1. News

ബസുമതി അരിയുടെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് ഒരു വർഷം ലഭിക്കുന്നത്  18,000 കോടി രൂപ

ബസുമതി അരിയുടെ കയറ്റുമതി മുഖേന ഇന്ത്യയ്ക്ക് ഒരു വർഷം ലഭിക്കുന്നത് 18,000 കോടി രൂപയുടെ വിദേശ നാണ്യമെന്നു കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ്.

KJ Staff
ബസുമതി അരിയുടെ കയറ്റുമതി മുഖേന  ഇന്ത്യയ്ക്ക് ഒരു വർഷം ലഭിക്കുന്നത് 18,000 കോടി രൂപയുടെ വിദേശ നാണ്യമെന്നു  കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെ   (ഐ.സി.എ.ആർ) 90 മത് ഫൗണ്ടേഷൻ ദിനാചരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.എ.ആർ വികസിപ്പിച്ച 1121 എന്ന ബസുമതി അരിയാണ് കയറ്റുമതിയിൽ സിംഹഭാഗവും.

ഇന്ത്യയെ ഭക്ഷ്യ ഇറക്കുമതി രാജ്യമെന്ന നിലയിൽ നിന്ന് ഭക്ഷ്യ കയറ്റുമതി രാഷ്ട്രമെന്ന പദവിയിലേക്ക് ഉയർത്താൻ സഹായിച്ച നിരവധി പുതിയ ഇനങ്ങളും സാങ്കേതികവിദ്യകളും ഐ.സി.എ.ആർ വികസിപ്പിച്ചതായും മന്ത്രി അറിയിച്ചു. 2022 ആകുമ്പോഴേക്കും രാജ്യത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ പദ്ധതിയിലും ഐ.സി.എ.ആർ നിർണായക പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തക്കാളി, ഉള്ളി എന്നിവയടക്കം 189 ഇനങ്ങൾ ഐ.സി.എ.ആർ കഴിഞ്ഞ 6 മാസത്തിനുള്ളിൽ പുറത്തിറക്കിയതായി ഡയറക്ടർ ജനറൽ ത്രിലോചൻ മഹാപത്ര വ്യക്തമാക്കി.
English Summary: Basumathi rice export

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds