1. News

കാർഷിക വാർത്തകൾ

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ (ARISE) രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ജൂലൈ 31 ന് ഓണ്‍ലൈനായി നടക്കും.

Priyanka Menon
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ (ARISE) രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ജൂലൈ 31 ന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന പാല്‍ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ്. സൗജന്യ ഓണ്‍ലൈന്‍ ട്രെയ്നിങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 7403180193, 9605542061 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

2.മൃഗക്ഷേമ അവാര്‍ഡ് 2020-21

2020-21 വര്‍ഷത്തെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയില്‍ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പിട്ടിരിക്കുന്ന വ്യക്തികള്‍ക്കോ സംഘടകള്‍ക്കോ അപേക്ഷിക്കാം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ ഈ അവാര്‍ഡ് ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. താല്പര്യമുളളവര്‍ കഴിഞ്ഞ ഒരു വര്‍ഷം ഈ മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്ത വിവരണം അടക്കം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, മങ്ങാട്ടുകവല, തൊടുപുഴ ഈസ്റ്റ് പി.ഒ, 685585 എന്ന വിലാസത്തില്‍ ആഗസ്റ്റ് 10നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം.

3.കുരുമുളക് തൈകള്‍ വിതരണത്തിന്

വെള്ളിയാമറ്റം കൃഷിഭവനില്‍ മികച്ചയിനം കുരുമുളക് തൈകള്‍ (പന്നിയൂര്‍ 1, കരിമുണ്ട) പച്ചക്കറി തൈകള്‍, വിത്തുകള്‍, മുതലായവ സൗജന്യമായും, തെങ്ങിന്‍ തൈകള്‍ (ഹൈബ്രിഡ്, 125 രൂപ, w c T 50 രൂപ നിരക്കിലും) വിതരണത്തിനായി എത്തിയിട്ടുണ്ട്. കര്‍ഷകര്‍ കരം അടച്ച രസീത് / സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് കോപ്പി ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ എത്തണം.

4.തൊഴിലാളി ക്ഷേമനിധി ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള അംശദായം ഒഴിവാക്കും

കോവിഡിന്റെ രണ്ടാംതരംഗംമൂലം പൊതുഗതാഗത മേഖലയിൽ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കേരളമോട്ടോർ, കേരള ഓട്ടോറിക്ഷ, കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളിക്ഷേമനിധി പദ്ധതികളിൽ അംഗങ്ങളായവർക്ക് 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുളള ആറ് മാസക്കാലയളവിലെ അംശദായം ഒഴിവാക്കി നൽകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

English Summary: agricultural news related to animal husbandry and arise

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds