതേസമയം, തെക്കൻ തമിഴ്നാടിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇത് നവംബർ 8ന് ന്യൂനമർദമായി മാറിയേക്കാം. അതേസമയം, കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടുതൽ വാർത്തകൾ: രാജ്യത്തെ മികച്ച കർഷകൻ ആര്? ഹോർട്ടികൾച്ചർ വിഭാഗത്തിൽ മത്സരിക്കാം

3. മുട്ടക്കോഴി വളര്‍ത്തല്‍, കാട വളര്‍ത്തല്‍, ആട് വളര്‍ത്തല്‍ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തല്‍, 13ന് കാട വളര്‍ത്തല്‍, 20, 21ന് ആടുവളര്‍ത്തല്‍, 28ന് പോത്തുകുട്ടി വളർത്തൽ എന്നിങ്ങനെ പരിശീലനം നടക്കും. ഫോണ്‍ : 0469 2965535, 9188522711.

4. സംസ്ഥാനത്ത് കാലിത്തീറ്റ വില ക്രമീകരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വെച്ചൂച്ചിറ എടിഎം ഹാളില്‍ നടന്ന ക്ഷീരസംഗമം നിറവ് 2023-ന്റെ പൊതുസമ്മേനം മന്ത്രി ഉദ്ഘാടനം ചെയ്തു. പശുക്കള്‍ക്ക് ശാസ്ത്രീയതീറ്റ നല്‍കുന്നതു സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കുമെന്നും, കാലിത്തീറ്റവില കുറയ്ക്കുന്നതിനായി പുല്‍കൃഷി വ്യാപകമാക്കണമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പില്‍ സമൂലമായ മാറ്റങ്ങളാണ് രണ്ടരവര്‍ഷത്തില്‍ ഉണ്ടായതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ക്ഷീരമേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പത്തനംതിട്ട ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

English Summary: A fine of Rs.57,87,529 was levied due to the possession of Priority Ration Card in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds