<
  1. News

അഗ്രികൾച്ചർ ബയോടെക്നോളജി; പാൻ-ഏഷ്യ ഫാർമേഴ്സ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ വിദഗ്ധർ സംസാരിക്കുമ്പോൾ...

ഇന്ന് പരിപാടിയുടെ രണ്ടാം ദിവസം കാർഷിക മേഖലയിലെയും ഇവിടത്തെ സാങ്കേതിക വിദ്യകളെയും കുറിച്ചുള്ള അനുഭവങ്ങളും അറിവും പരിപാടിയിൽ പങ്കെടുത്ത പ്രമുഖർ പങ്കുവച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഉതകുന്ന സാങ്കേതികവിദ്യ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എം.സി ഡൊമിനിക് വിശദീകരിച്ചു.

Anju M U
philippines
അഗ്രികൾച്ചർ ബയോടെക്നോളജി; പാൻ-ഏഷ്യ ഫാർമേഴ്സ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ വിദഗ്ധർ സംസാരിക്കുമ്പോൾ...

പാൻ-ഏഷ്യ ഫാർമേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ പതിനാറാമത് പതിപ്പിന് ഒക്ടോബർ 10ന് തുടക്കമായി. ഫിലിപ്പീൻസിൽ സംഘടിപ്പിച്ചിട്ടുള്ള മേള ഒക്ടോബർ 14 വരെ നീണ്ടുനിൽക്കും. കാർഷിക സസ്യ ജൈവസാങ്കേതികവിദ്യയെ കുറിച്ചുള്ള അറിവ് പങ്കുവയ്ക്കുന്നതിനും അവയെ കുറിച്ച് സംവദിക്കുന്നതിനുമുള്ള വേദിയാണ് പാൻ-ഏഷ്യ ഫാർമേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ ഒരുക്കുന്നത്.
കർഷകർ, ശാസ്ത്രജ്ഞർ, അക്കാദമിക് പ്രമുഖർ എന്നിങ്ങനെ നിരവധി വ്യക്തിത്വങ്ങൾ നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പങ്കാളികളാകുന്നു.

കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ എം.സി ഡൊമിനിക് ചടങ്ങിൽ സാന്നിധ്യമറിയിച്ച വിശിഷ്ട പങ്കാളികളിൽ ഒരാളായിരുന്നു. ഇന്ന് പരിപാടിയുടെ രണ്ടാം ദിവസം കാർഷിക മേഖലയിലെയും ഇവിടത്തെ സാങ്കേതിക വിദ്യകളെയും കുറിച്ചുള്ള അനുഭവങ്ങളും അറിവും പരിപാടിയിൽ പങ്കെടുത്ത പ്രമുഖർ പങ്കുവച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഉതകുന്ന സാങ്കേതികവിദ്യ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എം.സി ഡൊമിനിക് വിശദീകരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: 15,000 രൂപയുടെ SBI ആശ സ്കോളർഷിപ്പ്; ഓൺലൈനായി അപേക്ഷിക്കേണ്ട വിധം, അവസാന തീയതി അറിയാം

ഫിലിപ്പീൻസിലെ ജൈവസുരക്ഷ സംബന്ധിച്ച ദേശീയ സമിതിയുടെ സെക്രട്ടറിയേറ്റ് മേധാവിയായ മാ. ലോറെലി അഗ്ബഗല ആധുനിക ബയോടെക്‌നോളജിയിൽ നിന്ന് ഉരുത്തിരിഞ്ഞ സസ്യങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ബ്യൂറോ ഓഫ് പ്ലാന്റ് ഇൻഡസ്ട്രിയിലെ
ഫിലിപ്പീൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചറിലെ സൂപ്പർവൈസിങ് അഗ്രികൾച്ചറിസ്റ്റ് ഡോ. ലിലിയ പോർട്ടൽസ് ബയോടെക് ചോളത്തിലെ കീടാക്രമണത്തിനെ എങ്ങനെ പ്രതിരോധിക്കാമെന്നതിൽ തന്റെ അറിവ് പങ്കുവച്ചു.

SEARCAയിലെ റിസർച്ച് ആൻഡ് തോട്ട് ലീഡർഷിപ്പ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രോജക്ട് കോർഡിനേറ്റർ ജെറോം ബർഡാസ്, ബയോടെക്‌നോളജിയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച നടത്തി.

ക്രോപ്ലൈഫ് ഫിലിപ്പീൻസ് സീഡ്സ് ടീമിന്റെ തലവ ജെന്നി പനോപിയോ, ബയോടെക്നോളജി ആശയവിനിമയത്തിനെ കുറിച്ച് വിശദീകരിച്ചു. ക്രോപ്ലൈഫ് ഫിലിപ്പീൻസിന്റെ (CLP) സ്റ്റിവാർഡ്‌ഷിപ്പ് ആൻഡ് റെസ്‌പോൺസിബിൾ കെയർ കമ്മിറ്റിയുടെ തലവ ഡേവിഡ് ക്രിസ്റ്റോബൽ സുസ്ഥിര ധാന്യ ഉൽപ്പാദനത്തിലും അംഗീകൃത വിത്തുകളുടെ ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന CLPയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമാക്കി.

English Summary: Agriculture Biotechnology; experts at Pan-Asia Farmers Exchange Program share and exchange their views

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds