1. News

ആപ്പുകൾ നിരോധിച്ചോളൂ, പക്ഷെ അരി തരണം

ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ ചൈന, മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. കിഴക്കൻ ലഡാക്കിലെ അതിക്രമത്തെ തുടർന്ന് ചൈനീസ് ആപ്പുകളോടും ഉത്പന്നങ്ങളോടും ഇന്ത്യ തിരസ്കരണം തുടരുമ്പോഴാണ് കടുത്ത ഭക്ഷ്യ ക്ഷാമം നേരിടാൻ ചൈന ഇന്ത്യൻ ഭക്ഷ്യോത്പന്ന വ്യവസായ മേഖലയുടെ സഹായം തേടിയത്. ലോകത്തു ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന.China to import Indian rice For the first time in three decades, China is importing rice from India. China has sought the help of the Indian food industry to tackle severe food shortages as India continues to reject Chinese apps and products following the violence in eastern Ladakh. China is the largest importer of rice in the world.

K B Bainda
ലോകത്തു ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന.
ലോകത്തു ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന.

ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ ചൈന, മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. കിഴക്കൻ ലഡാക്കിലെ അതിക്രമത്തെ തുടർന്ന് ചൈനീസ് ആപ്പുകളോടും ഉത്പന്നങ്ങളോടും ഇന്ത്യ തിരസ്കരണം തുടരുമ്പോഴാണ് കടുത്ത ഭക്ഷ്യ ക്ഷാമം നേരിടാൻ ചൈന ഇന്ത്യൻ ഭക്ഷ്യോത്പന്ന വ്യവസായ മേഖലയുടെ സഹായം തേടിയത്. ലോകത്തു ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. China to import Indian rice For the first time in three decades, China is importing rice from India. China has sought the help of the Indian food industry to tackle severe food shortages as India continues to reject Chinese apps and products following the violence in eastern Ladakh.

നിലവാരം കുറഞ്ഞ അരി എന്നതായിരുന്നു ഇതുവരെ ചൈന വാദിച്ചിരുന്നത്.
നിലവാരം കുറഞ്ഞ അരി എന്നതായിരുന്നു ഇതുവരെ ചൈന വാദിച്ചിരുന്നത്.

ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. പ്രതിവർഷം 40 ലക്ഷം ടൺ അരി ഇറക്കുമതി ചെയ്യുമ്പോഴും ഇതിൽ ഒരു മണി അരി പോലും ഇന്ത്യയുടേതല്ലെന്ന് ചൈന ഉറപ്പു വരുത്തിയിരുന്നു. ഈ കർശന നിർദ്ദേശമാണ് കടുത്ത ഭക്ഷ്യ ക്ഷാമത്തെ തുടർന്ന് മാറ്റി വയ്ക്കാൻ ചൈന നിർബന്ധിതമായത്. നിലവാരം കുറഞ്ഞ അരി എന്നതായിരുന്നു ഇതുവരെ ചൈന വാദിച്ചിരുന്നത്. എട്ടാഴ്ച പിന്നിട്ട അതിർത്തി തർക്കങ്ങളിൽ എട്ടു തവണ കമാൻഡർമാരുടെ ചർച്ച . പൂർത്തിയായിട്ടും പരിഹാരമാകാതിരിക്കുമ്പോഴാണ് ചൈന ഭക്ഷ്യാവശ്യത്തിനു ഇന്ത്യയെ ആശ്രയിക്കുന്നത്.

ടണ്ണിന് 300 ഡോളർ എന്ന നിരക്കിൽ ഡിസ൦ബർ ഫെബ്രുവരി മാസങ്ങളിൽ 1 ലക്ഷം ടൺ .പൊടിയരി കയറ്റുമതിക്കാണ് വ്യാപാരികളുടെ ഇപ്പോൾ കരാർ ഒപ്പു വച്ചിരിക്കുന്നത്. തായ്ലാൻഡ്, വിയറ്റ്‌നാം, മ്യാൻമർ, പാക്കിസ്ഥാൻ എന്നെ രാജ്യങ്ങളാണ് പാരമ്പരാഗതാമായി ചൈനക്ക് അരി നൽകുന്ന രാജ്യങ്ങൾ

ഇന്ത്യൻ അരിയുടെ ഗുണനിലവാരം ബോധ്യപെടുന്നതോടെ ചൈന വാങ്ങുന്നതിന്റെ അളവ് വർധിച്ചേയ്ക്കാo
ഇന്ത്യൻ അരിയുടെ ഗുണനിലവാരം ബോധ്യപെടുന്നതോടെ ചൈന വാങ്ങുന്നതിന്റെ അളവ് വർധിച്ചേയ്ക്കാo

ഇന്ത്യയുമായി താരതമ്യം ചെയ്താൽ ഈ രാജ്യങ്ങളിലെ കൃഷിയും കയറ്റുമതി ശേഷിയും പരിമിതമാണ്. ഇന്ത്യൻ അരിയുടെ ഗുണനിലവാരം ബോധ്യപെടുന്നതോടെ ചൈന വാങ്ങുന്നതിന്റെ അളവ് വർധിച്ചേയ്ക്കാമെന്നു അരി കയറ്റുമതി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബ്ബറിനു വിലകൂടി. കർഷകർ പ്രതീക്ഷയിൽ

English Summary: Ban the apps, but rice is needed

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds