1. News

മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ദുബായിൽ കൃത്രിമ ഗുഹകൾ

കടലിലെ ജൈവ പരിസ്ഥിതി സംരക്ഷിക്കാനും മത്സ്യസമ്പത്ത് വർധിപ്പിക്കാനുമായി ദുബായിൽ 200 കൃത്രിമഗുഹകൾ സ്ഥാപിച്ചു. കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക മന്ത്രാലയവും, ഫിഷ് ഫാമും സംയുക്തമായാണ് അൽ ബദിയ ഐലൻഡ് മുതൽ ഖോർഫക്കാൻവരെ 200 പുതിയ കൃത്രിമഗുഹകൾ സ്ഥാപിച്ചത്.

KJ Staff
artificial den

രണ്ടുഘട്ടമായി 500 എണ്ണം സ്ഥാപിക്കാനാണ് പരിസ്ഥിതി- കാലാവസ്ഥാമാറ്റ മന്ത്രാലയത്തിൻ്റെ പദ്ധതി.2018 മേയിൽ നടപ്പാക്കിയ ആദ്യഘട്ടത്തിൽ അൽബദിയ ദ്വീപ് മുതൽ ഫുജൈറ തുറമുഖം വരെ 30 ഇടങ്ങളിലായി 300 കൃത്രിമ ഗുഹകൾ സ്ഥാപിച്ചിരുന്നു. സുരക്ഷിത മേഖലകൾ കണ്ടെത്തി പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. തീരക്കടലിൽ സ്ഥാപിക്കുന്ന കൃത്രിമ ഗുഹകളിലേക്കു മൽസ്യങ്ങളെ ആകർഷിക്കാനും സുരക്ഷിത ആവാസ വ്യവസ്ഥ  യുണ്ടാക്കാനും ഇതുവഴി കഴിയുമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു .മൽസ്യോൽപാദനം കൂട്ടാനും മൽസ്യബന്ധനം എളുപ്പമാക്കാനും ഇതു സഹായകമാകും.ഫുജൈറയിലെ അൽ ബയാ ദ്വീപ് മുതൽ ഷാർജ തുറമുഖം വരെയുള്ള ഭാഗങ്ങളിലും പരിസ്ഥിതി സൗഹൃദ ഗുഹകൾ സ്ഥാപിച്ചിട്ടുണ്ട് .

English Summary: Artificial den for increasing fish resources

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds