1. News

ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്കു നീട്ടി

തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട ‘യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ’ (യു.എ.എൻ.) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്കുനീട്ടി ഇ.പി.എഫ്.ഒ. ഉത്തരവായി.

Arun T
ആധാർ
ആധാർ

തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് (Provident fund) അക്കൗണ്ടുമായി ബന്ധപ്പെട്ട ‘യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ’ (യു.എ.എൻ.) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്കുനീട്ടി ഇ.പി.എഫ്.ഒ. ഉത്തരവായി.

ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി (Timelimit for linking with AAdhar)

സെപ്റ്റംബർ ഒന്നിനകം യു.എ.എൻ. ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയനിർദേശം. ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് പെൻഷൻ വിഹിതം അടയ്ക്കാൻ കഴിയില്ല. പെൻഷൻ വിഹിതം അടയ്ക്കാൻ സാധിക്കാത്തവർ പിന്നീട് വൻതുക പിഴ നൽകേണ്ടിവരും.

ജൂൺ ഒന്നിനകം ആധാറും യു.എ.എന്നും ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യ ഉത്തരവ്

ആധാറിലെയും പി.എഫ്.രേഖകളിലെയും പൊരുത്തക്കേടുകൾകാരണം പലർക്കും ലിങ്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ലോക്ഡൗണും ഇതിനു തടസ്സമായി.

പി.എഫ്. അധികൃതരുടെ അറിയിപ്പ് തൊഴിലുടമകൾക്ക് ലഭിച്ചതും അടുത്തിടെയാണ്. ഈ പശ്ചാത്തലത്തിൽ തീയതി നീട്ടണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

English Summary: AAdhar time limit extended to three months

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds