<
  1. News

നീളമേറിയ മൺസൂണും, ചൂടുള്ള ശൈത്യവും അൽഫോൻസോ മാമ്പഴത്തിന്റെ വിളവ് 40% മായി കുറയ്ക്കുന്നു

കൊങ്കൺ മേഖലയിൽ നിന്നുള്ള പ്രശസ്തമായ അൽഫോൺസോ മാമ്പഴങ്ങൾ ഈ സീസണിൽ ഉൽപാദനത്തിൽ ഗണ്യമായ ഇടിവ് നേരിടുന്നതിനാൽ മഹാരാഷ്ട്രയിലെ മാമ്പഴ കർഷകരും വ്യാപാരികളും ആശങ്കയിലാണ്.

Raveena M Prakash
Alphonso mango's cultivation rate is decreased by 30% due to longest Monsoon and hottest winter in Konkon region
Alphonso mango's cultivation rate is decreased by 30% due to longest Monsoon and hottest winter in Konkon region

കൊങ്കൺ മേഖലയിൽ നിന്നുള്ള പ്രശസ്തമായ അൽഫോൻസോ മാമ്പഴങ്ങൾ ഈ സീസണിൽ ഉൽപാദനത്തിൽ ഗണ്യമായ ഇടിവ് നേരിടുന്നതിനാൽ മഹാരാഷ്ട്രയിലെ മാമ്പഴ കർഷകരും വ്യാപാരികളും ആശങ്കയിലാണ്. ചൂടേറിയ കാലാവസ്ഥ കാരണം പഴങ്ങളുടെ ഉൽപാദനത്തിൽ 40 ശതമാനം കുറവുണ്ടായതായി നിർമ്മാതാക്കൾ അവകാശപ്പെട്ടു. ചൂടുകൂടിയ ശൈത്യകാലമാണ് വിളവ് കുറയാൻ കാരണമെന്ന് കൊങ്കൺ മേഖലയിലെ മാമ്പഴത്തോട്ട അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും തോട്ടം ഉടമയുമായ അനിരുദ്ധ ഭോസാലെ പറഞ്ഞു. നവംബർ മാസങ്ങളിൽ മാവുകൾ പൂവിട്ടാൽ കായ്കാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

നവംബർ മാസത്തിൽ പൂവിടുന്ന പഴങ്ങളാണ് ഇപ്പോൾ വിപണിയിൽ കാണുന്നത്. ജനുവരിയിൽ പൂവിട്ട മാമ്പൂക്കൾ മേയിൽ വിപണിയിലെത്തും, അദ്ദേഹം കൂട്ടിച്ചേർത്തു. വേനൽക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് കൂടുതൽ വർദ്ധിക്കുന്ന താപനില പൂക്കളുടെ എണ്ണം കുറയ്ക്കുന്നു, അവർ കൂട്ടിച്ചേർത്തു. അൽഫോൻസാ മാമ്പഴത്തിന്റെ ഉൽപാദനത്തിൽ മൊത്തത്തിൽ 40 ശതമാനം കുറവുണ്ടായതായി കർഷകനായ ബൽരാജ് ഭോസാലെ പറഞ്ഞു. വിതരണക്ഷാമവും, വിലയും എക്കാലത്തെയും ഉയർന്ന നിലയിൽ നിലനിർത്താനും ഇതിനു സാധ്യതയുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ശരാശരി വില കിലോഗ്രാമിന് 400 രൂപയാണ്, ഇത് സീസൺ അവസാനം വരെ തുടരും . സാധാരണയായി, ഉൽപന്നങ്ങൾ വിപണിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ സീസണിന്റെ തുടക്കത്തിൽ വില വർദ്ധിക്കും. ഉൽപന്നങ്ങളുടെ വരവ് കൂടുന്നതിനനുസരിച്ച് വില കുറയുന്നു, അദ്ദേഹം പറഞ്ഞു. എന്നാൽ ക്ഷാമം കണക്കിലെടുത്ത് ഈ സീസണിൽ വില കുറയാനിടയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. പൈരി, കേസർ തുടങ്ങിയ ഇനങ്ങളെ ഇത് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ഭോസാലെ പറഞ്ഞു. ഈ ഇനങ്ങൾക്ക് പൊതുവെ ഡിമാൻഡ് കുറവാണ്, അതുപോലെ തന്നെ അൽഫോൻസോയെ അപേക്ഷിച്ച് ഉൽപ്പാദനത്തിലെ മാറ്റം വിപണിയെ ഇത് കാര്യമായി ബാധിക്കില്ല, അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം മാത്രമാണ് ഈ സീസണിൽ ഉത്പാദനം കാണാൻ സാധിച്ചത്. രത്‌നഗിരിയിൽ നിന്നുള്ള മാങ്ങ കർഷകനായ ദീപക് നാഗ്വേക്കർ പറഞ്ഞു. സമീപ പ്രദേശത്തെ മറ്റ് ഹോർട്ടികൾച്ചറിസ്റ്റുകൾക്ക് ഇതേ സമാനമാണ് സ്ഥിതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൂടുള്ള ശൈത്യകാലത്തിനു പുറമേ, മൺസൂൺ നവംബർ വരെ നീണ്ടതും, ഇത് പൂവിടുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ കൂടുതൽ കാലതാമസമുണ്ടാക്കി, അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് പുറമെ ഗുജറാത്തിലും രാജസ്ഥാനിലും അൽഫോൻസാ മാമ്പഴത്തിന് ആവശ്യക്കാരേറെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കുറവ്: ഹിമാചലിൽ 15-30 ശതമാനം റാബി വിളകൾ നശിച്ചു

English Summary: Alphonso mango's cultivation rate is decreased by 30% due to longest Monsoon and hottest winter in Konkon region

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds