1. News

കേരളത്തിൽ പലയിടത്തും മാർച്ച്‌ 20ന് ശേഷം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

നിലവിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ ചുരുക്കം ഇടങ്ങളിലായി മഴ ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിൽ മാർച്ച്‌ 20ന് ശേഷം മൂന്ന് നാല് ദിവസങ്ങളായി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ പലയിടത്തും ഇടിയോടു കൂടിയ മഴ ലഭിക്കും.

Meera Sandeep
After March 20, rain with thunder is likely at many places in Kerala
After March 20, rain with thunder is likely at many places in Kerala

നിലവിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ ചുരുക്കം ഇടങ്ങളിലായി മഴ ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിൽ മാർച്ച്‌ 20ന് ശേഷം മൂന്ന് നാല് ദിവസങ്ങളായി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ പലയിടത്തും ഇടിയോടു കൂടിയ മഴ ലഭിക്കും.

കേരളത്തിൽ മാർച്ച്‌ 21/22 ഓടെ വിവിധ പ്രദേശങ്ങളിലായി വേനൽ മഴ ലഭിച്ചു തുടങ്ങുമെന്ന് പറഞ്ഞിരുന്നു. നിലവിൽ തെക്കൻ ജില്ലകളിൽ ചുരുക്കം ചിലയിടങ്ങൾ കേന്ദ്രീകരിച്ച് മഴ ലഭിക്കുന്നുണ്ടെങ്കിലും മാർച്ച് മൂന്നാം ആഴ്ച്ചയോടുകൂടിയാണ് കൂടുതൽ പ്രദേശങ്ങളിൽ സ്വാഭാവിക രീതിയിൽ ഉള്ള വേനൽ മഴയാണ് ലഭിച്ചു തുടങ്ങുക.

കാസറഗോഡ് കണ്ണൂർ ജില്ലകളിൽ ചില ഇടങ്ങളിലും കോഴിക്കോട് വയനാട് മലപ്പുറം പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലായും മാർച്ച്‌ 20ന് ശേഷം മഴ ലഭിക്കും. ആരംഭഘട്ടത്തിൽ വേനൽ മഴ അത്ര സജീവമല്ലെങ്കിലും മധ്യ തെക്കൻ ജില്ലകളിൽ പലയിടങ്ങളിലും മിതമായ ഇടിയോടു കൂടിയ മഴ ലഭിച്ചു തുടങ്ങും.

ഏപ്രിൽ ആദ്യ പകുതിയിലും കേരളത്തിൽ സാധാരണയിൽ കുറവ് മഴ മാത്രമേ മഴ ലഭിക്കൂ എന്നാണ് നിലവിലെ സൂചന. ഏപ്രിൽ പകുതിയോടെ വേനൽ മഴ കേരളത്തിൽ പൊതുവിൽ സജീവമാകും.

English Summary: After March 20, rain with thunder is likely at many places in Kerala

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds