1. News

Artificial Intelligence ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കും: പ്രസിഡന്റ് ദ്രൗപതി മുർമു

അത്യാധുനിക വ്യവസായങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ വളർന്നു കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി. പ്രതിരോധം, എയ്‌റോസ്‌പേസ് തുടങ്ങിയ അത്യാധുനിക മേഖലകൾ മുതൽ മൊബൈൽ ഫോണുകളുടെ നിർമ്മാണം വരെ, ഇന്ത്യ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ഉയർന്നുവരുന്നു എന്ന്, പ്രസിഡന്റ് പറഞ്ഞു.

Raveena M Prakash
Artificial Intelligence will create a revolution in Indian Health care says President Draupadi Murmu
Artificial Intelligence will create a revolution in Indian Health care says President Draupadi Murmu

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(Artificial Intelligence) ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും പ്രസിഡന്റ് ദ്രൗപതി മുർമു സൂചിപ്പിച്ചു. മികച്ച ഉൽപ്പാദന ശേഷി, ഉയർന്ന നിലവാരമുള്ള ടാലെന്റ്, അത്യാധുനിക നൂതന സാങ്കേതിക വിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തി ആഗോള ഇടപഴകൽ വിപുലപ്പെടുത്താനുള്ള ദൗത്യത്തിലാണ് ഇന്ത്യയെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. അത്യാധുനിക വ്യവസായങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ വളർന്നു കൊണ്ടിരിക്കുകയാണെന്ന് അവർ വെളിപ്പെടുത്തി.

പ്രതിരോധം, എയ്‌റോസ്‌പേസ് തുടങ്ങിയ അത്യാധുനിക മേഖലകൾ മുതൽ മൊബൈൽ ഫോണുകളുടെ നിർമ്മാണം വരെ, ഇന്ത്യ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ഉയർന്നുവരുന്നു എന്ന്, പ്രസിഡന്റ് പറഞ്ഞു. സമീപകാലത്ത് ഇന്ത്യ സ്വീകരിച്ച നയങ്ങൾ അത്ഭൂതപൂർവമായ സമഗ്രമായ വളർച്ചയ്ക്ക് സഹായകമായെന്നും രാജ്യാന്തര വിപണിയുമായി ഇടപഴകാൻ രാജ്യത്തിന് കാര്യമായ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. CII സംഘടിപ്പിച്ച ഇന്റർനാഷണൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി മേളയെ അഭിസംബോധന ചെയ്തുകൊണ്ട്, എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും അന്താരാഷ്ട്ര സഹകരണം മാറ്റങ്ങൾ വരുത്തുന്ന നിരവധി നിർണായക മേഖലകളുണ്ടെന്ന് അവർ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരും കാലങ്ങളിൽ ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അതുപോലെ, വ്യാവസായിക ഓട്ടോമേഷനും റോബോട്ടിക്സും ഒരു ദശാബ്ദം മുമ്പ് ചിന്തിക്കാൻ കഴിയാത്ത വിധത്തിൽ നിർമ്മാണ രംഗത്തെ മാറ്റി, മുർമു അഭിപ്രായപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച്, വരും വർഷങ്ങളിലും ഈ മേഖല, ഒരു മുൻഗണനയായി തുടരുമെന്ന് അവർ പറഞ്ഞു. സമീപകാലത്ത് സ്വീകരിച്ച നയങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് സഹായിച്ചെന്നും പ്രസിഡന്റ് നിരീക്ഷിച്ചു.

സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനും സാമൂഹിക തലത്തിൽ അതിന്റെ സ്വീകാര്യതയും ഉയർന്ന വളർച്ചയ്ക്ക് പുതിയ പാതകൾ സൃഷ്ടിച്ച ഒരു പുതിയ സാധ്യതകൾ തുറന്നുകൊടുത്തു, മുർമു പറഞ്ഞു. ' ശുദ്ധമായ ഊർജത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അന്തർദേശീയമായി അംഗീകരിക്കപ്പെട്ട നമ്മുടെ ഹരിത വളർച്ചയെ നയിക്കുന്നു. 2070-ൽ കാർബൺ പുറന്തള്ളൽ പൂജ്യം ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യ സ്ഥിരതയോടെ മുന്നേറുകയാണ്, എന്ന് പ്രസിഡന്റ് പറഞ്ഞു. ഫെബ്രുവരി 16 മുതൽ 18 വരെ രാജ്യതലസ്ഥാനത്തെ പ്രഗതി മൈതാനത്ത് വെച്ച് ഇന്റർനാഷണൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി മേള നടക്കുന്നത്. 19 രാജ്യങ്ങളിൽ നിന്നുള്ള 400-ലധികം കമ്പനികൾ അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും IETF-ൽ പ്രദർശിപ്പിക്കുന്നു. ഈ വർഷത്തെ ഐഇടിഎഫിൽ ഫിൻലൻഡാണ് ശ്രദ്ധാകേന്ദ്രമായ രാജ്യം.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാ വ്യതിയാനം നേരിടുന്ന കർഷകരെ സഹായിക്കുന്നതിന് കാലാവസ്ഥാ ധനസഹായം നൽകണം: G20 പ്രതിനിധികൾ

English Summary: Artificial Intelligence will create a revolution in Indian Health care says President Draupadi Murmu

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds