1. News

മുല്ലപ്പൂവിൻ്റെ വില കുതിച്ചുയരുന്നു 

മുല്ലപ്പൂവിൻ്റെ വില സർവകാല റെക്കോഡിലെത്തി. ഞായറാഴ്ച കേരളത്തില്‍ മൂല്ലപ്പൂ കിലോഗ്രാമിന് 5,000 രൂപ കടന്നു. രണ്ടുദിവസം കൊണ്ട് കിലോയ്ക്ക് 1800 രൂപയാണ് കൂടിയത്.

KJ Staff
മുല്ലപ്പൂവിൻ്റെ  വില  സർവകാല റെക്കോഡിലെത്തി. ഞായറാഴ്ച കേരളത്തില്‍ മൂല്ലപ്പൂ കിലോഗ്രാമിന് 5,000 രൂപ കടന്നു. രണ്ടുദിവസം കൊണ്ട് കിലോയ്ക്ക് 1800 രൂപയാണ് കൂടിയത്. തമിഴ്നാട്ടില്‍ മഞ്ഞുകാരണം പൂക്കള്‍ കരിയുന്നതിനാലാണിത് .കേരളത്തിൻ്റെ  അതിര്‍ത്തിയില്‍ വ്യാപകമായി മുല്ലപ്പൂകൃഷി ഉണ്ടെങ്കിലും അവയെല്ലാം കോയമ്പത്തൂര്‍, തോവാള എന്നിവിടങ്ങളിലെ മൊത്തവില്പന കേന്ദ്രങ്ങളിലെത്തിയ ശേഷമാണ് കേരളത്തിലെത്തുന്നത്. ഇവിടെ മൊത്തവിപണനകേന്ദ്രങ്ങളില്ലാത്തതാണ് കാരണം. പൊങ്കല്‍ കഴിഞ്ഞതോടെ തമിഴ്‌നാട്ടില്‍ കല്യാണങ്ങളുടെ തിരക്കാണ്. കേരളത്തിലെ മുല്ലപ്പൂവിനെയാണ് അവര്‍ ആശ്രയിക്കുന്നത്. 

കേരളത്തിലെ മുല്ലപ്പൂ കൃഷിയെ മഞ്ഞുകാലം കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ തമിഴ്നാട്ടില്‍ മുല്ലപ്പൂവിൻ്റെ ഉത്പാദനം പത്തിലൊന്നായി ചുരുങ്ങി. തോവാളയില്‍ മുല്ലപ്പൂവിന് ആറായിരം രൂപവരെയുണ്ട്. അതിനാല്‍ മുല്ലപ്പൂ കേരളത്തിലേക്ക് വരുന്നില്ല.രണ്ട് ദിവസമായി മുല്ലപ്പൂ കേരളത്തില്‍ എത്തുന്നില്ല.വെള്ളിയാഴ്ച തൃശ്ശൂരിലെ പൂവിപണിയില്‍ മുല്ലപ്പൂ കിലോയ്ക്ക് 3500 രൂപയായിരുന്നു.കോയമ്പത്തൂരില്‍ നിന്ന്‌ 5000 രൂപ നല്‍കിയാണ് മുല്ലപ്പൂ എടുക്കുന്നത്. ഞായറാഴ്ച പാലക്കാട് 5300 രൂപയ്ക്കാണ് വിറ്റത്. അതുതന്നെ ആവശ്യക്കാര്‍ക്ക് തികഞ്ഞതുമില്ല. വിലയേറിയതോടെ മുഴം കണക്കാക്കിയുള്ള മുല്ലപ്പൂ വില്പന നിര്‍ത്തിവെച്ചിരിക്കുകയാണ്.
English Summary: Rise in Price of Jasmine

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds